കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിളിച്ചു വിളികേട്ട വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ തിരുനാൾ1025 വർഷത്തെ ജൂബിലി നിറവിൽ ആഘോഷിക്കുന്നു.തിരുനാൾ സുഗമമായി നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.തിരുനാൾ ദിവസങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്ത് പോലീസിന്റെ […]
ശങ്കര പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്; ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല ശില്പവും 20 ന് സമ്മാനിക്കും
കാലടി: ആദിശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശങ്കര പുരസ്കാരം മലയാള സിനിമയിലെ ഗാനരചയിതാവും ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 20 ന് വൈകിട്ട് 6 ന് ശ്രീശാരദ വിദ്യാലയത്തിൽ ചേരുന്ന ചടങ്ങിൽ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിക്കും. റോജി എം.ജോൺ എം.എൽ.എ., സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും ഗായകനുമായ കെ.എസ്. സുദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലയാള […]
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; യുവതി അറസ്റ്റിൽ
വരാപ്പുഴ: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയൽവക്കത്ത് താമസിക്കുന്ന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ വരുന്ന സ്വർണ്ണ മാലയാണ് കവർച്ച ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വതിക്കെതിരെ തൃക്കാക്കര ഭാഗത്ത് എം.ഡി എം എ കൈവശം വച്ചതിനും, ഞാറക്കൽ ഭാഗത്ത് ഒരു വീട്ടിൽ […]
മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി
മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 13. എൽഡിഎഫ് 4. സ്വതന്ത്രൻ 1 വാർഡ് 1 – ലിനി ആന്റണി udf വാർഡ് 2 – ജിൻസി ldf വാർഡ് 3 – പി.ഡി ഷിജി udf വാർഡ് 4 – പോൾസൻ പറപ്പിളളി udf വാർഡ് 5 – സേവ്യർ വടക്കുംഞ്ചേരി സ്വതന്ത്രൻ വാർഡ് 6 – മാർട്ടിൻ കൊളക്കാട്ടുശേരി udf വാർഡ് 7 – വിജി സന്തോഷ് udf വാർഡ് 8 […]
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ […]
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം
തിരുവനന്തപുരം: പത്തനംതിട്ടയിൽ രാഷ്ട്രപതി എത്തിയപ്പോൾ ഹെലികോപ്റ്റർ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപയെന്ന് എസ്റ്റിമേറ്റ്. ഹെലിപ്പാഡ് നിർമിച്ച കരാറുകാരൻ പൊതുമരാമത്ത് വകുപ്പിന് നൽകിയ എസ്റ്റിമേറ്റാണിത്. പത്തനംതിട്ട പ്രമാടത്താണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനോടനുബന്ധിച്ച് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്. ഒക്ടോബർ 21നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റിന്‍റെ ടയറുകൾ കോൺക്രീറ്റിൽ പുതഞ്ഞതോടെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റര്‍ തള്ളിനീക്കിയത്. നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.കാലാവസ്ഥ പ്രതിസന്ധിയെ തുടർന്നാണ് പ്രമാടത്ത് ഹെലികോപ്റ്ററിറങ്ങിയത് . […]
തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ‍്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. 38,994 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ് കടന്നതായാണ് ഒടുവിലത്തെ കണക്ക്. വയനാടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല. 75.85 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. നൂറിലധികം ബൂത്തുകളിൽ യന്ത്രതകരാർ സംഭവിച്ചിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. ഇത്തവണ തീരദേശ മേഖലകളിൽ കനത്ത പോളിങ് ഉണ്ടായില്ല. […]
1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളിയായ ബിബിൻ
കോട്ടയം: വീണുകിട്ടിയ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത. ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വളയാണ് ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥ് ഉടമക്ക് തിരികെ നൽകിയത്. മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ […]
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
കൊല്ലം: കൊല്ലം അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ജ്യോതി ലക്ഷ്മി(21), അക്ഷയ്(23), ശ്രുതി ലക്ഷ്മി(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂർ സ്വദേശികളാണ് ഇവർ. ശബരിമല അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പ്; എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമി ബന്ധവും, എൽഡിഎഫിന്‍റെ പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ശബരിമലക്കൊള്ളയിൽ ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ഏൽക്കില്ല. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കർശനന നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. കുടുബസമേതം മുഖ്യമന്ത്രി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.
എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്’; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും രാഹുല്‍ ഈശ്വർ. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്, എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു […]
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, […]
‘കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
കാലടി: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് അലനെ പോലീസ് കസ്റ്റഡിലെടുത്തു. അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ […]
വോട്ട് ചെയ്യാൻ വന്നയാൾ കുഴഞ്ഞ് വീണു മരിച്ചു
കാലടി; വോട്ട് ചെയ്യാൻ വന്നയാൾ കുഴഞ്ഞ് വീണു മരിച്ചു. ശ്രീമൂലനഗരം ഹെർബട്ട് ലക്ഷംവീട് കോളനിയിലെ ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് വോട്ട് ചെയ്യാൻ വന്നത്. മക്കൾക്കൊപ്പമാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് ചെയ്ത ശേഷം പോളിങ്ങ് ബൂത്തിൽ വിശ്രമിക്കുമ്പോൾ ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞൂർ പഞ്ചായത്തിലെ 16 )ം വാർഡിലെ വോട്ടറാണ്.
വോട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു
കാലടി; വോട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു. ശ്രീമൂലനഗരം ഹെർബട്ട് ലക്ഷംവീട് കോളനിയിലെ ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് വോട്ട് ചെയ്യാൻ വന്നത്. മക്കൾക്കൊപ്പമാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പേളിങ്ങ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞൂർ പഞ്ചായത്തിലെ 16 )ം വാർഡിലെ വോട്ടറാണ്.



