ഇന്ത്യക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം; സ്‌പെയ്‌നിനെ 2-1ന് മറികടന്നു

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി. സുഖ്ജീത് […]

സ്വകാര്യ ബസ്സിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ

കോതമംഗലം : സ്വകാര്യ ബസ്സിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ. കൂവപ്പടി കാരാട്ട്പള്ളിക്കര പൂപ്പാനി പൂണോളി വീട്ടിൽ ജോമോൻ (38)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള ബസ്സിൽ രാവിലെ സ്കൂളിലേക്ക് പോകുന്ന സമയം ബസ്സിൽ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞു. കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന ബസ്സിൽ വച്ചാണ് വിദ്യാർഥിനികളെയാണ് ഇയാൾ ശല്യപ്പെടുത്തിയത്. ദുരനുഭവം ഉണ്ടായ ഒരു വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിദ്യാർത്ഥിനി നൽകിയ വിവരത്തിന്റെ […]

വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ദില്ലി: ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കിടെ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അവതരിപ്പിച്ചു.  സൂക്ഷ്മപരിശോധന വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം നിരാകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബിൽ സംയുക്ത പാർലമെൻറ്റി സമിതിക്ക് വിട്ടു. ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നാണ് ബില്‍ അവതരണത്തിന് മുമ്പായി കിരണ്‍ റിജിജു മറുപടി പറഞ്ഞത്. ബില്‍ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തിൽ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയോ, മതസ്വാതന്ത്രത്യത്തയോ ബില്ല് ചോദ്യം ചെയ്യുന്നില്ല. 2013 […]

വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോതമംഗലം: വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കോതമംഗലം മലയിൻകീഴ് വാളാടിത്തണ്ട് ഭാഗത്ത്. ചേരിയിൽ വീട്ടിൽ സുരേഷ് ( 50 ) നെയാണ്കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആറിനാണ് സംഭവം. നിരവധി കേസുകളിലെ പ്രതിയും, ജയിൽ ശിക്ഷ അനുഭവിച്ച ആളുമാണ് സുരേഷ്. ഇൻസ്പെക്ടർ പി.റ്റി ബിജോയ്, സബ്ബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ് , ആൽബിൻ സണ്ണി എഎസ്ഐ റെക്സ് പോൾ സീനിയർ സിപിഓമാരായ ജോസ് ബെന്നോ തോമസ്, ടൈറ്റസ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് […]

വയനാട് ഉരുൾപൊട്ടലില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി

കൊച്ചി: വയനാട് ഉരുൾപൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്. നെൽകർഷകനായ സോമന്‍ വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്‍. നാലേക്കര്‍ നെൽകൃഷി, ഇതിൽ ഒരേക്കര്‍ സ്വന്തം ഭൂമി, മൂന്നേക്കര്‍ പാട്ടത്തിനെടുത്തും ആയിരുന്നു സോമന്‍ കൃഷി ചെയ്തത്. വര്‍ഷങ്ങളായി നെൽകൃഷി ചെയ്ത് ജീവിക്കുന്നതിനിടെയാണ് തുടര്‍ച്ചയായി […]

അവസാനത്തെ പ്രതീക്ഷ: വിനേഷിന്‍റെ അപ്പീൽ സ്വീകരിച്ചു

ലോസേൻ (സ്വിറ്റ്സർലൻഡ്): ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ടതിനെതിരേ ഇന്ത്യയുടെ അഭിമാന താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് ഫയലിൽ സ്വീകരിച്ചു. ഫ്രാൻസിലെ മികച്ച സ്പോർട്സ് നിയമ വിദഗ്ധരുടെ സംഘത്തെ തന്നെയാണ് കോടതിയിൽ വിനേഷിനു വേണ്ടി വാദം നടത്താൻ നിയോഗിച്ചിരിക്കുന്നത്. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷിന് 50.1 ഗ്രാം ഭാരമുള്ളതായി ഫൈനലിനു മുൻപ് കണ്ടെത്തിയതാണ് അയോഗ്യതയ്ക്കു കാരണമായത്. എന്നാൽ, സെമി ഫൈനൽ വരെ താൻ അനുവദനീയമായ ഭാരപരിധിക്കുള്ളിലായിരുന്നു എന്നും, […]

ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും  പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന […]

നിക്ഷേപത്തുക തട്ടാൻ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തി; വനിതാ ബാങ്ക് മാനേജറടക്കം 5 പേർ അറസ്റ്റിൽ

കൊല്ലം: ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പ് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. മെയ് 26ന് ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചനാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജറായ സരിത നിക്ഷേപ തുക തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം 5 പേർ പിടിയിലായി. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ […]

‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റൂ’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു’ എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്. വിനേഷ് ഫോഗട്ടിനെ വിലക്കിയത് ഒളിംപിക്സ് നിയമാവലി അനുസരിച്ചെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ടുതവണ പരിശോധന നടത്തിയപ്പോഴും ഭാരം കൂടുതലായിരുന്നു. മതിയായ എല്ലാ സൗകര്യവും താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് നല്‍കിയിരുന്നെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. […]

വയനാട് ദുരന്തബാധിതരുടെ ക്യാമ്പുകളിൽ സൗജന്യമായി മുടിവെട്ടാൻ തയ്യാറായി ശ്രീരാജ് വെങ്ങോല

പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്‌ഷനിൽ കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്. പെരുമ്പാവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിൽ 2018-മുതൽ അംഗമാണ് ശ്രീരാജ്.  ദുരന്തവാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനു പോകാനുള്ള സന്നദ്ധത പെരുമ്പാവൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട, പെരുമ്പാവൂരിൽ […]

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു; 4 ചൈനീസ് പൗരന്മാര്‍ക്കും പൈലറ്റിനും ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു വീണ് 5 പേർ മരിച്ചു. നുവക്കോട്ട് ജില്ലയിലെ ശിവപുര മേഖലയിലുണ്ടായ അപകടത്തിൽ 4 ചൈനീസ് പൗരന്മാരും ഹെലകോപ്റ്റർ ക്യാപ്റ്റനുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.54 നായിരുന്നു ഹെലികോപ്റ്റർ പുറപ്പെട്ടത്. അധികം വൈകാതെ 1.57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അരുണ്‍ മല്ലയുടേത് കൂടാതെ, അപകസ്ഥലത്തുനിന്നും രണ്ടു […]

ദുരന്ത ഭൂമി സന്ദർശിക്കാൻ നരേന്ദ്ര മോദി; ശനിയാഴ്ച വയനാട്ടിലെത്തും

ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ചയാവും സന്ദർശനമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്റ്റർ മാർഗമായിരിക്കും മോദി വയനാട്ടിലെത്തുക. സുരക്ഷയുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുമെന്നാണ് വിവരം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമെന്ന് രാജ്യസഭയിലും ആവർത്തിച്ച് വനം മന്ത്രി

ന്യൂഡൽഹി: വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റമാണെന്ന് രാജ്യസഭയിലും ആവർത്തിച്ച് വനം മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോർട്ടുകളുടെയും മാധ്യമ വാർത്തകളുടേയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താൻ അപമാനിച്ചെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശം രേഖകളിൽ നിന്നും മാറ്റണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. ദുരന്തത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ അമിത്ഷായും, ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആരോപിച്ചിരുന്നു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് […]

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപ കൂടി അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1960 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മെയിന്‍റനന്‍സ് ഗ്രാന്‍റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ്) അഞ്ചാം ഗഡു 210.51 കോടി രൂപ, ധനകാര്യ കമീഷന്‍ ഹെല്‍ത്ത് ഗ്രാന്‍റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന്‍ ഗ്രാന്‍റിന്‍റെ ആദ്യഗഡു 266.80 കോടി രൂപ എന്നിവയാണ് അനുവദിച്ചത്. മെയിന്‍റനന്‍സ് ഗ്രാന്‍റില്‍ റോഡിനായി 529.64 […]

കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവർത്തകൻ നസീർ (42) ആണ് മരിച്ചത്. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ലിഫ്റ്റിന്‍റെ റോപ്പ് പൊട്ടിയായിരുന്നു അപകടം. ഉണിച്ചിറ ജിയോജിത് ബിൽഡിങ്ങിലെ ലിഫ്റ്റാണ് തകർന്നത്. ഉടൻ തന്നെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ.കെ. ആന്‍റണി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്‍റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എ കെ ആന്‍റണി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും, മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തര്‍ക്കിക്കാനുള്ള സമയമല്ല ഇത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. […]

ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ്റെ തമാശ; വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശ പറഞ്ഞതോടെ നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. തുടർന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ചുറ്റിച്ചത്. ഭാര്യയും മകനുമുൾപ്പെടെ നാലുപേരുൾപ്പെടെയായിരുന്നു പ്രശാന്തിൻ്റെ യാത്ര. ബാ​ഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ ആവർത്തിച്ച് ചോദിച്ചത് യാത്രക്കാരന് ഇഷ്ടമായില്ല. ഇത് ബോംബാണെന്ന് പറഞ്ഞതോടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ബാ​ഗും കൂടെയുണ്ടായിരുന്നവരുടെ ബാ​ഗും […]

തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

കാലടി: തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. മഞ്ഞപ്ര അറക്കൽ ചൊക്കി ഡാനിയലിൻ്റെയും അഞ്ജലിയുടെയും ഏകമകൾ ധുവാൻ മരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള തോട്ടിൽ വീണ നിലയിൽ കാണുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

കാലടി: തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. മഞ്ഞപ്ര അറക്കൽ ചൊക്കി ഡാനിയലിൻ്റെയും അഞ്ജലിയുടെയും ഏകമകൾ ധുവാൻ മരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള തോട്ടിൽ വീണ നിലയിൽ കാണുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.