പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സൈബര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. ഗ്രേഡ് എസ്‌ഐ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 6.60 ലക്ഷം രൂപയാണ് പോലീസുകാര്‍ തട്ടിയെടുത്തത്, എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
ഗുജറാത്തില്‍ നടന്ന സാമ്പത്തി: കത്തട്ടിപ്പു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഗുജ റാത്ത് പൊലീസിലെ 2 ഉദ്യോഗ സ്ഥര്‍ കേരളത്തിലെത്തി. പ്രതികള്‍ കുറുപ്പംപടി പൊലീസ് സ്റ്റേ ഷന്‍ പരിധിയിലാണെന്നു തിരിച്ചറിഞ്ഞതോടെ ഇവര്‍ പ്രാദേശിക പൊലീസിന്റെ സഹായം തേടി. സ്റ്റേഷനില്‍ നിന്നു രണ്ട് ഉദ്യോഗസ്ഥര്‍ ഗുജറാത്ത് പൊലീസിനൊപ്പം അന്വേഷണത്തിനായി പോയി.
പ്രതികളെ കണ്ടെത്തിയതോടെ കുറുപ്പംപടി പൊലീസിലെ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി മാറി. അറസ്റ്റ് ഒഴിവാക്കുന്നതിനായി രണ്ട് പ്രതികളില്‍ നിന്നുമായി 3.30 ലക്ഷം രൂപ വീതം 6.60 ലക്ഷം രൂപ വാങ്ങി. ഇതില്‍ നിന്നു ഗുജറാത്ത് പൊലീസുകാര്‍ക്ക് 30,000 രൂപ വീതം നല്‍കി. ബാക്കി 6 ലക്ഷം രൂപ കുറുപ്പംപടി പൊലീസിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു വീതംവച്ചു.
അത്യന്തം രഹസ്യമായി നടത്തിയ ഈ പണമിടപാട് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടത്തിയത്. ഇതു സംബന്ധിച്ചു കൃത്യമായ റിപ്പോര്‍ട്ട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു കൈമാറി യതോടെയാണ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്തായത്. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചു.



