FEATURED

വാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

കൊല്ലം: പരവൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയുമായി 2012ൽ ഫേസ്ബുക്ക് വഴിയാണ് സിബിൻ പരിചയത്തിലായത്. 2013 ഡിസംബറിൽ യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തി വിശ്വസം പിടിച്ച് പറ്റി. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന്  കൈക്കലാക്കി. […]

FEATURED

ഭാര്യ പിതാവിനെ കുത്തിക്കൊന്ന് മരുമകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

മലപ്പുറം: എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതിയും പ്രഭാകരന്റെ മരുമകനുമായ മനോജ് കൃത്യത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടില്‍ വച്ച്‌ ഇയാളെ മരുമകനായ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ ഭാര്യയും മക്കളും പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കുറച്ച്‌ ദിവസമായി കഴിഞ്ഞിരുന്നതെന്നും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ചര്‍ച്ച നടന്നിരുന്നതായും അധികൃതര്‍ അറിയിച്ചു. […]

FEATURED

പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നസിമുദ്ദീനെയാണ് കാണാതായത്. പൂന്തുറ കോട്ടേഴ്സിൽ നിന്ന് ഇന്നലെ മുതലാണ് നസീമുദ്ദീനെ കാണാതായത്. സംഭവത്തിൽ പൂന്തുറ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. നസീമുദ്ദീന് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

FEATURED

ബിവറേജസിന് മുന്നിൽ 20 രൂപയെ ചൊല്ലി തർക്കം, ക്രൂരമർദ്ദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കൽപ്പറ്റ: കൽപ്പറ്റ ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. ഇയാൾക്ക് കല്ലുകൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കൽപ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാൻ […]

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്‌തീൻ 11 ന് ഹാജരാകണം

തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി  മൊയ്‌തീൻ 11 ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിനെത്താൻ കൂടുതൽ സാവകാശം നൽകണമെന്ന മൊയ്തീന്റെ ആവശ്യം ഇ ഡി തള്ളി. രാവിലെ 11 ന് കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂ‍ര്‍ ബാങ്കിൽ നിന്നും ബെനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ഇ ഡി മൊയ്തീന് നോട്ടീസ് നൽകുന്നത്. രണ്ട് വട്ടം അസൗകര്യം […]

FEATURED

ആദിശങ്കരയിൽ സ്‌പോട്ട് അഡ്മിഷൻ

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജില്‍ ബിടെക്, എംടെക് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിങ്ങ്, പവര്‍ ഇലട്രോണിക്സ് ആന്‍റ് പവര്‍ സിസ്റ്റംസ്, വിഎല്‍എസ്ഐ ആന്‍റ് എംബഡഡ് സിസ്റ്റംസ്), എംബിഎ, എംസിഎ എന്നീ ഡിപ്പാര്‍ട്ട്മെന്‍റുകളിലേക്ക് സെപ്റ്റബര്‍ 7, 8 9 തിയതികളില്‍ സ്പ്പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുളളവര്‍ www.admissions.adishankara.ac.in എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995533744, 9446523599

FEATURED

പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി

പെരുമ്പാവൂരിൽ പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി. രായമംഗലത്താണ് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് മൂന്നു പേരെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. രായമംഗലം കാണിയാട്ട് ഔസേപ്പ്, ഇദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മ, മകൾ നഴ്‌സിംഗ് വിദ്യാർഥിനി അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്, ആൽക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവർക്ക് കഴുത്തിനും തലക്കും പരിക്കേറ്റുണ്ട്. ഉച്ചയ്ക്ക് 12 മുക്കാലിനായിരുന്നു സംഭവം. മാരകായുധവുമായി എത്തിയ ഇരിങ്ങോൾ സ്വദേശി എൽദോസ് ആണ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം എൽദോസ് വീടിനുളളിൽ തൂങ്ങിമരിക്കുകയായാരുന്നു. […]

FEATURED

വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമം

കാലടി: ഭിന്നശേഷി വിദ്യാർഥി സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി മുഖത്ത് മുളകുപൊടിയെ റിഞ്ഞതായി കാലടി പോലീസിൽ പരാതി നൽകി.തുറവുംകര ചേറ്റുങ്ങൽ വീട്ടിൽ ആൻറണിയുടെ മകൻ അക്ഷയ് ആൻറണിക്കാണ് ഈ ദുരനുഭവമുണ്ടായത്. രാവിലെ 8 മണിയോടെ കാഞ്ഞൂർ, തുറവുംകര റോഡിൽ വിമാനത്താവള റൺവേയുടെ ചുററു മതിലിന് സമീപമാ യിരുന്നു സംഭവം. കറുത്ത കാറിലെ ത്തിയ മൂന്നംഗസംഘം കുട്ടിയോട് നിർമ്മാണം നടക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് ചോദിക്കുകയായിരുന്നു.തനിക്ക  റിയില്ലെന്ന് മറുപടി പറഞ്ഞ് നടക്കാൻതുടങ്ങിയപ്പോൾ കാറിൽ നിന്നിറങ്ങിയ തൊപ്പിയും മാസ്കും ധരിച്ചയാൾ […]

FEATURED

പീച്ചിയിൽ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി

തൃശൂർ: തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. ഒരാൾ നീന്തി കരയ്ക്കു കയറി.  വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.

FEATURED

ഓണത്തിര 2കെ23; ഓണാഘോഷ പരിപാടി നടന്നു

കാഞ്ഞൂർ: കാഞ്ഞൂർഗ്രാമപഞ്ചായത്ത് വാർഡ് 5 കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓണത്തിര 2കെ23 എന്ന പേരിൽ നടന്ന ഓണാഘോഷ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസിദയാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. എഡിഎസ് ചെയർപേഴ്‌സൺ ഷൈല ജോജോ അധ്യക്ഷത വഹിച്ചു. കാഞ്ഞൂർ ഫൊറോന വികാരി ഫാ: ഡോക്ടർ ജോസഫ് കണിയാംപറമ്പിൽ ഓണ സന്ദേശം നൽകി. എസ്എസ്എൽസി അവാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് […]

FEATURED

ആദിശങ്കരയിൽ ഉപനയന 2023 നടന്നു

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിലെ 2023 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാര്‍ത്ഥികളുടെ സംഗമം ഉപനയന 2023 നടന്നു. അണായൂണിവേഴ്സിറ്റി മുന്‍ വിസി പത്മശ്രീ ആര്‍. എം വാസഗം ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ശൃംഗേരി ശാരദാപീഠത്തിലെ നിയുക്ത മഠാധിപതി ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികള്‍ ഓണ്‍ലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. ശൃംഗേരി മഠം സി ഇ ഒ പത്മശ്രീ ഡോ. വി. […]

FEATURED

അമ്മയ്ക്ക് പിന്നാലെ കുഞ്ഞും മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നുവയസ്സുള്ള കാശിനാഥാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്ക് ശക്തമായതിനേ തുടര്‍ന്ന് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിയിരുന്നു. ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപത്ത് വച്ചാണ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ ഇന്നലെ മരിച്ചിരുന്നു. അപകട സ്ഥലത്തിന് സമീപത്ത് നിന്നാണ് രക്ഷാപ്രവർത്തകർ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തിയത്. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്പില്‍ സൈലേഷിന്റെ […]

FEATURED

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. […]

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലേയും മധ്യകേരളത്തിലേയേും മലയോര മേഖലകളിൽ മഴ കനത്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തിപ്പെടും. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് […]

FEATURED

പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം

പുതുപ്പള്ളി: ആവേശഭരിതമായ കൊട്ടിക്കലാശത്തോടെ പുതുപ്പള്ളിയിൽ ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് കൊടിയിറങ്ങി. പാമ്പാടിയാണ് രാഷ്ട്രീയ പാർട്ടികൾ പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിന ആഘോഷത്തിനായി തെരഞ്ഞെടുത്തത്. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ഇതു വരെ കാണാത്തത്ര ആവേശഭരിതമായ കൊട്ടിക്കലാശത്തിനാണ് ഇത്തവണ പുതുപ്പള്ളി സാക്ഷിയായത്. എല്ലാ മുന്നണികളിലെയും പ്രധാന നേതാക്കളെല്ലാം കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എത്തിച്ചേർന്നിരുന്നു. മൂന്നു മണിയോടെ തുടങ്ങിയ ആഘോഷം വാദ്യമേളത്തിനൊടുവിൽ വെടിക്കെട്ടോടെയാണ് അവസാനിച്ചത്. ഇടത് മുന്നണി സ്ഥാനാർഥി ജെയ്ക് സി. തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും […]

FEATURED

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകനായി തെരച്ചിൽ

ആലപ്പുഴ: മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി. ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാനില്ല. കാശിനാഥനായുള്ള തിരച്ചിൽ തുടരുകയാണ്.

FEATURED

ആശുപത്രിയിലെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. 2019ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന വനിത ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ഡോ. മനോജിനെതിരെ വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പക്ഷേ അതില്‍ നടപടികളൊന്നും ഉണ്ടായില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് […]

FEATURED

നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. കുട്ടിക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.

FEATURED

അച്ചൻ മകനെ വെട്ടി

കാലടി: കാഞ്ഞൂർ പറപ്പുറം ആറംങ്കാവിൽ അച്ചൻ മകനെ വെട്ടി. ഉതുപ്പാൻ വീട്ടിൽ ദേവസിക്കുട്ടി (72) ആണ് മകൻ ജെയ്ജനെ വെട്ടിയത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മൺവെട്ടികൊണ്ടാണ് വെട്ടിയത്. പരിക്കേറ്റ ജെയ്ജനെ കാലടി പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജെയ്ജൻ മദ്യപിച്ച് വീട്ടിൽ വന്ന് തർക്കമുണ്ടാക്കുന്നത് പതിവാണ്. ഇതാണ് ആക്രമണത്തിന് കാരണം. ദേവസിക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

FEATURED

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്പാവൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് […]