17

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
60 views 0 sec 0 Comment

മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

admin - September 16, 2026

മൂവാറ്റുപുഴ മാത്യു കുഴൽനാടൻ എംഎൽഎ യുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നവീട്ടിലെ മോഷണം, മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24) നെയാണ് കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മടത്തോത്തുപാറ ഭാഗത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും അരലക്ഷത്തോളം രൂപ വിലവരുന്ന വയറിംഗ് കേബിളുകൾ മുറിച്ച് കടന്നുകളയുകയായിരുന്നു.മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് പ്രതി. പകൽ മുഴുവൻ റൂമിൽ കിടന്നുറങ്ങി വൈകുന്നേരം പുറത്തിറങ്ങിയാണ് മോഷണം നടത്തി വന്നിരുന്നത്.

നിർമ്മാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ ഇരുപത്തിഅഞ്ചിലേറെ ക്യാമറകൾ ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വളരെ വിദഗ്ധമായാണ് പ്രതി കേബിളുകൾ മുറിച്ചു മാറ്റിയിരിക്കുന്നത്. കഴിഞ്ഞവർഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റർ കേബിൾ മോഷ്ടിച്ചതിനും, മൂവാറ്റുപുഴയിലെ ബിഎസ്എൻഎൽ കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകൾ മോഷ്ടിച്ചതിനും,

മറ്റൊരു മോഷണത്തിനും ജയിലിൽ കിടന്ന ഇയാൾ ഒന്നരമാസം മുമ്പാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും, ആർഭാട ജീവിതം നയിക്കുന്നതിനുമാണ് മോഷണം നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസ്, പോത്താനിക്കാട് സ്റ്റേഷൻ എസ് ഐ മാരായ സി. ആർ.രഞ്ജു മോൾ, സിജു ജോസഫ് , പി.വി.എൽദോസ്, കെ കെ ബിജു, നിജു കെ ഭാസ്കർ, സീനിയർ സിപിഒ ബിബിൽ മോഹൻ, സിപിഒ നിയാസുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.

PREVIOUS

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ

NEXT

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
Related Post
October 5, 2024
മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ
July 3, 2024
കൊരട്ടിയിൽ നിന്നു കാണാതായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍
October 15, 2023
കാഞ്ഞൂർ തിരുനാൾ; ഭാരവാഹികളെ തിരഞ്ഞെടുത്തു
August 24, 2026
ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
Comments are closed.
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
September 17, 2026
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
September 17, 2026
മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
September 16, 2026
ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
September 15, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
News Vision
News Vision
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി
News Vision
മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി
News Vision
ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന്

Recent Posts

  • പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
  • വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
  • മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
  • ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
  • മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
© Copyright 2025 - Newsvision. All Rights Reserved