27

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
262 views 4 sec 0 Comment

തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട

admin - September 9, 2026

തൈറോയ്ഡിന്‍റെ പ്രയാസങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായ അവബോധം നൽകി ഉചിതമായ ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രായഭേദമന്യേ ഒരുപാട് ആളുകൾ ഈ രോഗത്താൽ പ്രയാസപ്പെടുന്നുണ്ട്. തൈറോയ്ഡിന്‍റെ പ്രവർത്തനക്കുറവ് മൂലം ഉണ്ടാകുന്ന ഹൈപ്പോ തൈറോയ്ഡിസമാണ് ഇതിൽ ഏറ്റവും കൂടുതൽ. ശരീരഭാരം വർധിക്കൽ, ഉറക്കക്കൂടുതൽ, ബുദ്ധിമാന്ദ്യം തുടങ്ങിവയും ഇതുമായി ബന്ധപ്പെട്ട് കണ്ടുവരാറുണ്ട്. വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന തൈറോക്സിൻ ഗുളികയിലൂടെ ഹൈപ്പോതൈറോയ്ഡിസം നന്നായി സുഖപ്പെടുത്താനാകും. തൈറോയ്ഡ് ഗ്രന്ഥി അതിലെ ഹോർമോണായ തൈറോക്സിൻ ആവശ്യത്തിലധികം ഉത്പാദിപ്പിക്കുന്നതാണ് ഹൈപ്പർ തൈറോയ്ഡിസം. പലപ്പോഴും മരുന്നു കൊണ്ട് ഇത് ചികിത്സിച്ച് ഭേദമാക്കാനാകും. നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ ഗ്രന്ഥി നീക്കം ചെയ്യേണ്ടി വരും.

ഗോയിറ്റർ അഥവാ നോഡ്യൂൾ വരുന്നതും ഒരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രോഗാവസ്​ഥയാണ്.
തൈറോയ്ഡ് മുഴകൾ കഴുത്തിൽ അഭംഗി ഉളവാക്കുന്നതും കൂടുതൽ കാലം ചികിത്സിക്കാതിരുന്നാൽ ദോഷഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഇത് കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഒരാൾക്ക് ഒന്നോ അതിലധികമോ മുഴകൾ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടെന്ന് കണ്ടാൽ സ്​കാനിംഗ് പരിശോധനയും സൂചി പരിശോധനയും (FNAC) നടത്തണം. ഈ പരിശോധനയിൽ കാൻസർ സംശയമില്ലെങ്കിൽപ്പോലും മുഴയുടെ വലിപ്പം നാല് സെന്‍റീ മീറ്ററിൽ കൂടുതലാണെങ്കിൽ ശസ്​ത്രക്രിയ ആവശ്യമായി വരും. ഗ്രന്ഥി പകുതിയായോ പൂർണ്ണമായോ നീക്കം ചെയ്യണമെന്ന് (ഹെമിതൈറോയ്ഡക്ടമി/ ടോട്ടൽതൈറോയ്ഡക്ടമി) സർജൻ തീരുമാനിക്കുന്നത് ദേഹപരിശോധന, സ്​കാനിംഗ്, FNAC എന്നിവയുടെ അടിസ്​ഥാനത്തിലാണ്.

സാധാരണയായി തൈറോയ്ഡ് മുഴകൾ വന്നാൽ കഴുത്തിൽ വലിയ മുറിവുണ്ടാക്കുന്ന തുറന്ന ശസ്​ത്രക്രിയകൾ മാത്രമേ ചെയ്യാറുള്ളൂ. ഇത് വളരെ വലിയൊരു മുറിപ്പാട് കഴുത്തിനു കുറുകെ അവശേഷിപ്പിക്കും. ഇത് പ്രത്യേകിച്ചും സ്​ത്രീകളിൽ അസന്തുഷ്​ടിയും അഭംഗിയും ഉളവാക്കുന്ന ഒന്നാണ്.

താക്കോൽദ്വാര ശസ്​ത്രക്രിയയിലൂടെ ചെയ്യുന്ന എൻഡോസ്​ക്കോപ്പിക് തൈറോയ്ഡ് സർജറി കക്ഷത്തിനടുത്ത് വളരെ ചെറിയ മുറിവിലൂടെ ചെയ്യുന്നതിനാൽ പാടുകൾ തീരെയില്ല. ഹൈഡെഫനിഷൻ ക്യാമറയിലൂടെ വ്യക്തവും വലുതുമായ കാഴ്ച ലഭിക്കുന്നത് ശസ്​ത്രക്രിയ സുരക്ഷിതവും പൂർണ്ണവും ആക്കുന്നു. ദശകൾക്കും പ്രധാന അവയവങ്ങൾക്കും ക്ഷതമുണ്ടാക്കാത്ത ആധുനിക സംവിധാനങ്ങളായ അൾട്രാസോണിക് സ്​കാൽപൽ ഉപയോഗിച്ചാണ് ഈ ശസ്​ത്രക്രിയ ചെയ്യുന്നത്. ഇത്തരം ശസ്ത്രക്രിയകൾ തുറന്ന് ചെയ്യുന്നതിനേക്കാൾ നല്ല ഫലപ്രാപ്തി നൽകുന്നുമുണ്ട്. കഴുത്തിലെ പ്രധാനപ്പെട്ട ഞരമ്പുകൾ സൂക്ഷ്മതയോടെ നിലനിർത്താനും ശബ്ദവ്യതിയാനം വരാതിരിക്കാനും ഇത് സഹായിക്കുന്നു. കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഗ്രന്ഥികളിലൂടെ രക്തയോട്ടം നഷ്​ടപ്പെടാതെ സംരക്ഷിക്കാനും ക്യാമറയിലൂടെയുള്ള, വലിപ്പം കൂടിയ കാഴ്ച ഉപകരിക്കും. മുഴകൾ മാറ്റിയശേഷം ഒരു സഞ്ചിയിലിട്ട് പുറത്തേക്കെടുക്കുന്നു.

നാല് സെന്‍റീ മീറ്ററിൽ താഴെയുള്ള മുഴകൾ മാത്രമേ ഇത്തരം ശസ്​ത്രക്രിയയിലൂടെ മാറ്റാൻ സാധിക്കൂ എന്നത് തെറ്റിദ്ധാരണയാണ്. പത്ത് സെന്‍റീമീറ്റർ വലിപ്പമുള്ള മുഴകൾ പോലും വളരെ സുരക്ഷിതമായി എൻഡോസ്​ക്കോപ്പിക് മാർഗ്ഗത്തിലൂടെ മാറ്റാൻ സാധിക്കും. തൈറോയ്ഡ് സർജറിയിലും താക്കോൽദ്വാര ശസ്​ത്രക്രിയയിലും ഒരുപോലെ പ്രാവീണ്യമുള്ള വിദഗ്ധനു മാത്രമേ ഇതു ചെയ്യാൻ സാധിക്കുകയുള്ളൂ. കാൻസർ ഉൾപ്പെടെ ഏതു തരത്തിലുള്ള മുഴകൾക്കും ഈ പ്രക്രിയ അവലംബിക്കാവുന്നതാണ്. ഒരുഭാഗത്ത് മാത്രം മുഴ നീക്കേണ്ടവരിൽ അതുമാത്രം നീക്കം ചെയ്യുന്നതിനാൽ പിന്നീട് അടുത്ത വശം നീക്കം ചെയ്യുന്നത് തുറന്നുള്ള ശസ്​ത്രക്രിയയേക്കാൾ എളുപ്പവും സുരക്ഷിതത്വവുമാണെന്നത് എൻഡോസ്​ക്കോപ്പിക് ശസ്​ത്രക്രിയയുടെ നേട്ടമാണ്. മുഴകളുമായി ബന്ധപ്പെട്ടു വരുന്ന ലിംഫ് ഗ്രന്ഥികൾ മാറ്റാനും ഈ ശസ്​ത്രക്രിയ സഹായിക്കും. പാരതൈറോയ്ഡ് ഗ്രന്ഥികൾക്ക് വരുന്ന അഡിനോമാ മുഴകൾക്കും എൻഡോസ്​ക്കോപ്പിക് സർജറിയാണ് ഉത്തമം.

തൈറോയ്ഡ് പൂർണ്ണമായി മാറ്റപ്പെട്ടവർ തൈറോക്സിൻ ഗുളിക തുടർന്നു കഴിക്കേണ്ടതാണ്. എത്ര വർഷം കഴിച്ചാലും ഒരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്തതും വളരെ സുരക്ഷിതവുമാണ് തൈറോക്സിൻ. തൈറോയ്ഡിൽ കാൻസർ ബാധിച്ചാൽ ശസ്​ത്രക്രിയാ ചികിത്സയാണ് ഉത്തമം. അതിനുശേഷം റേഡിയോ അയഡിൻ സ്​കാനും അബ്ലേഷനും വേണ്ടിവന്നേക്കാം. മറ്റ് കാൻസറിനുള്ളതുപോലെ കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിങ്ങനെ ബുദ്ധിമുട്ടും പാർശ്വഫലങ്ങളും ഉള്ള ചികിത്സകൾ ആവശ്യം വരാറില്ല.

താക്കോൽദ്വാര ശസ്​ത്രക്രിയയിൽ കഴുത്തിൽ മുറിവില്ലാത്തതിനാൽ രോഗിക്ക് എല്ലാത്തരം ജോലികളിലും വേഗം തന്നെ വ്യാപൃതരാകാവുന്നതാണ്. ശസ്​ത്രക്രിയ നടന്നുവെന്ന് എല്ലാവരോടും സ്വമേധയാ വിളംബരം ചെയ്യുന്ന കലകൾ ഇല്ലാത്തത്, ഇക്കൂട്ടർക്ക് വളരെ ആത്്മവിശ്വാസവും സന്തോഷവും നൽകുന്നു.

ഡോ. ആർ. പത്മകുമാർ
ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്‍റ്
മിനിമലി ഇൻവേസിവ് സർജറി
വി.പി.എസ് ലേക്‌ഷോര്‍ ഹോസ്​പിറ്റൽ, കൊച്ചി
drrpadmakumar@gmail.com
www.drrpadmakumar.com
99616 40000

PREVIOUS

48 പേരുമായി 60 പേരുടെ ജോലി; കാലടി പൊലീസിന് ചുമതലകളുടെ അമിതഭാരം

NEXT

സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
Related Post
February 23, 2024
നെടുമ്പാശേരി എൽഡിഎഫിന് അട്ടിമറി വിജയം;യുഡിഎഫിന് ഭരണം നഷ്ടമാകും
September 24, 2024
ഗൂഗിൾ നോക്കി വന്നതെന്ന് സൂചന; കാർ പുഴയിലേക്ക് വീണ് രണ്ട് മരണം
January 10, 2024
കൈവെട്ട് കേസിലെ ഒന്നാം പ്രതി 13 വർഷത്തിനു ശേഷം അറസ്റ്റിൽ
November 17, 2026
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Comments are closed.
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
November 27, 2026
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
November 24, 2026
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
November 23, 2026
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
November 21, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
News Vision
News Vision
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി
News Vision
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
News Vision
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ

Recent Posts

  • ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
  • സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
  • ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
  • കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
  • ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
© Copyright 2025 - Newsvision. All Rights Reserved