FEATURED

ഒക്കൽ ഗണേശോത്സവം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പെരുമ്പാവൂർ : ഒക്കൽ ഗണേശോത്സവത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്കാരം കെ.പി മനോജ് കുമാറിനും, ദമ്പതി പുരസ്കാരം പി.എൻ. അശോക് കുമാർ, സുജാത ദമ്പതികൾക്കും, മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ. പി. സജീവ് എന്നിവർക്കും ഗണേശോത്സവം 2025 പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. കുടാതെ സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും. 30 ന് വൈകിട്ട് ആറുമണിക്ക് ജയ് ഗണേശ ഭക്ത സംഗമത്തിൽ വച്ച് ദമ്പതി പൂജയിലും, കുടുംബ ഐശ്വര്യ പൂജയിലും, […]

FEATURED

കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ

കാലടി: കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. കാലടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൈപ്പട്ടൂർ സ്വദേശിയായ പോരോത്താൻ ഡേവിസിന്റെ ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ കൈചെയിനാണ് ഡേവിസ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കാലടി പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കാലടി പോലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥന് കൈചെയിൻ കൈമാറി. ഇളമ്പക്കപ്പിള്ളി സ്വദേശിനിയുടെ കൈചെയിൻ ആണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ടത്

FEATURED

വിരട്ടുകയൊന്നും വേണ്ട; ആ​ഗോള അയ്യപ്പ സം​ഗമം നല്ല നിലയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടക്കുമെന്നും സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനം എന്നായോയെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ശബരിമല ജാതിമത വ്യവസ്ഥകൾക്ക് അതീതമായ ആരാധാനാലയമാണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലം. ലക്ഷക്കണക്കിനു പേർ എത്തിച്ചേരുന്ന സ്ഥലം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താൽപര്യമാണ് കേരളത്തിന് പുറത്തുള്ളവർക്കും സം​ഗമത്തിൽ താൽപര്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സർക്കാരിന്റെ […]

FEATURED

കൊച്ചി മെട്രൊ അങ്കമാലിയിലേക്ക്: ഡിപിആർ 6 മാസത്തിനുള്ളിൽ

കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടത്തിൽ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആര്‍ തയാറാക്കുന്നത്. 1.03 കോടി രൂപയാണ് പഠനത്തിനും തുടർന്ന് അതിന്‍റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കുന്നതിനും കൂടിയുള്ള ചെലവ്. ആറ് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിപിആറിന്‍റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകള്‍, എന്‍ജിനീയറിങ് പഠനം […]

FEATURED

ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു. ഇന്നലെ പുലർച്ചയാണ് സംഭവം ഉണ്ടായത്. പുലർച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് […]

FEATURED

കാലടിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം; 50 കോടി രൂപയുടെ പദ്ധതി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ ഗ്രൗണ്ട് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിലാണ് ബിസിസിഐ നിലവാരത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഉന്നതനിലവാരത്തിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടും അത്ലറ്റിക് ട്രാക്കും ഇതോടനുബന്ധിച്ചു നിർമിക്കും. 50 കോടി രൂപയുടെ പദ്ധതിയാണ് ഇതിനുവേണ്ടി തയാറാക്കുന്നത്. സർവകലാശാല ഗ്രൗണ്ട് 30 വർഷത്തേക്കു കെസിഎയ്ക്കു പാട്ടക്കരാറിനു നൽകാനാണു ധാരണ. സർവകലാശാലയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ഗ്രൗണ്ട് സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. ഇവിടെ സ്റ്റേഡിയം വരുന്നതു […]

FEATURED

ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി. ഈ […]

FEATURED

കാലടിയിൽ ഗണേശോത്സവം 25,26,27 തീയതികളിൽ

കാലടി : വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഗണേശോത്സവം 25,26,27 തീയതികളിൽ നടക്കും. 25 ന് രാവിലെ കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയോടുകൂടി ആരംഭം കുറിക്കും. തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 6 ന് പ്രശസ്ത ഭജന ഗായകൻ കോഴിക്കോട് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന ഭജന മാനസ ജപലഹരി. 26 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 6 ന് സാംസ്‌കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് […]

FEATURED

സപ്ലൈകോയ്ക്ക് നൽകാതെ അനധികൃതമായി സൂക്ഷിച്ച അരി പിടികൂടി

കാലടി: സപ്ലൈകോയ്ക്ക് നൽകാതെ അനധികൃതമായി സൂക്ഷിച്ച 685 ചാക്ക് അരി കാലടി പോലീസും സപ്ലൈകോയും ചേർന്ന് പിടികൂടി. കാലടി മുണ്ടങ്ങാമറ്റത്തെ ഫ്രാൻസ്‌കോ അരി മില്ലിൽ നിന്നുമാണ് അരി പിടികൂടിയത്. ഇവിടെ അരി സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സപ്ലൈകോ വഴി സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് തിരികെ നൽകുന്ന അരിമില്ലാണിത്. എന്നാൽ സപ്ലൈകോയ്ക്ക് നൽകാതെ അരി അനധികൃതമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. മട്ട അരിയാണ് പിടികൂടിയത്. ഉയർന്ന വലയ്ക്ക് അരി വിപണിയിൽ അരി കമ്പനി വിൽപ്പന […]

FEATURED

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ […]

FEATURED

വട്ടിപ്പലിശക്കാരുടെ ഭീഷണി, വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി: എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ജീവനൊടുക്കി. വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന […]

FEATURED

45 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: 45 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈൻ (25)നെയാണ്പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാത്രി മേതല തുരങ്കം കവലയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹെറോയിൻ കടത്തിയിരുന്നത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി അവിടെ നിന്ന് മേതല തുരങ്കം […]

FEATURED

ആദിശങ്കരയിൽ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2025 ‘ നടന്നു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിലെ 2025 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2025 ‘ നടന്നു. ബോംബെ ഐഐടി പ്രൊഫസറും, സംസ്കൃത പണ്ഡിതനുമായ കെ. രാമ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ദക്ഷിണാംമ്‌നയ ശൃംഗേരി ശാരദാപീഠത്തിലെ ജഗദ്ഗുരു ശ്രീ വിധുശേഖര ഭാരതി സ്വാമികൾ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം. എസ് മുരളി, ആദിശങ്കര ചീഫ് […]

FEATURED

മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി ദിന ബന്തു നായക്ക് (30)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘ വും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്.. ഞായറാഴ്ച രാത്രി വട്ടക്കാട്ടുപടിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി വട്ടക്കാട്ടുപടിയിൽ കഞ്ചാവ് കൈമാറാൻ നിൽക്കുന്ന സമയത്താണ് ഇയാളെ കസ്റ്റഡിയിലെടുത്ത്.. ഒഡീഷ്യിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ വിലക്കാണ് ഇവിടെ […]

FEATURED

ആദിശങ്കരയ്ക്ക് രാജ്യപുരസ്‌കാർ അവാർഡ്

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന് രാജ്യപുരസ്‌കാർ അവാർഡ് ലഭിച്ചു. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിച്ചു. ഇലക്ട്രിക്കൽ വകുപ്പിലെ വിദ്യാർത്ഥികളായ സുഖ്ജീത് കൗർ, അരവിന്ദ് വി റാവു, ബാലഗോപാൽ വി നായർ, കിരൺ പ്രസാദ്, നിരഞ്ജൻ പി എം, നവനീത് എം ഗണേശൻ, റോബോട്ടിക്‌സ് വകുപ്പിലെ വിദ്യാർത്ഥിയായ ജിഷ്ണു ശശികുമാർ എന്നിവരാണ് അവാർഡ് ലഭിച്ച […]

FEATURED

കാലടി ശ്രീ ശങ്കരാ കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠന കേന്ദ്രം; ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കാലടി:  ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേർണിംഗ് സപ്പോർട്ട് സെന്റർ ആയി ശ്രീ ശങ്കര കോളേജിന് അംഗീകാരം. എല്ലാവർക്കും ബിരുദം എന്ന ആശയവുമായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ 29 ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമാണ് നടത്തുന്നത്. വിദൂര പഠനത്തിന് മാത്രമായി യു.ജി.സി യുടെ അംഗീകാരത്തോടെ കേരളത്തിൽ ആരംഭിച്ച ആദ്യ സർവകാലശാലയാണ് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. അതുകൊണ്ടു തന്നെ കേരള പി.എസ്. സി,യു.പി.എസ്. സി , എസ്. എസ്. സി […]

FEATURED

വല്യാട്ടിൻ ചിറയിൽ ഓപ്പൺ ജിം തുറന്നു

കാലടി: യോർദ്ദനാപുരം വല്യാട്ടിൻചിറയിൽ ജില്ല പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിം ജനങ്ങൾക്ക് തുറന്ന് നൽകി. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ ഉദ്ഘാടനം നിർവ്വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ മെമ്പർ അനിമോൾ ബേബി മുഖ്യപ്രഭാഷണം നടത്തി.ഇവിടേക്ക് ആവശ്യമായ സോളാർ ലൈറ്റ് നിർമൽ റൈസ് സ്പോൺസർ ചെയ്യും. വാർഡ് മെമ്പർ ബിനോയ്‌ കൂരൻ, മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി വികാരി ഫാ ജോസ് ചാതേലി, അനികുട്ടൻ […]

FEATURED

കാലടിയിൽ എംഡിഎംഎ പിടികൂടിയകേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കാലടി: കാലടിയിൽ എം ഡി എം എ പിടികൂടിയകേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വല്ലം റയോൺ പുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പെരുമ്പാവൂർ എ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മെയ് മാസം 28ന് കാലടിയിൽ , 100 ഗ്രാം എം.ഡി.എം.എയുമായി മറ്റൂർ പിരാരൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു കാലടി മരോട്ടിചോട് […]

FEATURED

30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ നഹാർ (25) ഏന്നിവരെയാണ് പെരുമ്പാവൂർ എ .എസ്.പിയടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോഞ്ഞാശേരിയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി ഓട്ടോറിക്ഷയിൽ വരുന്ന വഴിയിലാണ് ഇവർ […]

FEATURED

അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പിൽ പത്മാവതി (71)യുടെ മരണത്തിലാണ് മകൻ ലിനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്തു അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്ത്‌ തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.