‘വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി’; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നഗര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത 6 മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ വൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്കി. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്കി. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം […]

എൽ.കെ. അഡ്വാനി ആശുപത്രിയിൽ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനി ആശുപത്രിയിൽ. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനി ചികിത്സ തേടിയത്. അഡ്വാനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.  

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; യുവാവ് അറസ്റ്റിൽ‌

തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചയാളെ അറസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയാണ് അറസ്റ്റിലായത്. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡി യും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു. പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ […]

നീരജ് ചോപ്ര ഫൈനലിൽ

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലിൽ ഇടമുറപ്പിച്ചു. വ്യാഴാഴ്ചയാണ് ഫൈനൽ. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ ദൂരം മറികടന്നു. സീസണിലെ മികച്ച ദൂരവുമാണിത്. അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്ക്ക് ഫൈനലിൽ ഇടം കിട്ടിയില്ല. തന്‍റെ ആദ്യ ഒളിംപിക്സിൽ ജെനയ്ക്ക് കണ്ടെത്താനായ മികച്ച ദൂരം 80.73 മീറ്റർ മാത്രം. യോഗ്യതാ ഘട്ടത്തിൽ 84 മീറ്ററിനപ്പുറം എറിയുന്നവരെ മാത്രമാണ് ഫൈനലിലേക്ക് […]

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന്‍റെ പേര് ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്തെന്നും അറിയപ്പെടും. പേരുമാറ്റുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യം സംസ്ഥാനത്തിന്‍റെ നിരന്തര സമ്മർദത്തെ തുടർന്നാണ് അംഗീകരിച്ചത്. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുൾ റഹ്മാൻ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നതർക്കും കത്തയച്ചിരുന്നു. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും […]

ടൂറിസം മേഖലയിൽ ഒന്നാം തീയതിയും മദ്യം; ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ

തിരുവനന്തപുരം: ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവ് വരുത്താൻ മദ്യനയത്തിന്‍റെ കരടിൽ ശുപാർശ. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടം വരുന്നതായുള്ള ടൂറിസം നികുതി വകുപ്പിന്‍റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡിങ്ങടക്കമുള്ളവയ്ക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകൾ നൽകുക. നിലവിൽ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാർശ. ഏതുരീതിയിൽ ഇളവുകൾ നടപ്പാക്കണമെന്നാണ് ചട്ടങ്ങൾ രൂപീകരിച്ച് അന്തിമ മദ്യനയത്തിൽ വ്യക്തമാക്കും. ഡ്രൈ ഡേ ഒഴിവാക്കണമെന്നും പ്രവർത്തി സമയം നീട്ടണമെന്നും ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. […]

ഷിരൂരിൽ പുരുഷന്‍റെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ഷിരൂരിൽ നിന്നും 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ഗോകർണനും കുന്ദാവാരയ്ക്ക് ഇടയിലുമുള്ള ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്. കാരണം ഷിരൂരിൽ നിന്നും ഗംഗാവലി പുഴ ഒഴുകി അറബിക്കടലിലെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മണ്ണിടിച്ചിലിൽ കാണാതായത് 3 പേരാണ്. ഇവരിലാരുടെയെങ്കിലും മൃതദേഹമാവാമെന്നാണ് നിഗമനം. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം.

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാൾ രക്ഷപ്പെടുത്താൻ‌ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും […]

വയനാടിന് കൈതാങ്ങായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

അങ്കമാലി: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കൈതാങ്ങാകാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ 3 ദിവസങ്ങളിൽ ബസുകൾ സർവീസ് നടത്തും. ബസിലെ ജീവനങ്ങാർ ടിക്കറ്റും കണ്ടക്ടർ ബാഗും ഒന്നുമില്ലാതെ ബക്കറ്റുമായാണ് യാത്രക്കാരെ സമീപിക്കുന്നത്. യാത്രക്കാർക്ക് അവർക്ക് ഇഷ്ടമുളള തുക ബക്കറ്റിൽ നിക്ഷേപിക്കാം. പിരിഞ്ഞ് കിട്ടുന്ന തുകയും, ഉടമകളുടെയും, ജീവനക്കാരുടെയും വരുമാനവും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. 100 ഓളം ബസ്സുകളാണ് 3 ദിവസങ്ങളിലായി സർവീസ് നടത്തുന്നത്. 7,8,9 തിയതികളിലാണ് ബസ് സർവീസ്. 7 ന് […]

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കാൻ ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള […]

പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട ; രണ്ടുപേർ പോലീസ് പിടിയിൽ

ആലുവ: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട പതിനെട്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. […]

വയനാട് ദുരന്തത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന പ്രസ്താവന; അമിത് ഷായ്‌ക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടത്തിയ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്‌ക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടൽ മുന്നറിയിപ്പില്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ജയറാം രമേശ്, ദിഗ്‌വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. 3 തവണ […]

‘കോച്ചിങ് സെന്‍ററുകൾ മരണ അറകളാണ്, വിദ്യാർഥികളുടെ ജീവൻ വച്ച് കളിക്കുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ഹേസ്മെന്‍റിലെ ലൈബ്രറിയിൽ മാലിനജലം കയറി 3 വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കോച്ചിങ് സെന്‍ററിൽ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കോച്ചിങ് സെന്‍ററുകളെ മരണ അറകളെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും വിമർശിച്ചു. നൂറോളം കോച്ചിങ് സെന്‍ററുകളാണ് ഡൽഹിയിൽ മാത്രമുള്ളത്. ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാർഥികളിൽനിന്ന് അമിത […]

കെജ്‌രിവാളിന് തിരിച്ചടി; ഹൈക്കോടതി ജാമ്യ ഹർജി തള്ളി

ന്യൂഡൽ‌ഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സിബിഐ കേസിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് കാട്ടിയാണ് കോടതി നടപടി. നേരത്തെ ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇന്ന് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുകയോ അറസ്റ്റ് റദ്ദാക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്‌രിവാളിന് പുറത്തിറങ്ങാമായിരുന്നു. ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. […]

ഒരുമിച്ച് മണ്ണിനോട് ചേർന്നു; സര്‍വമത പ്രാര്‍ഥനയോടെ എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

മേപ്പാടി: മണ്ണില്‍ പുതഞ്ഞുപോയ നാട്ടിൽ, ജാതിമത ഭേദമില്ലാതെ അവർ മണ്ണിനോട് ചേർന്നു. ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയിലേക്ക് നടപടികൾ പൂർത്തിയാക്കി എത്തിച്ചപ്പോൾ നാടാകെ വിട നൽകാനെത്തി. വിവിധ മതങ്ങളുടെ പ്രാർഥനകൾ അന്തരീക്ഷത്തിൽ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി […]

മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് (19) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ […]

ഉന്നത വിജയം നേടിയതിന് കിട്ടിയ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ

കാലടി: ഉന്നത വിജയം നേടിയതിന് കിട്ടിയ അവാർഡ് തുക വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ. ശ്രീമൂലനഗരം സ്വദേശിനി ഫാത്തിമ നസ്‌റീൻ, കാഞ്ഞൂർ സ്വദേശിനികളായ ഇരട്ടകളായ അനിത ഡേവീസ്, ആതിര ഡേവീസ് എന്നിവരാണ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തിരുവൈരാണിക്കുളം സർവ്വീസ് സഹകരണ ബാങ്കാണ് എസ്എസ്എൽസി, പ്ലെസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. ഫാത്തിമ എസ്എസ്എൽസിക്കും, അനിതയും, ആതിരയും പ്ലെസ് ടുവിനും മുഴുവൻ വിഷയങ്ങളിലും […]

വൻ മതിലായി ശ്രീജേഷ്‌: ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

പാരീസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതോടെ ഒളിംപിക്സ് സ്വര്‍ണമെന്ന ഇന്ത്യയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ഇനി 2 ജയത്തിന്റെ അകലം മാത്രം. നിശ്ചത 60 മിനിറ്റില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മലയാളി താരം പി.ആര്‍. ശ്രീജേഷിന്‍റെ മികച്ച സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. ആദ്യ ക്വാർട്ടറിൽ‌ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. […]

മധ‍്യപ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 9 കുട്ടികൾക്ക് ദാരുണാന്ത‍്യം

ഭോപ്പാൽ: മധ‍്യപ്രദേശിലെ സാഗർ ജില്ലയിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി, പരുക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ര‍ക്ഷിക്കാനായില്ല. ഞായറാഴ്ച് രാവിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ കുട്ടികൾ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അവധി ദിവസമായതിനാൽ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുൾഡോസർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കുട്ടികളെ പുറത്തെടുത്തത്. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി […]

ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് റൂറൽ ജില്ലാ പോലീസിൻ്റെ ആദരം

ആലുവ: ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് റൂറൽ ജില്ലാ പോലീസിൻ്റെ ആദരം. ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ […]