Crime
കൊച്ചി : നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടകത്ത് ദിവസേനെ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഇറങ്ങിയ […]
ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. […]
നെടുമ്പാശേരി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ (34), നീണ്ടകര പുത്തൻ തുറ മേടയിൽ വീട്ടിൽ ആരോമൽ (24), പുത്തൻ തുറ വടക്കേറ്റത്തിൽ വീട്ടിൽ അനന്ദു (24), പുത്തൻ തുറ കടുവിങ്കൽ വീട്ടിൽ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പതിനെട്ട് ലക്ഷം രൂപയാണ് നാൽവർ സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം എന്നു […]
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുകയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഈ വർഷം മാത്രം രണ്ടായിരത്തിലധികം കേസുകൾ രജിസ്റ്റർ […]
തൃശൂർ: ചേറൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് പ്രതിയെ നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണെന്ന് പൊലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) ആണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് മൂന്നു ദിവസങ്ങളെയായിട്ടുള്ളൂ. ശേഷം ഭാര്യയുമായി തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വിദേശത്തു നിന്നു താൻ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ച ഒരുകോടിയിലധികം രൂപ കാണാനില്ലെന്നും ഭാര്യക്ക് മൂന്നുലക്ഷം രൂപ കടമുണ്ടെന്നും പ്രതി പൊലീസിനോട് […]
ആലുവ: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ അഞ്ചംഗം സംഘം അറസ്റ്റിൽ . തോട്ടക്കാട്ടുകര കൊല്ലങ്ങാടൻ എഡ്വിൻ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുൾ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31) ബൈപ്പാസ് പുതുമനയിൽ കമാൽ (26), ദേശം പുഷ്പകത്തുകുടി കിരൺ (32) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്റെ അടുത്തേക്ക് എത്തിയ […]
തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് […]
ആലപ്പുഴ: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി കുമ്പളത്ത് വെളി വീട്ടില്‍ ബഷീറിന്റെ മകന്‍ റിയാസിനെയാണ് (23) കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ […]