Crime
കൊച്ചി: യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ടു മറ്റൊരാൾകൂടി പിടിയിലാകാനുണ്ട്. ഫെയ്സ്‌ബുക് വഴി പരിചയപ്പെട്ട് യുവജോത്സ്യനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയാണു 13 പവൻ ആഭരണങ്ങളും ഫോണും കവർന്നത്. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. ‘ആതിര’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോടു […]
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനി നമിതയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് […]
മുനമ്പം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് ഗോസായി വീട്ടിൽ ഷിജു (41) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കുഴുപ്പുള്ളി സർവ്വീസ് സഹകരണ ബാങ്കിന്‍റെ ചെറുവൈപ്പ് ഹെഡ് ഓഫീസിലും, പള്ളത്താംകുളങ്ങര ബ്രാഞ്ചിലുമായി ഇരുപത്തിനാല് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഏഴു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയാണ് തട്ടിയത്. നാല് മാസത്തിനിടയിൽ പല തവണകളായിട്ടാണ് പണയം വച്ചിട്ടുള്ളത്. നോർത്ത് പറവൂരിലെ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ നിന്നാണ് ഇയാൾ […]
കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ സഫര്‍ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ […]
പാമ്പാടി: വീടിന്റെ അടുക്കളയില്‍ സാമ്പ്രാണി പുകച്ച് ചാരായം വാറ്റിയ ആളെ എക്‌സൈസ് പിടികൂടി. പയ്യപ്പാടി വെന്നിമല മൂലക്കുന്നേല്‍ ജോര്‍ജ് റപ്പേലിനെ(42)യാണ് കോട്ടയം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബും സംഘവും അറസ്റ്റുചെയ്തത്. 300 ലിറ്റര്‍ കോടയും രണ്ടുലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ചാരായം വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ഓട്ടോറിക്ഷ തൊഴിലാളിയുടെ വേഷത്തിലെത്തിയ എക്‌സൈസ് സംഘത്തിന് ബൈക്കിലെത്തി ചാരായം കൊടുക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പത്തുലിറ്ററിന്റെ കുക്കറുകളിലാണ് ചാരായം വാറ്റിയിരുന്നത്. വാറ്റുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അയല്‍ക്കാര്‍ അറിയാതിരിക്കാനാണ് സാമ്പ്രാണികള്‍ […]
സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് കാര്‍ യാത്രക്കാരന്‍ റിമാന്റില്‍. കോഴിക്കോട് താമരശ്ശേരി രാരൊത്ത് പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. റഫീഖ് സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ല സ്‌പെഷ്യല്‍ സ്‌കാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ബി. ബില്‍ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. […]
ആലുവ: ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്. വെസ്റ്റ്ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽ പൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. രണ്ട് ഫോണുകൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപം വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് […]
ഇടുക്കി: തട്ടുകടയില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു. പുളിയൻമല സ്വദേശി ചിത്രാഭവൻ വീട്ടിൽ ശിവചന്ദ്രനെതിരെയായിരുന്നു യുവാവിന്റെ പരാക്രമം. തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകടയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതിയായ പുളിയൻമല സ്വദേശി സുജിത്തിനായി വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി മഴയായതിനാൽ കട നേരത്തെ അടയ്ക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സുജിത്ത് കടയിലെത്തിയത്. ഭക്ഷണം തീർന്നതിനാൽ കടയിൽ ജീവനക്കാർക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രൻ ഇയാൾക്ക് നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി […]
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ […]
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. കോഴിക്കോട് കൊരണി വയൽ അനഗേഷി (24) നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരനും ചേർന്ന് പിടി കൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂർ ഇൻസ്പെക്ടർ ആഗേഷ് അറസ്റ്റ് […]
കാലടി: മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ബന്ധുവായ ടോമി ആണ് കുത്തിയത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കടയിൽ സഹായിയായി ജോലി ചെയ്യുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. ടോമിയെ പോലീസ് അറസ്റ്റു ചെയ്തു.
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം ഇന്ന് രാവിലെയാണ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അബദ്ധത്തില്‍ പെട്ടിക്കുള്ളിലായി ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടികളുടെ വായിൽ […]
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരിയുടെ ഭാര്യാ സഹോദരനുമായ എസ്ആർ വിനയകുമാർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്,അമൽ,ശങ്കർ,ശിയാസ്,വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് […]
കൽപ്പറ്റ: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ പ്രതികൾ വലയിലായത്. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം, റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് രഹസ്യം വിവരം കിട്ടിയത്. […]
തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ […]
ആലുവ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നായരമ്പലം വെള്ളേപ്പറമ്പിൽ വീട്ടിൽ അനന്തകുമാർ (46) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുട്ടിയും മർദ്ദനമേറ്റ കുട്ടിയും തമ്മിൽ സ്‌കൂളിൽ വച്ച് വഴക്ക് കൂടിയിരുന്നു. ഇത് സ്‌ക്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ പറഞ്ഞ് തീർത്തതാണ്. തുടർന്ന് അനന്തകുമാർ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എം.വിശ്വംഭരൻ, എസ്.ഐ എം.അനീഷ്, എ.എസ്.ഐ […]
ആലുവ: 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (54) യെയാണ് പറവൂർ അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് 68 വർഷം കഠിന തടവിനും 22,000 രൂപ പിഴയും വിധിച്ചത്. 2021 ഏപ്രിൽ 15നാണ് സംഭവം. 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം […]
ആലുവ: സൈക്കിൾ മോഷ്ടാവ് പോലീസ് പിടിയിൽ. മരട് പനിച്ചയത്ത് പറമ്പ് രാജു (56) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്. 24 ന്ആലുവ ഫയർ സ്റ്റേഷന് സപ്പീമപമുള്ള സിറ്റി ഹോട്ടലിന്റെ മുൻവശം സൂക്ഷിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരന്റെ സൈക്കിൾ മോഷ്ടിച്ചത്. കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ചയാളും, നിരവധി മോഷണ കേസിലെ പ്രതിയുമാണ്. ശാസ്ത്രീയാന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സൈക്കിൾ എറണാകുളം ചളിക്കവട്ടത്തുള്ള ഒരു ബാർബർ ഷോപ്പിലെ ഇതര സംസ്ഥാനത്തൊഴിലാളിക്ക് 2000രൂപക്ക് വിൽക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ്.ഐ എസ്.എസ് .ശ്രീലാൽ എ.എസ്.ഐ […]
നെടുമ്പാശ്ശേരി: യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ വീട് ഫഹദ് (സലാം 27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ വീട് മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ വീട് ഫസീർ ബാബു (30), തൃശൂർ ഇടക്കാഴിയൂർ കപ്പലങ്ങാട്ട് വീട്ടിൽ നിഖിൽ (31) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ ദുബായിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യുവതിയുടെ പക്കലുണ്ടായിരുന്ന നാല് ക്യാപ്സൾ […]
കാലടി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും വിധിച്ചു. മലയാറ്റൂർ കാടപ്പാറ മണിയാട്ട് വീട്ടിൽ റിതിൻ രാജിനെയാണ് സുഹൃത്തിന്റെ വിവഹതലേന്ന് കുത്തികൊലപ്പെടുത്തുവാൻ പ്രതികൾ ശ്രമിച്ചത്. ഒന്നാം പ്രതി മലയാറ്റൂർ കാടപ്പാറ തോട്ടക്കര വീട്ടിൽ ബോബി (37), നാലാം പ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ടിൽ വീട്ടിൽ കാരരെതീഷ് എന്ന് വിളിക്കുന്ന രതീഷ് (39), അഞ്ചാം പ്രതി മൂക്കന്നൂർ കരയിടത്ത് വീട്ടിൽ ആച്ചി എൽദോ എന്ന് വിളിക്കുന്ന എൽദോ […]