കൊല്ലം: കൊല്ലത്തെ പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി. കാറിലെത്തിയ അഞ്ചംഗ അംഗമാണ് കുതിരയെ മര്‍ദിച്ചത്. കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെച്ചിട്ടുണ്ട്. കാലിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. വടക്കേവിള സ്വദേശി എം ഷാനവാസിന്‍റെ നാല് വയസുകാരിയായ ദിയ എന്ന കുതിരയാണ് അതിക്രൂര ആക്രമണത്തിന് ഇരയായത്. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കെട്ടിയിരുന്നതെന്ന് ഷാനവാസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടയാണ് സംഭവം. സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. പരിക്കേറ്റ കുതിരയെ […]
മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി
പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേന പിടികൂടി. നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ ഇയാൾ വയനാട് നാടുകാണി ദളം കമാൻഡൻ്റാണ്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സോമനെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇന്നലെ രാത്രി ട്രെയിൻ യാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി […]
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് (ജൂലൈ 28) ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. തുടർന്ന് ഇന്ന് 3 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ […]
ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെൻ്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. സംഭവത്തിൽ രണ്ട് പേരെ […]
സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടം; പൊലീസ് കേസെടുത്തു
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും ആണ് കേസ്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മൂവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. നടന്മാർക്ക് മൂവർക്കും നേരിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. സിനിമയിലെ സ്റ്റണ്ട് […]
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി; നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി. ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ട൪മാ൪ പറഞ്ഞു. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും.
മലപ്പുറത്ത് 4 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
തിരുവനന്തപുരം: മലപ്പുറത്ത് 4 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായത്. ചികിത്സയിലുള്ളത് ആകെ 8 പേരാണ്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കലക്റ്ററേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ നാൽപ്പതിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
മാനന്തവാടി: വയനാട് മാനന്തവാടി ദ്വാരക എയുപി സ്കൂളിൽ 40 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദിയും വയറിളക്കം പിടിപെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും; വൈഭവ് സക്സേന
കോതമംഗലം: ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെൻ്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവൽക്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അപ്പോൾത്തന്നെ അറിയിക്കണം. ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനേയും അറിയിക്കാം. അവരുടെ നമ്പറുകൾ നൽകിയിട്ടുണ്ട്. വിവരം കൈമാറുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് […]
ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും; വൈഭവ് സക്സേന
കോതമംഗലം: ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെൻ്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവൽക്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അപ്പോൾത്തന്നെ അറിയിക്കണം. ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനേയും അറിയിക്കാം. അവരുടെ നമ്പറുകൾ നൽകിയിട്ടുണ്ട്. വിവരം കൈമാറുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് […]
വിവാഹവാഗ്ദാനം നൽകി പൊലീസുകാരനെ ഉൾപ്പെടെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിച്ച യുവതി അറസ്റ്റിൽ
കാസർഗോഡ്: മാട്രിമോണിയൽ സൈറ്റ് വഴി യുവാക്കൾക്ക് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിച്ച യുവതി അറസ്റ്റിൽ. ചെമ്മനാട് കൊമ്പടുക്കം ശ്രുതി ചന്ദ്രശേഖരനാണ് അറസ്റ്റിലായത്. ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് യുവതിയെ പിടി കൂടിയത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുന്ന യുവാക്കളുമായി ബന്ധപ്പെടുന്ന യുവതി വിവാഹവാഗ്ദാനം നൽകുകയും ഇവരുമായി അടുത്ത ശേഷം പണവും സ്വർണവും ആവശ്യപ്പെടുകയുമായിരുന്നു പതിവ്. പൊലീസ് ഓഫിസർ അടക്കം നിരവധി പേരാണ് യുവതിയുടെ തട്ടിപ്പിന് ഇരയായത്. ജൂൺ 21 ന് പൊയിനാച്ചി സ്വദേശിയായ യുവാവ് പരാതി നൽകിയതോടെയാണ് യുവതിക്കെതിരേ […]
ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും
തൃശൂര്‍: തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് […]
കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി
ദില്ലി: കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർദ്ധിക്കുന്നുവെന്നും അതുകൊണ്ട് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഒരു ബില്ല് എന്നാണ് ബെന്നി ബെഹനാൻ ഇതിലൂടെ വ്യക്തമാക്കുന്നത്.
നിപ ക്വാറന്റൈൻ ലംഘനം: നഴ്സിനെതിരെ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റൈൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റൈൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് പത്തനംതിട്ട കോന്നി പോലീസ് നഴ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.
പണയസ്വർണത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
ആലപ്പുഴ: ബാങ്കിന്റെ ചെങ്ങന്നൂർ മുളക്കുഴ ശാഖയിൽ പണയസ്വർണത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബാങ്കിലെ അപ്രൈസർ മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കവർന്നതായാണ് പരാതി. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മാലയുടെ കണ്ണികൾ, കൊളുത്തുകൾ, കമ്മലിന്റെ സ്വർണമുത്തുകൾ തുടങ്ങിയവ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ പറയുന്നു. നിരവധി ആളുകൾ ബാങ്കിന് മുന്നിൽ പരാതിയുമായി എത്തിയതോടെ പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്വര്‍ണ […]
സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ […]
ഒളിംപിക്സിന് ഔദ്യോഗിക തുടക്കം
പാരിസ്: ഫ്രാൻസിലെ പാരിസിൽ ഒളിംപിക്സ് 2024ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശിപ്പിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ഫ്രഞ്ച് മൊറോക്കൻ നടൻ ജമെൽ ഡെബ്ബൗസ് വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി ആദ്യം പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി പ്രത്യക്ഷപ്പെട്ടു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച്ചും വേദിയിൽ ഉണ്ടായിരുന്നു. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് […]
ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; ധന്യക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് […]



