കാഞ്ഞൂർ പഞ്ചായത്തിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്‌സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. ആരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി […]

ഇരുപത് ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം 3 പേർ പിടിയിൽ

അങ്കമാലി: ഇരുപത് ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം 3 പേർ പോലീസ് പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവും കുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ കരയാം പറമ്പിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗലൂരുവിൽ നിന്നും കാറിൽ പ്രത്യേക അറയിൽ […]

കാഞ്ഞൂർ പഞ്ചായിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്‌സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. അരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി […]

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം

കാലടി: മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടി കടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), 5 വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ […]

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കാലടി: മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടികടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് […]

കാലടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും; രണ്ട് വർഷം കൊണ്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകും

കാലടി: കാലടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചമുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. വായ്പയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാർ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച്, കരാർ ഉറപ്പിച്ചു. കളമശേരി എ.കെ. കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 12.5 കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ 6 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയശേഷമാണ് ടെണ്ടർ […]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാലടി കളബാട്ടുപുരം പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോ മകൻ പോളി (49) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് 4.30ന് കൊറ്റമം സെന്റ് റോക്കി കപ്പേളയക്ക് സമീപം വെച്ച് കാറിടിച്ച് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നു പോളി. മാതാവ് അന്നം (കളബാട്ടുപുരം ഞാളിയൻ കുടുംബം) സഹോദരങ്ങൾ.ജോസഫ്, മേരി, സിസ്റ്റർ സെലിൻ (എംഎസ്എം സെന്റ്. ജോസഫ് കോൺവെന്റ് കർണ്ണാടക),

ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ

ആലുവ: ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഓവർ […]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മുണ്ടങ്ങാമറ്റം റിട്ടയേഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഒരിക്കുംപുറത്ത് അയ്യപ്പൻ കുഞ്ഞ് മകൻ റിഷാൻ (പാച്ചു, 14 ) ആണ് മരിച്ചത്. നീലേശ്വരം എസ്എൻഡിപി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി ആണ്. രണ്ടാഴ്ച്ച മുൻപായിരുന്നു അപകടം.

അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

അങ്കമാലി: അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ.ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്. 2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി […]

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പ്രതി അമ്മയുടെ ആൺ സുഹൃത്ത്

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. കേസില്‍ അറസ്റ്റിലായ പൂര്‍‌വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്. സുഹൈല്‍ ഭായ് എന്നയാളാണ്  എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്

ഒരു മിനിറ്റിൽ വലിയ കഥപറഞ്ഞ് ‘മയക്കം’

കാലടി: സമകകാലിക സംഭവങ്ങളെ ആസ്പദമാക്കി ബ്ലൂഹാറ്റ്‌സ് മീഡിയ, തണൽ മീഡിയ എന്നിവരുടെ ബാനറിൽ മലയാറ്റൂർ സ്വദേശി ജെറിൻ ജോസ് സംവിധാനം ചെയ്ത 1 മിനിറ്റ് ദൈർഘ്യമുള്ള മയക്കം എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവാവിന്റെ കഥയിലൂടെ ഇന്നത്തെ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഹൃസ്വചിധതം. നിഖിൽ ജോയ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ രാജ് കെ.ജെ, അലൻ അങ്കമാലി എന്നിവരാണ് ക്യാമറ ചെയ്തിരിക്കുന്നത്. ആൽവിൻ ടോമി എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിൽ ആൽഫലക്‌സ് […]

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം∙ കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് മരിച്ചത്. കൊലപാതകശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയ തേജമസ്, പർദയാണ് […]

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി, പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അദ്ധ്യയന വർഷത്തെ എം.എ., എം.എസ്‌സി., എം.എസ്. ഡബ്ല്യു., എം. എഫ്. എ. ഇൻ വിഷ്വൽ ആർട്സ്, എം. പി. ഇ. എസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി. ജി. ഡിപ്ലോമ പ്രോഗ്രാമു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രിൽ 30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. […]

യുവാവിൻ്റെ കൊലപാതകം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാലടി: യുവാവിൻ്റെ കൊലപാതകം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മലയാറ്റൂർ കാടപ്പാറ മുണ്ടയ്ക്ക വീട്ടിൽ വിഷ്ണു (27) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂർ തെക്കിനേൻ വീട്ടിൽ സിബിൻ (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണുവിൻ്റെ മർദ്ദനത്തെ തുടർന്നാണ് സിബിൻ കൊല്ലപ്പെട്ടത്. ഉടനെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , എസ്.ഐമാരായ ടി.വി സുധീർ, റെജിമോൻ ,വി.എസ് ഷിജു, പി വി ജോർജ്, സി പി ഒ എൻ.കെ നിഖിൽ […]

കാലടി ജീവാലയ ഫാമിലി പാർക്കിൽ ദമ്പതി ധ്യാനം

കാലടി: എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് ദമ്പതി ധ്യാനം നടത്തുന്നു. ഏപ്രിൽ 11 വൈകീട്ട് 6 മുതൽ 13 ഞായർ വൈകീട്ട് 5 വരെയാണ് ധ്യാനം നടക്കുന്നത്. ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാക, വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുക, ദാമ്പത്യ ജീവിതത്തിന്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുക വളർത്തുക, വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ […]

സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം

കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്. കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്‌സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്‌സ് […]

കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

കാലടി: എറണാകുളം ജില്ലയിൽ കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം 7ാം വാർഡിൽ പുത്തനങ്ങാടി വീട്ടിൽ പി.എസ്. മുഹമ്മദ് ഇബ്രാഹിം കടുത്ത കരൾ രോഗ ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് ന്യുമോണിയ ബാധിച്ച് ഫംഗൽ ഇൻഫക്ഷൻ വന്ന് ചികിത്സയിലായിരുന്ന ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കരൾ മാറ്റി വച്ചാലെ ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയു. കരൾ മാറ്റി വക്കൽ ശസ്ത്രക്രിയക്കായി 25 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിനകം ചികിത്സക്കായി വലിയൊരു തുക ചിലവായി കഴിഞ്ഞു. […]

മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു

മലയാറ്റൂർ : മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു. മലയാറ്റൂർ സ്വദേശി സിബിൻ (27) ആണ് കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി വിഷ്ണുവാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചുമണിക്ക്  മലയാറ്റൂർ അടിവാരത്തിന് സമീപത്തെ കനാലിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. വിഷ്ണു സിബിൻ മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ ജിബിനെ വിഷ്ണു തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജിബിൻ മരണപ്പെട്ടിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.