കണ്ണൂര്‍/തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് […]
യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക്; ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പി
തിരുവനന്തപുരം: കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐ പി എസ് കേരള സർവീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നൽകി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയിൽ നിയമിച്ചതെന്ന് സർക്കാർ അറിയിച്ചു. കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി […]
പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തും
തൃശ്ശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലനെയാണ് ആറുമാസത്തേക്ക് നാടുകടത്താന്‍ ഡി.ഐ.ജി. അജിതാ ബീഗം ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 22-ന് ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചത്. നിധിന്‍ പുല്ലന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ബോണറ്റിന് മുകളില്‍ കയറി പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിയെ ബലംപ്രയോഗിച്ച് മോചിപ്പിച്ചു. ഒടുവില്‍ പിറ്റേദിവസം സുഹൃത്തിന്റെ […]
കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം എന്ന് വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കാലടിയിൽ പച്ചക്കറി മാർക്കറ്റിനും കെട്ടിടം ഒരുങ്ങുന്നു
കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ ആധുനീക മാർക്കറ്റിന് സമീപത്തായി പച്ചക്കറി വിപണനത്തിനായി കെട്ടിടം ഒരുങ്ങുന്നു. പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തി 4 മീറ്റർ വീതിയും 7.2 മീറ്റർ നീളവും വീതമുള്ള 5 മുറി കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, അമ്പിളി […]
അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു
കൊച്ചി: അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽനിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് ഉറപ്പിച്ചത്. ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26-ന് ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി അധികൃതർ […]
തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് തേനീച്ച കുത്തേറ്റ തുളസിയെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് വീട്ടിലെ സിറ്റൗട്ടില്‍ കൊച്ചുമകള്‍ക്കൊപ്പമിരിക്കവെ വീട്ടിലെ ആട്ടിൻ കൂടിനുള്ളില്‍ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് നോക്കാൻ പോയതായിരുന്നു തുളസി. ഇവിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇതോടെ തുളസിക്ക് നേരെയും തേനീച്ച ആക്രമണമുണ്ടായി. ആദ്യം […]
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പന്‍ അവശനിലയില്‍
തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പനാന അവശനിലയില്‍. കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ മുതല്‍ ആന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യാര്‍ഡിന് സമീപം തന്നെ കിടക്കുകയാണ്.ഇന്നലെ ഉച്ചയോടെയാണ് ആന സ്ഥലത്തെത്തുന്നത്. രാത്രി മുഴുവന്‍ ആന അവശനിലയില്‍ കിടപ്പുണ്ടായിരുെന്നന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മറ്റൊരു കാട്ടാന ഗണപതിയുടെ സമീപത്തെത്തി നോക്കിയിട്ട് പോയിരുന്നുവെന്നും തദ്ദേശവാസികള്‍ പറയുന്നു.
ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ; ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും. സാമ്പത്തിക പ്രതിസന്ധി മൂലം […]
പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ യുവാവ് മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
മലപ്പുറം: പാണ്ടിക്കാട് യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റസ് വിന്‍സന്‍, ഷംസീര്‍ ടി പി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മജിസ്റ്റീരിയല്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ്കലക്ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് നേതൃത്വം […]
കോഴിക്കോട് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു( 29) ആണ് മരിച്ചത്. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തായുള്ള നെച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടത്. യുവതിയെ കാണാനില്ലെന്ന് പെരാമ്പ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലായിരുന്നു തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് അന്വേഷണം […]
സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും സൈബർ വാളന്റിയേഴ്‌സ്
ആലുവ: സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. റൂറൽ പോലീസിൽ 374 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. ഗവൺമെന്റ് ജോലിക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ , ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി സമസ്ത മേഖലയിലുള്ളവരും വോളന്റീയഴ്സായിട്ടുണ്ട്. ഇവർ ഇവരുടെ മേഖലകളിൽ ഒൺലൈനായും ഓഫ്‌ലൈനായും ബോധവൽക്കരണം നൽകും . പരമാവധി വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ […]
ഫാംഹൗസില്‍ 25 മനുഷ്യ തലയോട്ടികള്‍, അസ്ഥികള്‍കൊണ്ട് കസേര; ഒരാള്‍ അറസ്റ്റില്‍
ബെംഗളൂരു: രാമനഗരയില്‍ ഫാം ഹൗസില്‍ തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്. ഫാംഹൗസില്‍ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളും കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തില്‍ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്.എസ്.എല്‍.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. രണ്ടു […]
സുപ്രീം കോടതി നിർദേശം: തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കമ്മീഷന് കൈമാറി എസ്ബിഐ
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാകുംമുമ്പ് കൈമാറണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്. മാര്‍ച്ച് 15-ഓടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തും. വിവരങ്ങള്‍ കൈമാറാന്‍ ജൂൺ ആറുവരെ സമയംതേടിയ എസ്.ബി.ഐ.യെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫെബ്രുവരി 15-ന് വിധിവന്നശേഷം 26 ദിവസം ബാങ്ക് എന്തുചെയ്‌തെന്നായിരുന്നു […]
‘രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം നടത്തിയത്’; ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം
എറണാകുളം; കോതമംഗലം സംഘര്‍ഷത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും മൃതദേഹം കൊണ്ടുപോയത് സമ്മതമില്ലാതയല്ലേയെന്നും കോടതി ചോദിച്ചു. കോതമംഗലത്ത് വയോധികയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തു. എന്നാല്‍ ഈ കേസുകള്‍ തന്നെ പീഡിപ്പിക്കുന്നതിന് വേണ്ടിയിട്ടാണെന്ന ആരോപണമുന്നയിച്ച് ഷിയാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ഷിയാസിനെതിരേ […]
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ. യുവാവിന് പൊലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മൊയ്തീൻകുട്ടിയെ പൊലീസ് മർദിച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. […]
ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്
തിരുവനന്തപുരം:പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത നീക്കി കെമിക്കൽ റിപ്പോർട്ട്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നാണ് കെമിക്കൽ റിപ്പോർട്ട് പറയുന്നത്. മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. ആഹാരം ദഹിക്കാത്തതിനാലുള്ള ദുർഗന്ധമാണെന്നാണ് നിഗമനം. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാർക്കെതിരെ നേരത്തെ ശുപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും. പൂന്തുറ ഡോഗ് സ്ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്കനടപടിക്ക് ശുപാർശ ചെയ്തിരുന്നത്. […]
തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ : കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മൽ സ്വദേശി നിദാൽ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പമെത്തിയ നിദാൽ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്സവപ്പറമ്പിലെ മാല മോഷണത്തിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ
പാലക്കാട്:ഉത്സവപ്പറമ്പിൽ നിന്നും മാല മോഷണത്തിനിടെ മോഷ്ടാക്കൾ പിടിയിൽ. പാലക്കാട് തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്. ആലൂർ സ്വദേശിനി സുകന്യയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെയാണ് തൃത്താല പൊലീസ് പ്രതികളെ പിടികൂടിയത്.
രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കോതമംഗലം: ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) ദാരുണാന്ത്യം സംഭവിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ കളപ്പാറയിൽ വച്ച് വിജിൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. എളംബ്ലാശേരി കുടിയിൽ ഉള്ള ഒരാളുടെ കൈ മുറിഞ്ഞതിനെ തുടർന്ന് കോതമംഗലത്ത് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു.ഇടിയുടെ […]