മൂവാറ്റുപുഴ: ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ മൺസൂൺ ബംബർ ലോട്ടറി ആയ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നു മാത്രം നൂറിലധികം മൺസൂൺ ബമ്പറുകൾ ഇവിടെനിന്നും വിറ്റു പോയതായി ഉടമ ശ്യാം ശശി പറഞ്ഞു. നിരവധി ആളുകൾ ഇന്ന് ടിക്കറ്റ് എടുക്കുവാൻ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുൻപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം […]
കേരളത്തെ പഴിച്ച് അമിത് ഷാ; ‘പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു, കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ല
ന്യൂഡൽഹി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തത്. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന് അമിത്ഷാ ചോദിച്ചു. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം […]
രാഹുലും പ്രിയങ്കയും വ്യാഴാഴ്ച വയനാട്ടിലെത്തും
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെ ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് സന്ദർശനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, വയനാട്ടിൽ മരിച്ചവരുടെ എണ്ണം 179 ആയി. ഇനിയും കണ്ടെത്തേണ്ടതായി നൂറുകണക്കിന് ആളുകളാണ് ഉള്ളത്. മരിച്ചവരിൽ 88 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ […]
”മുണ്ടക്കൈയിൽ ഉണ്ടായത് വൻ ദുരന്തം, രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു”, ഗവർണർ
കോഴിക്കോട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ദുരന്തമാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 159 ആയി. ഇനിയും നിരവധി ആളുകളെ കണ്ടെത്തേണ്ടതുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 191 […]
ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ കളക്ഷൻ സെന്റർ തുറന്നു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാൻ കഴിയും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ മതി. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ […]
12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും നാളെ അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്. അവധിയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായി വിവരങ്ങൾ ഇങ്ങനെ…
നോവായി വയനാട്ട്; ഇനിയും തിരിച്ചറിയാതെ മൃതദേഹങ്ങൾ
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. 151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. […]
കാലവർഷക്കെടുതി: കാലടി, കാഞ്ഞൂർ, മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തുകളിൽ അടിയന്തിര യോഗം ചേർന്നു
കാലടി: നിൽക്കാതെ പെയ്യുന്ന ശക്തമായ മഴയും, വീശിയടിക്കുന്ന കാറ്റും മൂലണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കുന്നതിന് കാലടി ഗ്രാമപഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്നു. വീടുകളിൽ വെള്ളം കയറിയ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പ്രിയദർശിനി കോളനിയിലെ 6 കുടുംബങ്ങളെയും, ആറാം വാർഡിലെ 2 കുടുംബങ്ങളെയും, ഒൻപതാം വാർഡിലെ ഒരു കുടുംബത്തെയും മാണിക്കമംഗലം എൻ.എസ്.എസ്. സ്കൂളിൽ ആരംഭിച്ചു. ഇവർക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും ഒരുക്കും. 2018ൽ വെള്ളപൊക്കമുണ്ടായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയ മാണിക്കമംഗലം സെൻ്റ് റോക്കോസ് പള്ളി, ശ്രീ ശങ്കരാ കോളേജ്, […]
8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, എറണാകുളം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി […]
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി
കൽപ്പറ്റ: വയനാട് ചൂരൽമല. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി ഉയർന്നു. എത്ര വീടുകൾ ഒലിച്ചു പോയെന്ന് കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല. തോട്ടം തൊഴിലാളികളുടെ 9 ലായങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ദിശ മാറിയൊഴുകുകയാണ്. താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലിൽ അക്ഷരാർഥത്തിൽ നാമാവശേഷമായി മുണ്ടക്കൈയും ചൂരൽമലയും. മുണ്ടക്കൈയേയും ചൂരൽമലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ 300 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 24 മണിക്കൂറിനിടെ 300 മില്ലീമീറ്ററിൽ അധികം മഴയാണ് വയനാട്ടിൽ പെയ്തത്. […]
പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി മനു ഭാകര്‍
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. […]
ആലുവയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പത്ത് വയസുകാരൻ മരിച്ചു
ആലുവ: ആലുവയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരൻ മരിച്ചു. ഏലുക്കര ചാലക്കൽ വീട്ടിൽ ഫ്രെഡി , സൗമിന ദമ്പതികളുടെ മകൻ ഹിലാറിൻ (10)ആണ്ണ് മരിച്ചത് കഴിഞ്ഞ രണ്ട് ദിവസമായി പനി ബാധിച്ചു ആലുവ താലുക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പനി കൂടി അബോദ അവസ്ഥയിലായ ഹിലറിനെ മാതാപിതാക്കൾ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരിച്ചിക്കുകയായിരുന്നു. ആലുവ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി . മുപ്പത്തടം ഗവ: […]
സംസ്ഥാനത്ത് അതിശക്തമഴ തുടരും, 8 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടിടത്ത് യെലോ അലര്‍ട്ടുമാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ […]
വയനാട് ദുരന്തം: 5 കോടി അനുവദിച്ച് സ്റ്റാലിൻ
ചെന്നൈ ∙ വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുവദിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും. ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വിറങ്ങലിച്ച് വയനാട്; മരിച്ചവരുടെ എണ്ണം 73 ആയി
വയനാട്∙ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെന്ററിൽ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു […]
മഴ; പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി
ആലുവ: കാലവസ്ഥാ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ഇത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളം കയറുന്നു എന്ന അവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് ജില്ലാ പോലിസ് ആസ്ഥാനത്ത് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം […]
വിവിധ ഡാമുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
തൃശൂര്‍: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നതായും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. പീച്ചി ഡാമിന്‍റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെ.മീ വീതവും, വാഴാനി ഡാമിന്‍റെ 4 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നത്. പൂമല ഡാമിന്‍റെ 4 ഷട്ടറുകള്‍ 15 സെ.മീ വീതവും പത്താഴക്കുണ്ട് […]
ചെളിയിൽ പുതഞ്ഞ് ജീവനുവേണ്ടി മണിക്കൂറുകൾ നീണ്ട പോരാട്ടം; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തല്‍
മാനന്തവാടി: വയനാട്ടിൽ ഉരുൾപൊട്ടലിൽ പെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ കണ്ടെത്തിയ ആളെ രക്ഷപ്പെടുത്തി. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. അരുണ്‍ കുമാര്‍ എന്നയാളാണ് മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞു കിടന്നത്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ വളരെ പ്രയാസമായിരുന്നു. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരുന്നത്. […]
വയനാട് ദുരന്തം; മരണ സംഖ്യ 50 കടന്നു
മാനന്തവാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവരിൽ ചികിത്സയിൽ കഴിയുന്നവരും കുടുങ്ങിക്കിടക്കുന്നവരുമായി നിരവധി പേരാണുള്ളത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ വരും മണിക്കൂറുകളിൽ വർധിക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് 50 ൽ അധികം വീടുകൾ തകർന്നതായാണ് നിഗമനം. മുണ്ടക്കൈയിൽ പത്ത് വീടുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്കൂളുകൾ തകർന്നു. മസ്ജിദ് തകർന്നു, ഉസ്താദി അടക്കമുള്ളവരെ കാണാനില്ലെന്നാണ് വിവരം. കാണാതായവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം പുഴയിൽ […]
തൃശൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; അമ്മയും മകളും മരിച്ചു
തൃശൂർ: മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡിലാണ് സംഭവം. രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിൽ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞ. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.



