അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഇതുകണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി ആദമിനെ പുറത്തെടുത്തു. എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച അവസ്ഥയിലും, അപസ്മാര ലക്ഷണങ്ങളോടെയുമാണ് കുട്ടിയെ ആശുപത്രിയിൽ […]
എം.എല്‍.എ കപ്പ് ടൂര്‍ണ്ണമെന്‍റിന് ആവേശകരമായ സമാപനം; പെരിയാര്‍ റൈസ് ജേതാക്കള്‍
കാലടി: റോജി എം. ജോണ്‍ എം.എല്‍.എ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച എം.എല്‍.എ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സീസണ്‍ 3 യില്‍ പെരിയാര്‍ റൈസ് കാലടി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ പെരിയാര്‍ റൈസ് കാലടിയും ബാഡ് ബോയ്സ് മഞ്ഞപ്രയും തമ്മില്‍ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരിയാര്‍ റൈസ് കാലടി വിജയിച്ചത്. ടൂര്‍ണ്ണമെന്‍റില്‍ വിക്ടോറിയന്‍സ് പാറക്കടവ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലഹരിക്കെതിരായ പ്രതിരോധം തീര്‍ക്കുവാന്‍ ‘അഡിക്റ്റഡ് ടു സ്പോര്‍ട്ട്സ്’ എന്ന തീമിലാണ് കഴിഞ്ഞ 2 വര്‍ഷമായി വിജയകരമായി […]
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് […]
കാഞ്ഞൂർ തിരുനാൾ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ
കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിളിച്ചു വിളികേട്ട വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ തിരുനാൾ1025 വർഷത്തെ ജൂബിലി നിറവിൽ ആഘോഷിക്കുന്നു.തിരുനാൾ സുഗമമായി നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.തിരുനാൾ ദിവസങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്ത് പോലീസിന്റെ […]
ശങ്കര പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്; ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല ശില്പവും 20 ന് സമ്മാനിക്കും
കാലടി: ആദിശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശങ്കര പുരസ്കാരം മലയാള സിനിമയിലെ ഗാനരചയിതാവും ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 20 ന് വൈകിട്ട് 6 ന് ശ്രീശാരദ വിദ്യാലയത്തിൽ ചേരുന്ന ചടങ്ങിൽ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിക്കും. റോജി എം.ജോൺ എം.എൽ.എ., സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും ഗായകനുമായ കെ.എസ്. സുദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലയാള […]
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; യുവതി അറസ്റ്റിൽ
വരാപ്പുഴ: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയൽവക്കത്ത് താമസിക്കുന്ന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ വരുന്ന സ്വർണ്ണ മാലയാണ് കവർച്ച ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വതിക്കെതിരെ തൃക്കാക്കര ഭാഗത്ത് എം.ഡി എം എ കൈവശം വച്ചതിനും, ഞാറക്കൽ ഭാഗത്ത് ഒരു വീട്ടിൽ […]
മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി
മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 13. എൽഡിഎഫ് 4. സ്വതന്ത്രൻ 1 വാർഡ് 1 – ലിനി ആന്റണി udf വാർഡ് 2 – ജിൻസി ldf വാർഡ് 3 – പി.ഡി ഷിജി udf വാർഡ് 4 – പോൾസൻ പറപ്പിളളി udf വാർഡ് 5 – സേവ്യർ വടക്കുംഞ്ചേരി സ്വതന്ത്രൻ വാർഡ് 6 – മാർട്ടിൻ കൊളക്കാട്ടുശേരി udf വാർഡ് 7 – വിജി സന്തോഷ് udf വാർഡ് 8 […]
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ […]
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം
തിരുവനന്തപുരം: പത്തനംതിട്ടയിൽ രാഷ്ട്രപതി എത്തിയപ്പോൾ ഹെലികോപ്റ്റർ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപയെന്ന് എസ്റ്റിമേറ്റ്. ഹെലിപ്പാഡ് നിർമിച്ച കരാറുകാരൻ പൊതുമരാമത്ത് വകുപ്പിന് നൽകിയ എസ്റ്റിമേറ്റാണിത്. പത്തനംതിട്ട പ്രമാടത്താണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനോടനുബന്ധിച്ച് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്. ഒക്ടോബർ 21നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റിന്‍റെ ടയറുകൾ കോൺക്രീറ്റിൽ പുതഞ്ഞതോടെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റര്‍ തള്ളിനീക്കിയത്. നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.കാലാവസ്ഥ പ്രതിസന്ധിയെ തുടർന്നാണ് പ്രമാടത്ത് ഹെലികോപ്റ്ററിറങ്ങിയത് . […]
തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ‍്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. 38,994 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ് കടന്നതായാണ് ഒടുവിലത്തെ കണക്ക്. വയനാടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല. 75.85 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. നൂറിലധികം ബൂത്തുകളിൽ യന്ത്രതകരാർ സംഭവിച്ചിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. ഇത്തവണ തീരദേശ മേഖലകളിൽ കനത്ത പോളിങ് ഉണ്ടായില്ല. […]
ചിത്ര പ്രിയയുടെ കൊലപാതകം; കേസിൽ നിലവിൽ ഒരു പ്രതി മാത്രമെന്ന് റൂറൽ എസ് പി എം ഹേമലത
കാലടി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി. കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി. ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലീസ് അറിയിച്ചു. സ്കൂൾ പഠന കാലത്തെ ചിത്രപ്രിയയെ അറിയാമായിരുന്നു അലന്, അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അലനെ പെൺകുട്ടി അകറ്റിനിർത്തി. […]
1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളിയായ ബിബിൻ
കോട്ടയം: വീണുകിട്ടിയ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത. ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വളയാണ് ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥ് ഉടമക്ക് തിരികെ നൽകിയത്. മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ […]
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
കൊല്ലം: കൊല്ലം അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ജ്യോതി ലക്ഷ്മി(21), അക്ഷയ്(23), ശ്രുതി ലക്ഷ്മി(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂർ സ്വദേശികളാണ് ഇവർ. ശബരിമല അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പ്; എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമി ബന്ധവും, എൽഡിഎഫിന്‍റെ പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ശബരിമലക്കൊള്ളയിൽ ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ഏൽക്കില്ല. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കർശനന നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. കുടുബസമേതം മുഖ്യമന്ത്രി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.
എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്’; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും രാഹുല്‍ ഈശ്വർ. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്, എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു […]
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, […]



