ആലുവയിൽ പത്ത് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
ആലുവ: ആലുവ കെ.എസ്.ആര്‍.ടി.സി. പരിസരത്ത് പത്ത് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ ചൊവ്വാഴ്ച തന്നെ നഗരസഭ അധികൃതര്‍ പിടികൂടി കൂട്ടിലടച്ചിരുന്നു. നായ മരണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നായയില്‍ പേവിഷബാധ കണ്ടെത്തിയിട്ടുണ്ട്. മണ്ണുത്തില്‍ വെച്ചാണ് നായയ്ക്ക് പോസ്റ്റുമോര്‍ട്ടം നടത്തിയത്. നായയുടെ കടിയേറ്റ പത്ത് പേരും ആദ്യഘട്ട ആന്റി റാബിസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. തുടര്‍ ഡോസുകള്‍ സ്വീകരിക്കേണ്ടതാണ് സാഹചര്യമാണ് ഉള്ളത്.ബസ് യാത്രക്കാര്‍, നഗരസഭ കണ്ടിജന്‍സി ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളി, അഭിഭാഷകന്‍ എന്നിവര്‍ക്കാണ് […]
രാത്രിയിൽ സ്റ്റേഷനിൽ നിർത്താതെ പാസഞ്ചർ ട്രെയിൻ, യാത്രക്കാർ കൂരിരുട്ടിൽ പെരുവഴിയിൽ! പ്രതിഷേധത്തെ തുടർന്നു ട്രെയിൻ പിന്നോട്ടെടുത്തു
കൊച്ചി: രാത്രിയിൽ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയില്ല. കൂരിരുട്ടിൽ പെരുവഴിയിലായി യാത്രക്കാർ. ഇന്നലെ രാത്രി 8.20 ന് ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ചൊവ്വര സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം – ഗുരുവായൂർ പാസഞ്ചറാണ് സ്റ്റേഷനിൽ നിർത്താതെ അതിവേഗം മുന്നോട്ടു പോയത്. ട്രെയിൻ നിർത്താതെ പായുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കൈകളുയർത്തി സൂചന നൽകിയിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ലെന്നു പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ ഉൾപ്പടെയുള്ളവർ പറഞ്ഞു. ശേഷം സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ നീങ്ങിയാണ് ട്രെയിൻ നിർത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്തു കൂരിരുട്ടിൽ അപകടകരമായ […]
പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കാഞ്ഞൂർ പാറപ്പുറം മംഗലത്ത് കടവിൽ കാണാതായ ആളുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. പാറപ്പുറം സ്വദേശി തോമസ് ആണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുഴയിൽ മീൻ പിടിക്കാൻ പോയതായിരുന്നു തോമസ്. തുടർന്ന് ഫയർഫോഴ്‌സ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്,.
ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; ഒഴിവായത് വൻ അപകടം
കോഴിക്കോട്: അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു. കൂടരഞ്ഞി മേലെ കൂമ്പാറയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കാറുളള സ്ഥലത്തിനു തൊട്ടടുത്താണ് കല്ല് വന്നുവീണത്. ആളുകളുടെയോ വാഹനങ്ങളുടെയോ മേൽ കല്ല് വീഴാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കരിങ്കൽ ലോഡുമായി പോകുകയായിരുന്നു ടിപ്പർ. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികൾ പോവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാർച്ച് 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി […]
20 അടി താഴ്ച; കുഴല്‍ക്കിണറില്‍ വീണ 2 വയസുകാരനെ രക്ഷപെടുത്തി
ബംഗളൂരു: കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ 2 വയസുകാരനെ രക്ഷപെടുത്തി. നീണ്ട 18 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 20 അടി താഴ്ചയിൽനിന്ന് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണതെന്നാണ് നിഗമനം. വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറിൽ വീണതാവാമെന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. […]
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ണപുരം പൂമാലകാവിനു സമീപത്തെ കെഎസ്‌ടിപി റോഡിലാണ് അപകടം. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏപ്രിൽ 8 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 8 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് അലർട്ടുള്ളത്. സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38ഡിഗ്രി വരെയും പത്തനംതിട്ട, […]
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു
തൃശ്ശൂര്‍: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അരിമ്പൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അരിമ്പൂര് സ്വദേശി അക്ഷയ് (25) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഇരിങ്ങാലക്കുട, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂര്‍ക്കനാട് സ്വദേശികളായ അനുമോദും സഹോദരന്‍ അഭിനന്ദുമാണ് അക്ഷയിയെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. അനുമോദും അഭിനന്ദും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഫുട്‌മ്പോള്‍ കളിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ […]
2025ൽ കേരളം പരമ ദരിദ്രരില്ലാത്ത സംസ്ഥാനമാകും, ബിജെപി ഭരണത്തോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങൾ കൂടി: പിണറായി
തൊടുപുഴ : ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്നും അതിന് കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയെ ബിജെപി സര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല. ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സാഹചര്യമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധി […]
തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; 17 കാരന്‍റെ രണ്ട് കൈപ്പത്തികളും അറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി. മണ്ണന്തലയിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 17 കാരന്‍റെ രണ്ട് കൈപ്പത്തിയും അറ്റു. 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. പരുക്കേറ്റ 17 കാരനെ മുൻപും നാടൻ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.
കാഞ്ഞൂർ പാറപ്പുറത്ത് പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ കാൺമാനില്ല
കാഞ്ഞൂർ: കാഞ്ഞൂർ പാറപ്പുറം മംഗലത്ത് കടവിൽ മീൻ പിടിക്കാൻ പോയ ആളെ കാൺമാനില്ല. പാറപ്പുറം സ്വദേശി തോമസിനെയാണ് കണാതായത്. ഫയർഫോഴ്‌സ് പുഴയിൽ തെരച്ചിൽ നടത്തായെങ്കിലും സുചന ലഭിച്ചില്ല. തോമസ് രാവിലെ മീൻ പിടിക്കാൻ പോയതാണ്. വൈകീട്ടായിട്ടും കാണാത്തതിനെ തുടർന്നാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. പുഴയരികിൽ തോമസിന്റെ ചെരിപ്പ് കിടപ്പുണ്ട്. വഞ്ചിയിലാണ് തോമസ് മീൻ പിടിക്കാൻ പോകാറ്. വഞ്ചിയും കാണുന്നില്ല. ഇന്നത്തെ തിരച്ചിൽ ഫയർഫോഴ്‌സ് അവസാനിപ്പിച്ചു. വ്യാഴാഴ്ച്ച രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങും.
അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; അക്കൗണ്ടൻറ് പിടിയിൽ
അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറ് പിടിയിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജൂ (45) വിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ, എറണാകുളം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി വച്ചിരിക്കുന്നു എന്നാണ് പരാതി. 13 പേരടങ്ങുന്ന […]
മലയാളികളുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം
ദില്ലി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ് പി […]
വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ
പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന് റിപ്പോർട്ട് നൽകിയ റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ.റേഞ്ചർ ബി ആർ ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍ അജയ് എന്നിവർക്കാണ് സസ്പെൻഷൻ. അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെതാണ് ഉത്തരവ് കുറ്റകൃത്യം കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും വ്യക്തിവൈരാഗത്തിന്‍റെ പേരില്‍ അധികാര ദുർവിനിയോഗം നടത്തിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. പ്രതിയായ അജേഷിന്‍റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേർത്തെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണിൽ […]
മൂന്നു രൂപയെ ചൊല്ലി തർക്കം; സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന (68) വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു. വെറും മൂന്നു രൂപയെ ചൊല്ലുള്ള തർക്കമാണ് സംഭവത്തിന് കാരണം. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടർ അതിക്രൂരമായി […]
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത; യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്
ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ വെനീസ് ടിവി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് യു ട്യൂബ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്. സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ […]
താന്നിപ്പുഴയിൽ വാഹനാപകടം; ടോറസ് കയറിയിറങ്ങി അച്ചനും മകൾക്കും ദാരുണാന്ത്യം
പെരുമ്പാവൂർ: എം സി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ വാഹനം അപകടം. ടോറസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ അച്ചനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ് മകൾ ബ്ലസ്സി എന്നിവരാണ് മരണമടഞ്ഞത്. എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. പെൺകുട്ടി സംഭവ സ്ഥലത്ത് […]
മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
കോതമംഗലം: മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും, മഴയും മിന്നലുമുണ്ടായിരുന്നു. ബേസിൽ അവിവാഹിതനാണ്.