വടക്കഞ്ചേരി: മംഗലംഡാം ഓടംതോട്ടിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനം വകുപ്പിൻ്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ച് മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണ് മരിച്ചത്. റബ്ബർ ടാപ്പിങ്ങിന് പോയ സജീവിനെ കവിളുപാറയിലെ തോട്ടത്തിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ഫ്യൂരിഡാൻ പോലുള്ള വിഷാശമാണ് […]
‘ഓപ്പറേഷൻ ഡെസിബൽ’; ശബ്ദമലിനീകരണം തടയാൻ മോട്ടോർ വകുപ്പിന്റെ പ്രത്യേക പരിശോധന
ശബ്ദമലിനീകരണം തടയാൻ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷൻ ഡെസിബൽ’ എന്നാണ് സ്പെഷ്യൽ ഡ്രൈവിന്റെ പേര്. സെപ്തംബർ 11 മുതൽ 14 വരെ പരിശോധന നടത്താനാണ് നിർദേശം. നിരോധിത ഹോണുകൾ ഉപയോഗിക്കുന്നവർ, പൊതുനിരത്തിൽ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നവർ, അനവസരത്തിൽ ഹോൺ ഉപയോഗിക്കുന്ന ആംബുലൻസുകൾ, സൈലൻസറുകൾ രൂപമാറ്റം നടത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശബ്ദമലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തും. ഡ്രൈവിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ല […]
വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 […]
കാട്ടാക്കട ആദിശേഖർ കൊലപാതകം: പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ […]
2 ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെയും പരക്കെ മഴ പെയ്തിരുന്നു. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ […]
നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി
കൊച്ചി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുൾപ്പെ ടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. അതോടൊപ്പം ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുക. പുതുപ്പള്ളിയിലെ മിന്നും […]
തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ യജുർവ്വേദ ലക്ഷാർച്ചന
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 12 മുതൽ 16 വരെ യജുർവ്വേദ ലക്ഷാർച്ചന നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെയും, യജുർവ്വേദ പണ്ഡിതന്മാരുടേയും കാർമ്മികത്ത്വത്തിലാണ് ലക്ഷാർച്ചന നടക്കുന്നത്. നാലിൽ കുറയാത്ത വേദജ്ഞർ ഒരു ആവൃത്തി യജുർവ്വേദം മുഴുവൻ സ്വരത്തോടുകൂടി ചൊല്ലി അർച്ചിക്കുന്ന ഉപാസനയാണ് വേദലക്ഷാർച്ചന. വേദഘോഷം പ്രകൃതിയിലുള്ള മാലിന്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ആ പ്രദേശം മുഴുവൻ ശുദ്ധമാകുന്നു. ക്ഷേത്രത്തിലെ ദേവചൈതന്യം അഭിവൃദ്ധിപ്പെടുന്നു. വൈദീക മന്ത്രങ്ങളെ ശ്രവിക്കുന്ന ഭക്തജനങ്ങളിലും മറ്റും മംഗളമുണ്ടാകുന്നു. ലക്ഷാർച്ചന വേളയിലെ ക്ഷേത്രദർശനം […]
ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു
ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു. ബിഹാര്‍ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേര്‍ത്തത്. പ്രതി ക്രിസ്റ്റലിന് വിവരങ്ങള്‍ നല്‍കിയത് ഇയാളാണ്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു. രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അച്ഛന് ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റിന് രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി […]
നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ 42 )നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടി ന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളിൽ പ്രതിയാണ്. 2022 ൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ഇയാൾ […]
വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടാവുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടാവുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷനാണ് വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുക. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാക്കുന്ന വര്‍ധന ഉണ്ടാവില്ലെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഒക്ടോബറില്‍ പുതുക്കിയ വൈദ്യുത നിരക്ക് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രതികരണം. ബോര്‍ഡ് ആവശ്യപ്പെട്ട് വര്‍ധന എന്തായാലും ഉണ്ടാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലവും നിരക്ക് വര്‍ധനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് […]
പ്രണയം തുടരാൻ ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം; വിദ്യാര്‍ഥിനിക്ക് ആറുലക്ഷം രൂപ നഷ്ടം
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയില്‍ നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തത്. ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്ത് വിദ്യാര്‍ഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെയാണ് പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു. പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നും ഫോണില്‍ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പെണ്‍കുട്ടിക്ക് നല്കിയ മറുപടി. […]
ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തു, വൈരാഗ്യം ; ദേഹത്തൂടെ കാര്‍ കയറ്റിയിറക്കി കൊന്നു
തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കാറിടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ കാറിടിച്ച് മരിച്ചത്. നാലാഞ്ചിറ സ്വദേശിയുമായ പ്രീയരഞ്ചനാണ് കാറോടിച്ചത്. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കള്‍ പരാതി നല്കി. കഴിഞ്ഞ ഏപ്രിലില്‍ വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രപരിസരത്ത് പ്രീയരഞ്ചന്‍ മൂത്രം ഒഴിച്ചതിനെ ആദിശേഖര്‍ ചോദ്യം […]
കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
തൃശൂർ: അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നിൽ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളിൽ പരിശോധനയ്ക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ […]
ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മെയ് 16-നായിരുന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ ഉദുമ സ്വദേശി 34 വയസുകാരി ദേവികയെ കഴുത്തറുത്ത് കൊന്നത്. യുവതിയുടെ സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്ക്കര്‍ അന്ന് തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ […]
വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. […]
വിയ്യൂരില്‍ തടവുപുള്ളി ജയില്‍ ചാടി
തൃശൂർ : വിയ്യൂർ ജയിലിലെ തടവുപുള്ളി ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽ ചാടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിപ്പോൾ സഹ തടവുകാരും ഉദ്യോഗസ്ഥരും കാണാതെ ഇയാൾ മതിലുചാടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചയാൾ മരിച്ചു
ഇടുക്കി: ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കഴിച്ച് വയോധികൻ മരിച്ചു. ഇടുക്കി തോപ്രാംകുടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്കായി എത്തിയ മൂലമറ്റം സ്വദേശി മഠത്തിൽ മോഹനനാണ് മരിച്ചത്. മദ്യം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിന് പകരം മോഹനൻ ബാറ്ററി വെള്ളം ഒഴിക്കുകയായിരുന്നു .അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. മൂലമറ്റം സ്വദേശിയായ മഠത്തിൽ മോഹനൻ കഴിഞ്ഞ ഒന്നാം തീയതിയാണ് തോപ്രാംകുടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്ക് സഹായിയായി എത്തിയത്. ഇന്നലെ ഉച്ചയോടു കൂടിയാണ് മോഹനൻ അബദ്ധത്തിൽ ബാറ്ററി വെള്ളം ചേർത്ത് മദ്യം […]
നായയ്ക്ക് ബിയർ നൽകാൻ ശ്രമം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
മൂന്ന് മാസം പ്രായമുള്ള വളർത്തുനായയ്ക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ പുറത്ത്. ബിയർ കുപ്പി നായ്ക്കുട്ടിയുടെ വായയിൽ വയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണിലാണ് സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ വിമർശനവും ഉയർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു റസ്റ്ററന്റിൽ ജോലിചെയ്യുന്ന 20കാരി ഡെറാഡൂണിലെ റേസ് കോഴ്സിലാണ് താമസിക്കുന്നത്. കൂടെ താമസിക്കുന്ന സുഹൃത്തിന്റെ നായ്ക്കുട്ടിയെയാണ് മറ്റ് സുഹൃത്തുകൾക്കൊപ്പം ചേർന്ന് യുവതി മദ്യം നൽകാൻ നോക്കിയത്. ഈ സമയം നായയുടെ ഉടമ അവിടെയുണ്ടായിരുന്നില്ല. […]
ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു
മധ്യപ്രദേശ്∙മധ്യപ്രദേശിൽ ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ ജഗൽ കിഷോർ ക്ഷേത്രത്തിലായിരുന്നു സംഭവം. എല്ലാ വർഷവും ആചാരപ്രകാരം അർധരാത്രിയാണ് ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്. ഇതിനിടെ ആചാരത്തെ തടസ്സപ്പെടുത്തി, ജിതേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരതി ഉഴിയുന്നതിനായി കയറിയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഇവർ ശ്രീകോവിൽനിന്ന് തെന്നിവീഴുകയും ചെയ്തു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി […]