മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിന് നിലവില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനും ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിനുമായി 32 ലക്ഷം രൂപയുടെ അംഗീകാരം ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ. വളരെ പഴക്കം ചെന്ന ഷീറ്റ് മേഞ്ഞ, സ്കൂള്‍ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാളുകളായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു. വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇഴജന്തുക്കളുടേയും, വന്യമ്യഗങ്ങളു ടേയും ശല്യം ഇവിടെ ഉണ്ടാവാറുണ്ട്. സ്കൂളിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോജി എം. […]