കാഞ്ഞൂർ പഞ്ചായത്ത് ; യുഡിഎഫ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാഞ്ഞൂർ പഞ്ചായത്തിൽ യുഡിഎഫ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 12 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥികൾ വാർഡ് 1 ലിന്റ പോളച്ചൻ, പടയാട്ടി വാർഡ് 2 എബിൻ ഡേവീസ് , ആത്തപ്പിള്ളി വാർഡ് 3 ജെസിലിജോ, ആലുക്ക വാർഡ് 6 വിജി ബിജു, വടക്കൻ വാർഡ് 7 ഷിജി ടോമി, ഇടശേരി വാർഡ് 9 സിമി ടിജോ, ഉതുപ്പാൻ വാർഡ് 10 ഗ്രെയ്‌സി ദയാനന്ദൻ, കറുത്തര വാർഡ് 11 ഷീന […]

തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ

ആലുവ: തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59 ), സഹായി കുട്ടമശേരി കുമ്പശേരി ആസാദ് (39) എന്നിവരാണ് ആണ് ആലുവ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഓൾഡ്‌ ദേശം റോഡിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാണ് ഇയാൾ കവർന്ന് കടന്നു കളഞ്ഞത്. തുടർന്ന് ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് സംസ്ഥാനത്തിൻ്റെ […]

രാസ ലഹരിയുമായി യുവാവ് പിടിയിൽ

മുനമ്പം; രാസ ലഹരിയുമായി യുവാവ് പിടിയിൽ. പുത്തൻവേലിക്കര വാലുംമേൽ ജോയൽ ജോർജ് (22) നെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും , മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 46.55 ഗ്രാം എം എഡി എം എ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ബംഗലൂരിൽ നിന്നും ആലുവയിലേക്ക് ട്രെയിൻ മാർഗ്ഗം വന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നോർത്ത് പറവൂരിൽ വച്ചാണ് പിടികൂടിയത്.കൊച്ചി […]

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഒന്നാംഘട്ടത്തിൽ ഡിസംബർ 9ന് ബൂത്തിലേക്ക് പോകും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൾ രണ്ടാംഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. വ്യാജ […]

എറണാകുളം–ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി ∙ എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി. രാജീവ് എന്നവർ പങ്കെടുത്തു. സർവീസ് ഈ മാസം 11 ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച വൈകിട്ടോടെയോ ഞായറാഴ്ച രാവിലെയോടെയോ ആരംഭിക്കും. എറണാകുളം – ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപ വരെയും എസി എക്സിക്യുട്ടീവ് ചെയര്‍ കാറിന് 2,400 […]

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. […]

മറ്റൂര്‍-കരിയാട്-എയർപോർട്ട്‌ റോഡിന് 3 കോടി അനുവദിച്ചു

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ മറ്റൂര്‍-കരിയാട്-എയർപോർട്ട്‌  റോഡ് ബി.എം. ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചതായി റോജി എം ജോണ്‍ എം.എല്‍.എ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. എം.സി റോഡില്‍ കാലടി ഭാഗത്ത് നിന്നും ദേശീയപാതയിലേക്കും എയര്‍പോര്‍ട്ടിലേക്കും പോകുന്ന കാലടി പഞ്ചായത്തിലും അങ്കമാലി നഗരസഭാ പ്രദേശത്തും ഉള്‍പ്പെട്ട സുപ്രധാന റോഡാണിത്. എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തിരുവനന്തപുരത്ത് നേരിട്ട് കണ്ട് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. […]

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് […]

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റിൽ

അങ്കമാലി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ 9 മണിയോടെയാണ് സംഭവം. കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിൻ്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ […]

അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. […]

അങ്കമാലി കുറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

അങ്കമാലി : അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അടുക്കളയിൽ ആയിരുന്നു. അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ ജാതീയ അധിക്ഷേപം കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു

കാലടി : ജാതീയമായി പരസ്യമായി അധിക്ഷേപിച്ചുവെന്നും ശാരീരികമായി കൈയടറ്റം ചെയ്തുവെന്നും കാണിച്ച് ഹരിതകർമ സേനാംഗങ്ങൾ കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിക്കും പഞ്ചായത്ത് ഡ്രൈവർ ഷാജൻ ഇട്ടനും എതിരെ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതി-പട്ടിക ഗോത്രവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 27-ന് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത ഹരിതകർമ സേനയുടെ യോഗത്തിലാണ് പരാതിക്കടിസ്ഥാനമായ പ്രശ്നങ്ങൾ ഉണ്ടായത്. കുറച്ചുദിവസത്തേക്ക് മാലിന്യ ശേഖരണം ഉണ്ടാകില്ലെന്നും പഞ്ചായത്തിന്റെ്‌റെ […]

ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ 11 കലാകാരികൾക്ക് ദൂരദർശൻ ഗ്രേഡ്ഷിപ്പ് ലഭിച്ചു

കാലടി: ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ 11 കലാകാരികൾക്ക്  ഈ വർഷം ദൂരദർശൻ ഗ്രേഡ്ഷിപ്പ് ലഭിച്ചു. കൾച്ചറൽ അംബാസഡർമാരായ അമ്പിളി രജീഷ്, അനില ജോഷി, അഖില സലീം, അഡ്വ. അക്ഷര ആർ. നായർ (കുച്ചുപ്പുടി), നിരഞ്ജന മേനോൻ, രേഷ്മ പി. ബി., ഭാവന ഉണ്ണികൃഷ്ണൻ ( ഭരതനാട്യം) അദ്ധ്യാപികമാരായ അനുപമ അനിൽകുമാർ, ആർദ്ര പ്രസാദ് (ഭരതനാട്യം), ദേവപ്രിയ ജി. (മോഹിനിയാട്ടം) സീനിയർ നർത്തകി ഗൗരപ്രിയ എം. എസ്. (ഭരതനാട്യം) എന്നിവർക്കാണ് തിരുവനന്തപുരം ദൂരദർശന്റെ ബി ഗ്രേഡ്  പദവി […]

വഴി ചോദിക്കാനെന്ന ഭാവത്തിൽ വൃദ്ധയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ

കാലടി: വഴി ചോദിക്കാനെന്ന ഭാവത്തിൽ വൃദ്ധയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) നെയാണ് കാലടി പോലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ മാലയാണ് കവർന്നത്. പ്രസന്നപുരം അമ്പലക്കുളങ്ങര അമ്പലത്തിന് സമീപം നടന്നു പോവുകയായിരുന്ന വൃദ്ധയുടെ അടുത്ത് ബൈക്കിലെത്തി വഴി ചോദിക്കാനെന്ന രീതിയിൽ നിർത്തിയ ശേഷം ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച മാല ചേരാനല്ലൂർ […]

കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം വിജി ബിജു മെമ്പർ സ്ഥാനം രാജിവച്ചു

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം വിജി ബിജു മെമ്പർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് വിമതയായാണ് അഞ്ചാം വാർഡിൽ നിന്നും വിജി മത്‌സരിച്ചത്. ഇത്തവണ ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്നു വിജി. നിലവിൽ ആരോഗ്യ സ്ന്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്‌സണായിരുന്നു. വിജി ഉൾപ്പെടെ 2 സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസ് പഞ്ചായത്ത് ഭരിക്കുന്നത്. വിമതയായായി മത്‌സരിച്ചതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും വിജിയെ പുറത്താക്കിയിരുന്നു. പാർട്ടി തരിച്ചെടുക്കുമെന്നും തുടർന്ന് കോൺഗ്രസ് സീറ്റ് നൽകുമെന്ന പ്രതീക്ഷയിലാണ് വിജി മെമ്പർ സ്ഥാനം രാജിവച്ചത്. […]

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

അങ്കമാലി: വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വാപ്പാലശേരി കല്ലുംപുറത്ത് ഡോ. എബിന്‍ ജെ. ജോണ്‍സ് (38) ആണ് മരിച്ചത്. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറാണ്. തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരിച്ചു.കെ.ജെ. ജോണ്‍സന്റെയും (റെയില്‍വേ) പരേതയായ ലിസിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ. ആനീസ് എബിന്‍ (വെല്‍ കെയര്‍ ആശുപത്രി, എറണാകുളം). മകന്‍: ഏദന്‍ ജോണ്‍സ്. സംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് പെരുമ്പാവൂര്‍ ഓള്‍ സെയിന്റ്‌സ് […]

1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു

​അങ്കമാലി: കേരളത്തിന്റെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. 150 കോടി രൂപ മുതൽമുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമ്മിച്ച പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ​പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ വരുമ്പോൾ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാൻ സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി നേടാൻ കഴിയും. […]

യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ

ആലുവ: റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ആലുവ പോലീസിൻ്റെ പിടിയിലായത്. പള്ളിപ്പുറം സ്വദേശി അഖിലിനെയാണ് ഭീഷണിപ്പെടുത്തിയത്. 2 ന് സന്ധ്യക്കാണ് സംഭവം. പാലക്കാട് നിന്ന് ട്രയ്നിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ട് പോകുന്നതിന് എത്തിയതാണ്. സ്റ്റേഷനിൽ […]

നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു, ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവർ ബിന്ദുവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രനാണ് വാഹനം ഫ്ലാ​ഗ് ഓഫ് ചെയ്തത്. തുടർന്ന് വാഹനം മുന്നോട്ട് എടുത്തപ്പോൾ […]

ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷേയ്ക്ക് (23), ജലാംഗി സ്വദേശി മുകലേശ്വര റഹ്മാൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബാഗിലെ പ്രത്യേക അറയിൽ പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നും […]