കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്കും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യൂട്യൂബറെ ഹണി ട്രാപ്പില്‍പ്പെടുത്തി കാർ എഴുതി വാങ്ങി; രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ
കൂത്താട്ടുകുളം: ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് […]
ലിബ്നയുടെ സംസ്ക്കാരം ശനിയാഴ്ച്ച; നൊമ്പരമായി സ്ഫോടനത്തിന് തൊട്ട്മുന്‍പ് എടുത്ത ലിബ്നയുടെയും കുടുംബത്തിന്റെയും ചിത്രം
കാലടി: കളമശേരി സ്ഫോടനത്തിൽ മരിച്ച മലയാറ്റൂർ സ്വദേശിനി 12 വയസുകാരി ലിബ്നയുടെ സംസ്ക്കാരം ശനിയാഴ്ച്ച നടക്കും. രാവിലെ 10.30 ന് ലിബ്ന പഠിച്ച നീലീശ്വരം എസ്എൻഡിപി സ്കൂളിൽ മൃതദേഹം പൊതുദർശത്തിന് വക്കും. തുടർന്ന് മലയാറ്റൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. 2.30 വരെ വീട്ടിൽ പൊതദർശനമുണ്ടാകും. വൈകീ്ട്ട് 4 ന് കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. സ്ഫോടനത്തിൽ ലിബ്നയുടെ അമ്മ സാലിക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും പരിക്കേറ്റിട്ടുണ്ട്. സാലിയും, പ്രവീണും ഗുരതരാവസ്ഥയിലാണ്. ലിബ്ന പോയത് ഇവരാരും അറിഞ്ഞിട്ടില്ല. […]
ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട; രണ്ട് പേരെ എക്സൈസ് പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎയുമായി സ്ഥാപന നടത്തിപ്പുകാരൻ ഉള്‍പ്പെടെ രണ്ട് പേരെ എക്സൈസ് പിടികൂടി. ലഹരി വിൽപ്പനക്ക് ടാറ്റൂ കേന്ദ്രം മറിയാക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി വിൽപ്പന നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം തുടങ്ങിയത്. സ്ക്വാഡിലുള്ളവർ ടാറ്റൂ കുത്താനെന്ന വ്യാജേന ചെന്ന് ലഹരിയും […]
ഹണിട്രാപ്പ്; 15 ലക്ഷം ആവശ്യപ്പെട്ട യുവതിയും യുവാവും പിടിയിൽ
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂർ സ്വദേശിയായ 27കാരൻറെ പരാതിയിലാണ് നടപടി. യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. […]
ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്, കോട്ടയം, കാസർകോട് ഒഴികെയുളള മറ്റ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇടുക്കിയിൽ അടുത്ത മൂന്നു ദിവസവും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ ഇടുക്കിയിലും […]
14 കാരനെ കഞ്ചാവും ലഹരിയും നൽകി പീഡിപ്പിച്ചു, 67 കാരന് 30 വർഷം കഠിന തടവ്, പിഴ
പത്തനംതിട്ട : പതിനാല് വയസുകാരനെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ്. ചെങ്ങന്നൂർ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻ മോടി സൂരജ് ഭവൻ വീട്ടിൽ ഏബ്രഹാം തോമസ് മകൻ തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 30 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ നൽകാനും വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 2 വർഷ അധിക കഠിന തടവും ശിക്ഷ […]
ക്ഷേത്ര പൂജാരിയെ വെട്ടിയെ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി
തിരുവനന്തപുരം: മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ […]
ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം
ആലുവ: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. അൻപത് വയസ് പ്രായം തോന്നുന്ന ആളാണ് മരിച്ചത്. പാന്റ്സും ഷർട്ടുമാണ് വേഷം. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതേദഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
വിഷക്കൂണ് കറി കഴിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റിൽ
മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ വിഷക്കൂൺ ചേർത്ത ഭക്ഷണം കഴിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ 49കാരി അറസ്റ്റിൽ. ജൂലൈ അവസാനമാണ് വിഷക്കൂൺ കഴിച്ച് മൂന്ന് പേർ മരിച്ചത്. എറിൻ പാറ്റേഴ്സനെയാണ് ലിയോൺഗാത്തയിലെ വീട്ടിൽ നിന്ന് അന്വേഷണവിധേയമായി പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെ സഹായത്തോടെ ഇവരുടെ വീട്ടിൽ തിരച്ചിൽ നടത്താനുള്ള നീക്കത്തിലാണ് അധികൃതർ. നിലവിൽ പാറ്റേഴ്സന്റെ പേരിൽ കുറ്റം ചുമത്തിയിട്ടില്ലായെന്നാണ് റിപ്പോർട്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. എറിന്റെ മുൻ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്സൺ, പാസ്റ്ററായ ലാൻ വിൽക്കിൻസൺ […]
കലാകാരൻമാരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന മണി അയ്യമ്പുഴ അന്തരിച്ചു
കാലടി : നിരവധി കലാകാരൻമാരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന മണി അയ്യമ്പുഴ (44) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. മഞ്ഞപ്ര അസിസ്റ്റന്റ് വില്ലേജ് ഓഫീസർ കൂടിയായിരുന്നു മണി. ഈ മാസം 12 ന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്തത ഉണ്ടായതിനെ തുടർന്ന് ചികൽസക്കായി ആശുപത്രിയിൽ എത്തിയ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ – അശ്വതി. മക്കൾ – ഗോകുൽ, ഗോപിക. ശാന്തഗീതം എന്ന സംഗീത […]
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി.40 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയുണ്ടായവില്ല. 50 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക. പ്രതിമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഇനിമുതൽ 20 രൂപ അധികം നൽകണം. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 10 രൂപ അധികം നല്‍കണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും. പ്രതിമാസം 40 യൂണിറ്റ് […]
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബി (28) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ആയുധ നിയമം, ന്യായവിരോധമായി […]
മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തി. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വിദ്യാർഥിയുടെ വീട്ടുകാരുമായി സംസാരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കണ്ട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നാണു വീട്ടുകാരുടെ വിശദീകരണം. എന്നാൽ വീട്ടുകാരുടെ […]
കാലടി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം തടവ്
കാലടി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി 20 വർഷം ശിക്ഷ വിധിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അഫ്സലിനെതിരെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷ വിധിച്ച ഉത്തരവായത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയുടെ […]
നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്ദുള്‍ കരീം എന്നയാളിന്റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയായ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വീടിന് പുറത്തെ കുളിമുറിയിൽ സ്ഥിരമായി ആളനക്കം ഉണ്ടായിരുന്നതായി അബ്ദുൽ കരീം പറയുന്നു. രാത്രിയിൽ കുളിമുറിയിൽ ഒരാൾ കയറി കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സിസിടിവി സ്ഥാപിച്ചത്. ഈ സിസിടിവിയിലാണ് ആട്ടിൻകുട്ടിയെ പിടിച്ച് കൊണ്ട് പോകുന്ന […]
ഓൺലൈനായി മിൽക്ക് ഷേക്ക് ഓർഡർ ചെയ്തു; കിട്ടിയത് ഒരു കപ്പ് മൂത്രം
ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് ദുരനുഭവങ്ങളുണ്ടായ അനേകം പേരുണ്ട്. അതിൽ രുചിയില്ലാത്ത ഭക്ഷണം കിട്ടിയവരും വിശപ്പ് കെട്ട ശേഷം മാത്രം ഭക്ഷണം കിട്ടിയവരും എല്ലാം പെടുന്നു. എന്നാൽ, ഇവിടെ ഒരു മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത യുവാവിന് സംഭവിച്ച ദുരന്തം ശത്രുക്കൾക്ക് പോലും വരുത്തരുതേ എന്ന് നാം ആഗ്രഹിച്ച് പോകും. Grubhub ആപ്പ് ഉപയോഗിച്ചാണ് യുഎസ്സിൽ നിന്നുള്ള കലേബ് വുഡ് എന്ന യുവാവ് Chick-fil-A -യിൽ നിന്നും മിൽക്ക് ഷേക്ക് ഓർഡർ ചെയ്തത്. എന്നാൽ, അതിന് പകരമായി […]
ഇതര മതക്കാരനുമായി പ്രണയം; മകളെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം
ആലുവ : ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആലുവയിലാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. എറണാകുളം സ്വദേശിയായി പതിനാലുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
അജ്മാനില്‍ കാറിന് തീപിടിച്ച് മഞ്ഞപ്ര സ്വദേശി മരിച്ചു
അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജിമ്മി ഉപയോഗിച്ചിരുന്ന കാര്‍ റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ അകത്ത് നിന്ന് മൃതദേഹവും കണ്ടെത്തി. ദുബൈയിലെ ഇന്റീരിയര്‍ ഡെക്കറേഷന് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാന് എമിറേറ്റ്സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മഞ്ഞപ്ര മേലേപിടികയില്‍ ചാണ്ടി ജോര്‍ജിന്റെയും ലീലാമ്മ ജോര്‍ജിന്റെയും മകനാണ് ജിമ്മി. ഭാര്യ: ദീപ്തി തോമസ്. ഒരു […]
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി
തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. വടക്കുംനാഥ ക്ഷേത്ര വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.