FEATURED

പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് എറണാകുളം റൂറൽ എസ്പി

  പ്രശാന്ത് പാറപ്പുറം കൊച്ചി: കേരളാ പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് എസ് എറണാകുളം റൂറൽ എസ്പിയായി ചുമതലയേൽക്കുന്നു. എസ്പിയായിരുന്ന ഡോ.വൈഭവ് സക്‌സേന എൻഐഎയിലേക്ക് പോകുന്നതിനെ തുർന്നാണ് ഹേമലത എറണാകുളം റൂറൽ എസ്പിയായി ചുമതലയേൽക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയായിരുന്നു ഹേമലത. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ ഏറെയില്ലാത്ത കേരളാ പൊലീസിൽ സർവീസിന്റെ തുടക്കത്തിൽ തന്നെ വിലസിയ ഉദ്യോഗസ്ഥയാണ് ഹേമലത. 2017ബാച്ചുകാരിയാണ്. മലപ്പുറത്ത് അഡി.എസ്പിയായിരിക്കെ ഹേമലത പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ നടത്തിയ നാടകീയ നീക്കങ്ങളാണ് അവരെ കേരളാ […]

FEATURED

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി ഷൈൻ ടോം ചാക്കോ

കൊച്ചി: ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. […]

FEATURED

ഏകാകിക്ക് മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്

കാലടി: എറണാകുളം റൂറൽ ജില്ലയിലെ അസി. സബ് ഇൻസ്‌പെക്ടറായ പ്രസാദ് പാറപ്പുറവും, ഓസ്‌ട്രേലിയയിലെ വൈദികനായ ഫാദർ ജോൺ പുതുവയും ചേർത്തല മണപ്പുറം സ്‌കൂളിലെ അധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച ഏകാകി എന്ന സംസ്‌കൃത ചിത്രത്തിന് 2024 ലെ മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്‌കൃത സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാഷയും സംസ്‌ക്കാരവും നിലനിർത്തുക എന്ന ലക്ഷ്യമാണ് […]

FEATURED

കെഎസ്ആർടിസി അപകടം; ബസിനടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടി മരിച്ചു

ഇടുക്കി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും […]

FEATURED

കെ.കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും. സിപിഎമ്മിൻ്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. ഇവിടെയാണ് ഒരു തലമുറ മാറ്റം സംഭവിക്കുന്നത്. പാർട്ടി സംസ്ഥാന സമിതിയംഗമായ കെകെ രാഗേഷ് […]

FEATURED

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും […]

FEATURED

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് പൊലീസുകാരൻ; വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയി

തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു പൊലീസുകാരൻ മദ്യലഹരിയിൽ പാഞ്ഞത്. രണ്ടു വണ്ടികളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. പൊലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരൻ്റെ പരിക്ക് ​ഗുരുതരമല്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറാണ് അനുരാജ്. സ്കൂട്ടറിലും കാറിലും ഇടിച്ചിട്ടും നിർത്താത പോയ […]

FEATURED

കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളി മലക്കപ്പാറയിൽ 20കാരൻ കൊല്ലപ്പെട്ടു

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സെബാസ്റ്റ്യനും സംഘവും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു. കാട്ടാനയെ കണ്ട് മറ്റു രണ്ടു പേർ ഓടിമാറിയിരുന്നു.

FEATURED

കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം

എടപ്പാൾ: മലപ്പുറം എടപ്പാളിൽ കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബറിന്‍റെ മകൾ അംറംബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 സ്ത്രീകൾക്കും വീട്ടുമുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്.