നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആകെ എട്ട് തൊഴിലാളികൾ അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ മണ്ണിനടിയിൽപ്പെടുകയായിരുന്നു.

ആലുവ ശിവരാത്രി; ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും

ആലുവ: ആലുവ ശിവരാത്രിയോടനുബന്ധിച്ച് 8 ന് വൈകിട്ട് 4 മുതൽ 9 ന് പകൽ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി സി ഡി എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക് പോകേണ്ടതാണ്.മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള […]

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: എസ്.എന്‍. ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിന് 7377 കോടി രൂപയാണ് ചെലവായത്. ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു. […]

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അതിനിടെ തൃശൂർ അതിരപ്പിള്ളിയിൽ ഇന്നും കാട്ടാനകൾ റോഡിലിറങ്ങി. ഇന്നലെയാണ് ഈ പ്രദേശത്ത് വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഇപ്പോഴും കാട്ടാനകൾ സൈ്വരവിഹാരം നടത്തുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് ഇവിടെ സാധാരണയാണെന്നും എന്തെങ്കിലും ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് അധികൃതർ ഇടപെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.

ഫെയ്‌സ്ബുക്ക് ഇൻസ്റ്റഗ്രാം തകരാർ പരിഹരിച്ചു

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവയുടെ ആഗോളതലത്തിലുണ്ടായ തകരാർ പരിഹരിച്ചു. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആകുകയായിരുന്നു. അക്കൗണ്ടുകൾ പെട്ടെന്ന് നിശ്ചലമായതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ആശങ്കയിലായത്.ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇൻ ചെയ്യാൻ കഴിയാതാവുകയുമായിരുന്നു.

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിൽ

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ മെറ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടും എന്നതിലും വ്യക്തതയില്ല.

നൂറ് കിലോയിലധികം മാന്‍ ഇറച്ചിയുമായി അഞ്ചുപേര്‍ അറസ്റ്റില്‍

അട്ടപ്പാടി: നൂറ് കിലോയിലധികം മാനിറച്ചിയുമായി അട്ടപ്പാടി സാമ്പാര്‍കോഡ് വനത്തില്‍ നിന്നും അഞ്ചുപേര്‍ അറസ്റ്റില്‍. രണ്ട് മാനുകളെ വേട്ടയാടി ഇറച്ചിയാക്കി മാറ്റിയ സംഘത്തില്‍ ഒരാള്‍ വനപാലകരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. പിടിയിലായ അഞ്ചുപേരും ഓടി രക്ഷപ്പെട്ടയാളും മലപ്പുറം, അട്ടപ്പാടി സ്വദേശികളാണ്. സാമ്പാര്‍കോഡ് വനത്തിനുള്ളില്‍ രാത്രിയിലാണ് സംഘമെത്തിയത്. നാടന്‍ തോക്കുപയോഗിച്ച് രണ്ട് പുള്ളി മാനുകളെ വേട്ടയാടി. ഇറച്ചി വേര്‍തിരിക്കുന്നതിനിടയില്‍ രാവിലെ വനപാലക സംഘം സ്ഥലത്തെത്തി. ആറുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളൊഴികെ അഞ്ചുപേരും പിടിയിലായി. സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, […]

നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ

പെരുമ്പാവൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ. അടിമാലി വെള്ളത്തൂവൽ ഇരുന്നൂറു ഏക്കർ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ജനുവരി ഇരുപതിന് രാത്രി മുടിക്കൽ ഷറഫിയ സ്കൂളിന്‍റെ ഓഫീസ് പൊളിച്ച് അകത്ത് കയറി മോഷണം നടത്തുകയും പള്ളി വക ഭണ്ഡാരം പൊളിച്ചു മോഷണം നടത്തുകയും ചെയ്തതിനാണ് പെരുമ്പാവൂർ പോലീസ് ഇയാളെ പിടികൂടിയത്. തൃശ്ശൂർ പോട്ടൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെ ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് തൃശൂർ […]

വന്യജീവി ആക്രമണത്തിൽ 2 മരണം

തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് വന്യജീവി ആക്രമണത്തിൽ 2 മരണം.തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ മരിച്ചു. പാലാട്ടിയിൽ അവറാച്ചൻ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.  

മലയാറ്റൂർ തീർത്ഥാടനം: തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും

മലയാറ്റൂർ: മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു. […]

തിരുവാഭരണം കാണാനില്ല; ക്ഷേത്രത്തിലെ മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ

നെടുമ്പാശേരി: 12 പവനിലധികം വരുന്ന തിരുവാഭരണം കാണാനില്ല. ക്ഷേത്രത്തിലെ മേൽശാന്തി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടിൽ ‘ശ്രീഹരി’യെന്ന കെ.എസ്. സാബുവിനെയാണ് (44) മുറിയുടെ മുകളിൽ സ്ഥാപിച്ച പൈപ്പിൽ ചൊവ്വാഴ്ച പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ സാബു നാലരവർഷം മുമ്പാണ് പുതുവാശ്ശേരി ക്ഷേത്രത്തിൽ മേൽശാന്തിയായെത്തിയത്. കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകക്ക് താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി സാബു […]

പാലായിൽ കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ജെയ്സൺ (44), ഭാര്യ മെറീന ( 28) മക്കളായ ജെറാൾഡ് ( 4) ജെറീന (2) ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. […]

പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് കാട്ടാനയാക്രമണത്തിൽ തകർന്നു

തൃശൂര്‍: അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച വിവരം മനസിലാക്കുന്നത്. ഇവരാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്.ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടുണ്ട്.കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ഇവിടെ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ മനുഷ്യര്‍ക്ക് അപായമുണ്ടായിട്ടില്ല. പ്ലാന്‍റേഷൻ തോട്ടത്തിനോട് ചേര്‍ന്നാണ് ഈ വീടുള്ളത്. കഴിഞ്ഞ […]

പാലായിൽ കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ജെയ്സൺ (44), ഭാര്യ മെറീന ( 28) മക്കളായ ജെറാൾഡ് ( 4) ജെറീന (2) ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. […]

കോതമം​ഗലം സംഘർഷം; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി നാടകീയമായിട്ടാണ് ഇവരെ പൊലീസ്  അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയ നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ തുറന്ന കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും. ചായക്കടയിലിരുന്ന മുഹമ്മദ് ഷിയാസിനെ മിന്നൽ വേഗത്തിൽ തൂക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ട് പോകുന്ന അതേ വേഗതയിലായിരുന്നു പൊലീസ് നീക്കങ്ങളെല്ലാം. […]

കാലടി സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപ തട്ടി; ഒൺലൈൻ ട്രേഡിംഗിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

ആലുവ: ഒൺലൈൻ ട്രേഡിംഗിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലെരാൾ പിടിയിൽ. മുംബൈ ഗ്രാൻറ് റോഡിൽ അറബ് ലൈനിൽ ക്രിസ്റ്റൽ ടവറിൽ ജാബിർ ഖാൻ (46) നെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒൺലൈൻ ട്രേഡിംഗിലൂടെയും ടാസ്ക്കിലൂടെയും വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ മുപ്പത്തിരണ്ട് ലക്ഷം രൂപ പ്രതിയുടെ വ്യാജമായി നിർമ്മിച്ച കമ്പനിയിലേക്കാണ് നിക്ഷേപിച്ചത്. ഇയാൾ ഇത്തരത്തിൽ […]

ടോറസ് ഓട്ടോറിക്ഷയുടെ പുറകിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

അങ്കമാലി: കിടങ്ങൂരിൽ ടോറസ് ഓട്ടോറിക്ഷയുടെ പുറകിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തുറവൂർ മേനാച്ചേരി വർഗീസ് (45) ആണ് മരിച്ചത്. തുറവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസും ഓട്ടോറിക്ഷയും. ഇടിയുടെ ആഘാതത്തിൽ വർഗീസ് ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയി മോർച്ചറിയിൽ.

കാട്ടാനയുടെ ആക്രമണം; മരിച്ച വയോധികയുടെ കുടുംബത്തിന് 5 ലക്ഷം ഇന്ന് തന്നെ നൽകും

കൊച്ചി: കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ്. സംഭവത്തില്‍ വമ്പിച്ച പ്രതിഷേധം മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മോര്‍ച്ചറിയില്‍ കയറി കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം എടുത്ത് പ്രതിഷേധത്തിലേക്ക് കൊണ്ടുപോയതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മോര്‍ച്ചറിയില്‍ കയറി മൃതദേഹം ബലമായി പിടിച്ചു കൊണ്ടുപോയി എന്നത് ഗൗരവകരമായ സംഭവമെന്നും ജനപ്രതിനിധികള്‍ നിയമവ്യവസ്ഥ മാനിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്, അത് വച്ചുപൊറുപ്പിക്കാൻ […]

കാഞ്ഞൂരിൽ കോൺഗ്രസ് റിബൽ പഞ്ചായത്ത് പ്രസിഡന്റ് ; വിജി ബിജു പ്രസിഡൻ്റ്

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബലായി മത്‌സരിച്ച് വിജയിച്ച വിജി ബിജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വിജിയ്ക്ക് 9 വോട്ടും എൽഡിഎഫ് സ്ഥാനാത്ഥിയാ ചന്ദ്രവതി രാജന് 6 വോട്ടും ലഭിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് വിജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വിജിയെ കൃഷ്ണകുമാർ നിർദ്ദേശിക്കുകയും ഗ്രേയ്സി ദയാനന്ദൻ പിന്തുണക്കുകയും ചെയ്തു. ചന്ദ്രവതിയെ വി എസ് വർഗീസ് നിർദ്ദേശിക്കുകയും ടി എൻ ഷൺമുഖൻ പിൻന്താങ്ങി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും […]

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാന  ആക്രമണത്തിൽ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്.  കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് […]