തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
ആദിശങ്കരയിൽ ഗ്രാജുവേഷന്‍ സെറിമണി
കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഗ്രാജുവേഷന്‍ സെറിമണി നടന്നു. കെഎസ്ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ കായിക ഇനങ്ങളില്‍ യൂണിവേഴ്സിറ്റി തലത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ. എം. എസ് മുരളി, അസോസിയേറ്റ് പ്രഫസര്‍ എസ്. ഗോമതി, അസിസ്റ്റന്‍റ് പ്രഫസര്‍ അലന്‍ മാത്യൂ […]
ആമസോൺ ഓർഡറിനൊപ്പം പെട്ടിക്കുള്ളിൽ ജീവനുള്ള മൂർഖൻ
ബംഗളൂരു: ആമസോണിന്‍റെ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികളാണ് ആമസോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന അനുഭവം വീഡിയോ അടക്കം പങ്കു വച്ചിരിക്കുന്നത്. സറാജ്പുരിൽ നിന്നുള്ള ഐടി കമ്പനി ജോലിക്കാരായ ദമ്പതികൾ എക്ബോക്സ് കൺട്രോളറാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. പക്ഷേ പാക്കറ്റ് തുറന്നപ്പോൾ ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിൽ കുടുങ്ങിയ മൂർഖൻ പാമ്പ് പുറത്തേക്കിഴഞ്ഞു നീങ്ങി. ദമ്പതികൾ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെ ഗൗരവത്തിൽ എടുക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആമസോണിന്‍റെ ഇന്ത്യ വക്താവ് […]
4 വയസുകാരന്‍റെ മരണം: അനസ്തേഷ്യ അമിത അളവിൽ നൽകിയതു കൊണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സക്കിടെ 4 വയസുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നൽകിയ അളവ് വർധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. അന്നുതന്നെ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് […]
‘അമ്മ’ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ
കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ തുടരും. മൂന്നാം തവണയാണ് മോഹൽലാൽ അമ്മ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും പത്രിക നൽകിയിരുന്നില്ല. അതേ സമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് തെരഞ്ഞെടുപ്പു നടത്തുക. നിലവിൽ അമ്മയിൽ അംഗത്വമുള്ള 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ […]
കോവിഡ് കാലത്ത് ബുക്ക് ചെയ്ത ഹോട്ടൽ റൂമിന്റെ റീഫണ്ട് നൽകിയില്ല; കാലടി സ്വദേശിക്ക് 62,000 രൂപ ഹോട്ടൽ നഷ്ടപരിഹാരം നൽകണം
കൊച്ചി : കോവിഡ് കാലത്തെ റീഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയും ഉപഭോക്തൃ അവകാശങ്ങൾ അവഗണിക്കുകയും ചെയ്ത ഹോട്ടലുടമ സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയും അവലംബിച്ചതിനാൽഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഡി. ബി.ബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി. കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥ്, ആൻഡമാൻ ദീപിൽ പ്രവർത്തിക്കുന്ന സിഷെൽ ഹോട്ടൽ റിസോർട്ട് & സ്പാ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. […]
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് അച്ഛൻ പറഞ്ഞു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. […]
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്റ്റേഷൻ സാക്ഷിയായത്
കാലടി: സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്റ്റേഷൻ സാക്ഷിയായത്. സാമ്പത്തിക പ്രതിസന്ധകൾക്കിടയിലും കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി വീട്ടമ. ഇതിന് സാക്ഷിയായത് കാലടി പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസുകാരും. മലയാറ്റൂർ സ്വദേശിനി ബിന്ദുവിനാണ് ശനിയാഴ്ച്ച വൈകീട്ട് കാലടി ടൗണിൽ നിന്നും മാല കളഞ്ഞ് കിട്ടുന്നത്. വീടുകളിൽ ശുചീകരണ ജോലിചെയുകയാണ് ബിന്ദു. ജോലികഴിഞ്ഞ് മടങ്ങിവ വരുമ്പോഴാണ് മാല ലഭിക്കുന്നതും. സ്വർണമാണെന്ന് മനസിലായില്ലായിരുന്നു. വീട്ടിൽ ചെന്നപ്പോൾ മകൾ പറഞ്ഞ് സ്വർണമാണോ എന്ന് നോക്കുവാൻ. പരിശോധിച്ചപ്പോൾ ഒന്നര പവൻ […]
ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ
ആലുവ: ഒരു കിലോ എംഡിഎംഎ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും രാസലഹരിയ്ക്ക്. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. […]
കോളനി, ഊര്, സങ്കേതം, എന്നീ പേരുകൾ ഇനി വേണ്ട: രാജി വെക്കുന്നതിനു തൊട്ടുമുമ്പ് ഉത്തരവിറക്കി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണൻ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ […]
വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും വെള്ളിയാഴ്ചയോടെ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 4 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും […]
തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു
തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ടു. കുടക്കളത്തെ അയനിയാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽ നിന്ന് കിട്ടിയ പാത്രം ബോംബാണെന്ന് തിരിച്ചറിയാതെ വീടിന്റെ വരാന്തയിലെ സിമന്റിട്ട പടിയിൽ തട്ടിത്തുറക്കാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്തുനിന്ന് സിമന്റ് അടർന്ന് തെറിച്ചു പോയിട്ടുണ്ട്. വേലായുധന്റെ കൈപ്പത്തിയും പൂർണമായും തകർന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ റേഞ്ച് […]
വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
ഞാറയ്ക്കൽ: വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ […]
ഇരു ചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ
പെരുമ്പാവൂർ: ഇരു ചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ . തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്ത് (19 ), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാ ഭവനിൽ വിഷ്ണു (22 ) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കിറ്റക്സ് ഗാർമെൻസ് പ്രോസസിംഗ് യൂണിറ്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത രണ്ട് മോട്ടോർ സൈക്കിളുകൾ 17 ന് പുലർച്ചെയാണ് മോഷണം നടത്തിയത്. പ്രതികളെ രണ്ട് കിലോമീറ്ററോളം എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടർന്നാണ് പിടി കൂടിയത്. മോഷണം […]
കൊച്ചിയിലെ ഡിഎൽഎഫ് ഫ്ലാറ്റിൽ 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം
കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000 ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ചികിത്സയിലുള്ളവരിൽ 5 വയസിന് താഴെയുള്ള 25 കുട്ടികളുമുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെയാണ് ഫ്ലാറ്റിലെ താമസക്കാര്‍ ചികിത്സ തേടിയത്. ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് […]
സൈബർ ആക്രമണം; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തിരുമല കുന്നപ്പുഴയിലാണ് സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി.സൈബർ ആക്രമണത്തിൽ മനംനൊന്ത് പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്‌ച […]
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും: പകരം പ്രിയങ്ക
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വൻ ഭൂരിഭക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും. 2019ൽ അമേഠിയിൽ പരാജയം ഏറ്റു വാങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് പിടിവള്ളിയായത് വയനാട്ടിലെ വിജയമായിരുന്നു. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ഇരുമണ്ഡലങ്ങളിൽ നിന്നും […]