എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനതിന് […]

പാലക്കാട് കനത്ത മഴ; ചുരം റോഡുകളിലേക്ക് യാത്രാ നിരോധനം, വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന വിലക്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡിലേക്ക് യാത്രാ നിരോധനവും വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി.പാലക്കാട് ഗായത്രി പുഴയിലെയും മംഗലം പുഴയിലെയും വിവിധ പാലങ്ങള്‍ മുങ്ങി.ഗായത്രി പുഴയിലെ വെങ്ങന്നൂര്‍, പത്തനാപുരം, എടാംപറമ്പ് തുടങ്ങിയ തുടങ്ങിയ പാലങ്ങളാണ് മുങ്ങിയത്.മംഗലം […]

സംസ്ഥാനത്ത് അതിശക്തമഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളം മുതൽ വടക്കൻ കേരളത്തലും അതിശക്തമായ മഴതുടരുമെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. അടുത്ത മൂന്നു മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അതേസമയം, വയനാട്ടിലെ വൻ ഉരുൾപൊട്ടലിന് പുറമേ […]

വയനാട് ഉരുള്‍പൊട്ടൽ; മരണസംഖ്യ ഉയരുന്നു

വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19. മേഖലയിൽ 2 തവണ ഉരുൾപൊട്ടി. പുലർച്ചെ ഒന്നരയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. ഇത് രക്ഷാ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി വീടുകൾ തകരുകയും നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ […]

2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30 ജൂലൈ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ്  ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിരിക്കുന്നത്.

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം. ഒമ്പതില്‍ ആറ് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഒരു സീറ്റിൽ കോൺഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. 9 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ജനറൽ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാർ ജയിച്ചത്. വോട്ടെണ്ണൽ കോടതി വിധിപ്രകാരം […]

മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഥാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു; ദുരൂഹത

മലപ്പുറം: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ആരംതൊടിയിൽ സ്വദേശി അഷ്റഫിന്‍റെ വീട്ടുമുറ്റത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത് കാറും ബോലോറോയും ഥാറുമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സമീപവാസികളാണ് വാഹനത്തിന് തീപിടിച്ചത് കണ്ടത്. വീടിന്‍റെ ഒരു വശത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ആരെങ്കിലും തീ മനപൂർവം കത്തിച്ചതാണോ എന്ന സംശയമാണ് വീട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്. എടവണ്ണ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാന്ദിപുര വൈറസ്; ഗുജറാത്തിൽ മരണസംഖ്യ 50 കടന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം അതി തീവ്രം. മരണനിരക്ക് അമ്പതുകടന്നു. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം അമ്പത്തിമൂന്ന് കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. നിലവിൽ രോഗ ലക്ഷണങ്ങളോടെ 137 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പഞ്ച്മഹൽ ജില്ലയിലാണ് രോ​ഗവ്യാപനം കൂടുതലുണ്ടായത്. രോ​ഗപ്രതിരോധം ശക്തമാക്കാൻ ആരോ​ഗ്യവകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുവരെ രോ​ഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേയെടുക്കുകയും 1.2ലക്ഷം വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു. അതിനിടെ രാജസ്ഥാനിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ദും​ഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് […]

50 വയസുകാരിയെ വനത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി; കൈയിൽ യുഎസ് പാസ്പോർട്ടിന്‍റെ പകർപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ഇരുമ്പു ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടെത്തി. 50 വയസ്സുള്ള സ്ത്രീയുടെ കൈവശം യുഎസ് പാസ്പോർട്ടിന്‍റെ പകർപ്പും തമിഴ്നാട് വിലാസത്തോടു കൂടിയ ആധാർ കാർഡും കണ്ടെത്തി. സോനുർലി ഗ്രാമത്തിൽ ആടു മേയ്ക്കാനെത്തിയവർ ശനിയാഴ്ച ഉച്ചയോടെയാണ് യുവതിയുടെ കരച്ചിൽ കേട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ സിന്ധുദുർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ഇവരെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. […]

അമീബിക് മസ്തിഷ്ക ജ്വരം; ജർമ്മനിയിൽ നിന്നും മരുന്നെത്തിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് വിദേശത്തു നിന്നും കേരളത്തിലേക്ക് മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മരുന്നുകൾ എത്തിച്ചത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്. രോ​ഗികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്‍റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ നില തൃപ്തിക്കരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്

കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിൽ സ്ഫോടനം; 4 പേർ മരിച്ചു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 2 പേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കനത്ത മഴ; തൃശൂരിൽ മൂന്നു ഡാമുകൾ തുറന്നു, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തൃശൂരിൽ 3 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പീച്ചി, പത്താഴക്കുണ്ട്, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. ഡാമിന്‍റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. പത്താഴകുണ്ട് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്‍റീമീറ്റർ വീതവും പീച്ചി ഡാമിന്‍റെ 4 ഷട്ടറുകൾ 7.5 മീറ്റർ വീതവുമാണ് തുറന്നത്. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്‍റീമീറ്ററുകള്‍ കൂടി ഉയര്‍ത്തി 8 സെന്‍റീമീറ്ററാക്കി […]

അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യുട്യൂബ് ചാനലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരേ കേസ്. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനെതിരേ ബാലാവകാശ കമ്മിഷനാണ് കേസെടുത്തത്. അവതാരക അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അവതാരകയ്ക്കും ചാനലിനുമെതിരേ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതിക്കാരൻ. പോക്സോ വകുപ്പിന്‍റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. […]

നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്; സങ്കടക്കടലായി നെവിന്റെ മലയാറ്റൂരിലെ വീട്

കാലടി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്. ജെഎൻയുവിൽ നിന്നിം പിജി എടുത്തശേഷം പിഎച്ച്ഡി ചെയ്യുകയായിരുന്നു നെവിൽ. പിഎച്ച്ഡിക്കൊപ്പമാണ് ഐഎഎസ് കോച്ചിങ്ങിന് പോയിരുന്നത്. തിരുവനന്തപുരം സ്വദേശികളായ റിട്ട. ഡി.വൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസറായ ഡോ. ടി. എസ്. ലാൻസലെറ്റിന്റെയും മകനാണ് നെവിൻ. ജോലിയാവശ്യത്തിനായി വർഷങ്ങളായി മലയാറ്റൂരിനടുത്ത് നീലീശ്വരം മുണ്ടങ്ങാമറ്റത്താണ് ഇവർ താമസിക്കുന്നത്. നെവിന്റെ വിയോഗം മാതാപിതാക്കൾ അറിഞ്ഞത് ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് […]

ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വിദ്യാർഥികള്‍ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അഭിഷേക് ഗുപ്തയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരൊണ് അറസ്റ്റിലായത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനു മാത്രമാണ് അനുമതിയുള്ളത്. […]

രക്ഷാദൗത്യം അതീവ ദുഷ്കരം; തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ‍ഈശ്വർ മാൽപെ. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച് തെരച്ചിൽ നടത്താൻ സാധിക്കില്ലെന്നും മാൽപേ വ്യക്തമാക്കി. അർജുനു വേണ്ടിയുള്ള തെരച്ചിൽ പതിമൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മാൽപെ പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. സ്വന്തം ഉത്തരവാദിത്തത്തിലാണ് പുഴയിൽ ഇറങ്ങുന്നതെന്ന് മാൽപെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. […]

ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യമെഡൽ; ഷൂട്ടിങ്ങിൽ വെങ്കലം നേടി മനുഭാക്കർ

പാരിസ്: ഒളിംപിക്സിൽ ആദ്യമെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ10മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കു വേണ്ടി വെങ്കലം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മനു. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡൽ നേടുന്നത്. 22 കാരിയായ മനു 221.7 സ്കോറോടു കൂടിയാണ് വെങ്കലം സ്വന്തമാക്കിയത്. കൊറിയയുടെജിൻ യെ ഓ സ്വർണവും കിം യെജിക്ക് വെള്ളിയും നേടി. തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന മനു 14 റൗണ്ടുകൾ കഴിഞ്ഞപ്പോഴേ […]

കോച്ചിങ് സെന്ററിൽ മരിച്ചവരിൽ മലയാളിയും; നവീൻ ഡാൽവിനാണ് മരിച്ച മലയാളി

ന്യൂഡൽഹി: രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനാണ് മരിച്ചത്. നവീനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചു. ഡൽഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവീൻ മലയാറ്റൂർ മുണ്ടങ്ങാ മറ്റത്താണ് താമസം. റിട്ടയേഡ് എ സി പി ഡാൽവിൽ സുരേഷിൻ്റെയും, സംസ്കൃത സർവ്വകലാശാല അധ്യാപിക ഡേ. ലാൻസലിറ്റിൻ്റെയും മകനാണ്.   സംഭവത്തിൽ […]

സ്ത്രീകൾക്കൊപ്പം മന്ത്രി റിയാസിന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: കേസെടുത്തു

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള […]