06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
534 views 0 sec 0 Comment

ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടം

admin - February 7, 2024

അയ്യമ്പുഴ : ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടം. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പിലെ കല്ലാല, അതിരപ്പിള്ളി എസ്റ്റേറ്റുകളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും കല്ലാല എസ്റ്റേറ്റിലെ കുളിരാംതോട് ക്ഷേത്രത്തിലും പ്ലാന്റേഷൻ സ്കൂളിലും കാട്ടാനയുടെ ആക്രമണമുണ്ടായി.

കുളിരാംതോട് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മതിലും ഗേറ്റും തകർത്ത് അകത്തുകടന്ന കാട്ടാനകൾ ചുറ്റമ്പലത്തിനുള്ളിലെ എല്ലാ വസ്തുക്കളും നശിപ്പിച്ചു. പ്രധാന ദീപക്കാൽ മറിച്ചിട്ടു. തിടപ്പള്ളിയുടെ ഇടതുഭാഗത്ത് പാത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുറിയുടെ ഗ്രിൽ തകർത്ത് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ നശിപ്പിച്ചു.ചുറ്റമ്പലത്തിനു പുറത്തെത്തിയ കാട്ടാനകൾ ഈ മുറിയുടെ മുൻ ഭാഗത്തെ ഗ്രില്ലും തകർത്ത് പാത്രങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന് അകത്തെ വിളക്കുകൾ, അലമാര, കസേരകൾ തുടങ്ങിയവയാണു നശിപ്പിച്ചത്. ഉപദേവതാപ്രതിഷ്ഠയുടെ ഭാഗത്തെ മതിലിനും ചെറുഗേറ്റിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഈ ഭാഗത്തു നിന്ന് അകത്തേക്കു കടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉപദേവതാ പ്രതിഷ്ഠകൾക്കു മുന്നിലെ വിളക്കുകളും മറ്റും മറിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന്റെ പുറത്തെ ഷെഡ്ഡിന്റെ ഭിത്തിക്കു കേടുപാടുകൾ വരുത്തി. കഴി‍ഞ്ഞ നവംബറിലും കാട്ടാനകൾ ക്ഷേത്രം ആക്രമിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന് അകത്തേക്കു കാട്ടാനകൾ ആദ്യമായാണു കയറുന്നത്.

വേനൽ കനക്കുമ്പോൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമ്പോഴാണു കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. പ്ലാന്റേഷൻ സ്കൂളിൽ ഒട്ടേറെ പ്രാവശ്യം കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.ഉച്ചഭക്ഷണത്തിനായി സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിക്കും സമീപത്തെ ക്ലാസ് മുറികൾക്കും കാട്ടാനക്കൂട്ടം കേടുപാടുകൾ വരുത്താറുണ്ട്. കഴിഞ്ഞദിവസവും സ്കൂളിൽ കാട്ടാനക്കൂട്ടമെത്തി. കാട്ടാനകളുടെ എണ്ണത്തിൽ വൻവർധന ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ കുട്ടിയാന മാലിന്യക്കുഴിയിൽ കുടുങ്ങിയിരുന്നു. കാട്ടാനക്കൂട്ടം ഈ ഭാഗത്ത് മണിക്കൂറുകളോളം ഭീതിപരത്തിയിരുന്നു. വനമേഖലയോടു ചേ‍ർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വൻതോതിൽ കൃഷിനാശം വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഏഴാറ്റുമുഖം ഭാഗത്തെ വാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിൽ തന്നെ തങ്ങുന്നതും വലിയ ഭീഷണിയാകുന്നുണ്ട്. കാട്ടാനകളെ തുരത്താൻ സാധിക്കാത്ത സ്ഥിതിയായാണ്. 15 മുതൽ 40 വരെയുള്ള കാട്ടാനകളുടെ കൂട്ടങ്ങളാണ് രാത്രിയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തുന്നത്. ബഹളം വച്ചും പടക്കം പൊട്ടിച്ചുമൊക്കെയാണ് കാട്ടാനകളെ തുരത്തിയിരുന്നത്. എന്നാലിപ്പോൾ ഇത്തരം മാർഗങ്ങളൊന്നും കാട്ടാനക്കൂട്ടങ്ങളുടെ അടുത്ത് വിലപ്പോകുന്നില്ല.ജനവാസകേന്ദ്രങ്ങൾക്കു ചുറ്റും വൈദ്യുതവേലി തീർത്ത് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. തൂക്കിയിടുന്ന വൈദ്യുതവേലി സ്ഥാപിക്കുന്നതിനു പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ വേലി ഏതു ഭാഗങ്ങളിലൊക്കെ സ്ഥാപിക്കുമെന്നതു സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറായിട്ടില്ല.

PREVIOUS

ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി

NEXT

അടിപിടി: നഗരസഭാ കൗൺസിലർ വിത്സൺ മുണ്ടാടൻ അടക്കം മൂന്ന് പേർക്ക് പരിക്ക്
Related Post
February 21, 2024
കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച് 4ന്
April 22, 2024
ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം പിടിയിൽ
May 28, 2026
20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
May 23, 2024
‘പക‍ർപ്പവകാശ നിയമം ലംഘിച്ചു’, മഞ്ഞുമ്മൽ ബോയ്സിന് വക്കീൽ നോട്ടീസയച്ച് ഇളയരാജ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved