23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
458 views 0 sec 0 Comment

തട്ടിക്കൊണ്ടുപോകല്‍; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

admin - November 30, 2023

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീയുടെയും ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഇതിനിടെ, കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ  ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. സംഭവത്തിൽ നാല് ദിവസമായി കുറ്റവാളികൾക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

PREVIOUS

താറാവ് ഫാമിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

NEXT

കാഞ്ഞൂരിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിന് എം ഉണ്ണിമേനോന്റെ പേര് നൽകി
Related Post
August 13, 2023
മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന
April 17, 2024
ദുബായിൽ കനത്ത മഴ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
December 12, 2023
മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി ഹരിത കർമ്മ സേന
January 29, 2025
സ്‌കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; 9 -ാം ക്ലാസുകാരനെ കുത്തി പ്ലസ് വണ്‍ വിദ്യാർഥി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved