കാലടി-മലയാറ്റൂര്‍ റോഡ്. ടാറിംങ് ഉടന്‍ ആരംഭിക്കും; റോജി എം. ജോണ്‍

കാലടി: നിര്‍മ്മാണം പുരോഗമിക്കുന്ന കാലടി-മലയാറ്റൂര്‍ റോഡിന്‍റെ ഒന്നാംഘട്ട ടാറിംങ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. പ്രധാന ഭാഗങ്ങളിലെ കല്‍വര്‍ട്ടുകളുടേയും കാനയുടേയും പണി പൂര്‍ത്തീകരിച്ച് വരികയാണ്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ച ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തിയും അവസാന ഘട്ടത്തിലാണ്. ഒന്നാംഘട്ട ടാറിംങ് ജോലി എത്രയും വേഗം ആരംഭിച്ച് ക്രിസ്തുമസ് അവധിക്ക് മുമ്പായി തീര്‍ക്കാനാണ് പരിശ്രമം. രണ്ടാംഘട്ട ടാറിംങും മറ്റ് അനുബന്ധ പ്രവര്‍ത്തികളും ജനുവരി മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. […]

മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കാലടി: മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു . കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കാലടി, പെരുമ്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്ഴ ന്യായവിരോധമായി സംഘം ചേരൽ ആയുധ നിയമപ്രകാരമുള്ള കേസ്, മയക്ക് മരുന്ന് […]

മലയാറ്റൂർ കുരിശുമുടിയിലേക്ക് തലച്ചുമടായി വസ്തുക്കൾ എത്തിച്ചിരുന്ന മറിയം അന്തരിച്ചു

കാലടി: വർഷങ്ങളോളം തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടിയിലേക്ക് വസ്തുക്കൾ എത്തിച്ചിരുന്ന മലയാറ്റൂർ സ്വദേശിനി മറിയം (86) നിര്യാതയായി. കഴിഞ്ഞ 70 വർഷമായി കുരിശുമുടിയിലേക്ക് മറിയം തലച്ചുമടായി സാധനങ്ങൾ എത്തിക്കുന്നുണ്ട്. പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ വഴിയിലൂടെ വടി കുത്തിപ്പിടിച്ചു മറിയത്തിന്റെ യാത്ര തീർഥാടകർ അതിശയമായിരുന്നു. പന്ത്രണ്ടാം വയസിൽ അമ്മയുടെ സഹായിയായി മലകയറിതുടങ്ങിയതാണ് മറിയം. കുരിശുമുടി പള്ളിയുടെ പുനർ നിർമാണത്തിനുള്ള മണലും സിമന്റുമാണ് അന്ന് ചുമന്നത്. വർഷങ്ങൾക്കിപ്പുറവും മറിയം മലകയറിയിരുന്നു. ദിവസത്തിൽ മൂന്നും നാലും തവണ മലകയറിയിരുന്നത് പ്രായമായതോടെ ഒരു […]

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം

നെടുമ്പാശ്ശേരി :കേരളത്തിൽ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം പ്രവർത്തകർ.കഴിഞ്ഞദിവസം കൂത്താട്ടുകുളം,പായിപ്ര,കാലടി എന്നിവിടങ്ങളിലായി മരണപ്പെട്ട ആസാം,ഒറീസ,പശ്ചിമബംഗാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് അതിഥി വെൽഫെയർ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ അവരവരുടെ നാട്ടിലെത്തിച്ചത്.ബീഹാർ സ്വദേശിയുടെ മൃതദേഹം സ്വകാര്യ ഏജൻസിയും നാട്ടിലെത്തിച്ചതോടെ ഒരു ദിവസം നാല് മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോയത്. മുൻപ് ലേബർ ഡിപ്പാർട്ട്മെൻ്റായിരുന്നു മരണപ്പെടുന്ന അഥിതി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്.പിന്നീട് ലേബർ ഡിപ്പാർട്ട്മെൻ്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ […]

കണ്ണിമംഗലം നിവാസികൾ പുലി ഭീതിയിൽ; പശു കിടാവുകളെ കൊന്ന് തിന്നു

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം നിവാസികൾ വന്യമൃഗങ്ങളൂടെ ആക്രമണ ഭീഷണിയിൽ. ഇൻജെലി പറമ്പിൽ ഭാസ്‌കരന്റെയും, കോയിക്കര ആഗസ്ത്തിയുടെയും പശു കിടാവുകളെ കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത ജീവി കൊന്നു ഭക്ഷണം ആക്കിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. കണ്ണിമംഗലത്ത് വനഭാഗത്തോടു ചേർന്നാണ് കിടാരികളുടെ ജഡം കണ്ടെത്തിയത്. ഇവയുടെ മാംസം കുറെ ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചിട്ടുണ്ട്. ബാക്കി ഉപേക്ഷിച്ചു പോയ നിലയിലാണ്. പുലിയായിരിക്കാം ഇവയെ ആക്രമിച്ചു കൊന്നത് എന്ന നിഗമനത്തിലാണ് നാട്ടുകാർ. ജനവാസ മേഖല കൂടിയാണ് ഇവിടം. കിടാരിക്കൂട്ടത്തെ ആളൊഴിഞ്ഞ പുൽപ്രദേശങ്ങളിൽ […]

പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടികൂടി

ആലുവ: പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടികൂടി. ഉളിയന്നൂർ, മാന്നാർ ജംഗ്ഷനിലെ ചന്ത ക്കടവ്, കുഞ്ഞുണ്ണിക്കര ഗൾഫാർ എന്നീ മൂന്ന് കടവുകളിൽ അനധികൃതമായി വാരി സൂക്ഷിച്ച മണൽ ശേഖരമാണ് ആലുവ പോലീസ് പിടികൂടിയത്. വൻ വിലയ്ക്ക് കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പദ്ധതി. പിടികൂടിയ മണൽ സംഭവസ്ഥലത്ത് നിന്ന് മാറ്റി. ഒരു മാസത്തിൽ വാഹനങ്ങൾ ഉൾപ്പടെ പത്തിലേറെ ലോഡ് മണലാണ് ആലുവ മേഖലയിൽ പോലീസ് പിടികൂടിയത്.. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ പത്ത് പേരെ […]

സൈക്കിൾ ചവിട്ടു ആരോഗ്യം സംരക്ഷിക്കൂ; കാലടിയിൽ നിന്നും പഴനി വരെ സൈക്കിൾ യാത്ര

കാലടി: കാലടി സൈക്കിൾ സഫാരി സൈക്കിൾ ക്ലബിൻ്റെ നാലാം വാർഷികം പ്രമാണിച്ച് കാലടിയിൽ നിന്നും പഴനിയിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിച്ചു. സൈക്കിൾ ചവിട്ടു ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുവാനായിരുന്നു യാത്ര. വിവിധ കേന്ദ്രങ്ങളിൽ ഈ ആശയം ജനങ്ങളിൽ പ്രചരിപ്പിച്ചായിരുന്നു യാത്ര. ബൈജു അച്ചൂസ്, ബേബി കെ. പി. ഷിജോ കൈമൾ, എവിൻ ഫ്രാൻസീസ്, എസ്.സുരേഷ് ബാബു എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു യാത്ര.

ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ: ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൗൺ ജൂറിയ സിനിയാഗോൺ സ്വദേശി മൊൺജിറുൽ ഹൊക്കീം (32)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ മേഖലയിലാണ് മാതാപിതാക്കളുമൊത്ത് പെൺകുട്ടി താമസിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവ ശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രയ്നിൽ അസമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ […]

തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കാലടി: കാലടി എം.സി റോഡിൽ മറ്റൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഒക്കൽ സ്വദേശി മനോജ് (27) ആണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വരികയായിന്ന മനോജ് മറ്റൊരു വാഹനത്തിൽ മുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അതേ സമയം പെരുമ്പാവൂർ ഭഗത്ത് നിന്നും വന്ന ലോറി മനോജിന്റെ തലയിലൂടെ കയറി ഇറങ്ങി. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. മറ്റൂരിലെ ഒരു അരി മില്ലിലെ ജോലിക്കാരനാണ് മനോജ്. ജോലികഴിഞ്ഞ് വീട്ടിലേക്കര പോകുമ്പോഴായിരുന്നു അപകടം.  

സംസ്‌കൃത സർവ്വകലാശാല; പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരം സി. കെ ജാനുവിന്

കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരത്തിന് ഈ വർഷം സി. കെ. ജാനു അർഹയായതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000 രൂപയും ശിലാഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ […]

കാലടിയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; തലയിലൂടെ ലോറി കയറിയിറങ്ങി

കാലടി: കാലടി എം സി റോഡിൽ മറ്റൂർ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഒക്കൽ സ്വദേശി മനോജ് ആണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിന്ന മനോജ് മറ്റൊരു വാഹനത്തിൽ മുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അതേ സമയം പെരുമ്പാവൂർ ഭഗത്ത് നിന്നും വന്ന ലോറി മനോജിൻ്റെ തലയിലൂടെ കയറി ഇറങ്ങി. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; മുൻ ഡയറക്ടർ ബോർഡ് മെമ്പർമാരെ റിമാൻ്റ് ചെയ്തു

അങ്കമാലി : യുഡിഎഫ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരെ റിമാൻ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് റിമാൻ്റ് ചെയ്തത്. ഇന്നലെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പർമാരായിരുന്നവർ ഒളിവിലാണ്. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട് കോടി കണക്കിനു രൂപ ഈ സംഘത്തിൽ […]

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വോളിബോൾ കിരീടം കാലടി ആദിശങ്കരയ്ക്ക്

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. തിരുവനന്തപുരം വി കെ സി ഇ ടി എന്‍ജിനീയറിങ്ങ് കോളേജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ അങ്കമാലി ഫിസാറ്റിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള 2 സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-10, 25-6  

പി.പി ദിവ്യക്ക് ജാമ്യം

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം വേണമെന്നുമായിരുന്നു ദിവ്യയുടെ ആവശ്യം. എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും വാദിച്ചിരുന്നു. ഹരജിയിൽ ചൊവ്വാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും […]

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

അങ്കമാലി : യുഡിഎഫ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പർമാരായിരുന്നവർ ഒളിവിലാണ്. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട് കോടി കണക്കിനു രൂപ ഈ സംഘത്തിൽ നിന്നും ലോണെടുത്തിട്ട് പണം തിരിച്ചടയ്ക്കാതെ […]

ആൻസി ജിജോ കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

കാഞ്ഞൂർ: കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ആൻസി ജിജോയെ തിരഞ്ഞെടുത്തു. ചെങ്ങൽ സ്വദേശിയാണ് ആൻസി. നിലവിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഡിവിഷനിലെ അംഗമാണ്. എൽഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്.

സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല

കാലടി: നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ 9 ക്ലാസ് വിദ്യാർത്ഥി റിഷനെ കാൺമാനില്ല. ഇന്ന് രാവിലെ 7.45 ഓടെ നീലീശ്വരം ഭാഗത്ത് നിന്നുമാണ് കാണാതായത്. റിഷൻ നീല ഷർട്ടും കറുത്ത പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. കയ്യിൽ ബ്ലാക്ക് പ്യൂമ എന്ന് എഴുതിയ ബാഗ് ഉണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാലടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. 0484 246 2360, 9497980468  

സംസ്ഥാന സ്‌കൂൾ കായികമേള; ജൂഡോയിൽ സ്വർണ്ണം നേടി ഹരിനന്ദന

കാലടി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അണ്ടർ 19 സീനിയർ പെൺകുട്ടികളുടെ ജൂഡോ വിഭാഗത്തിൽ കാഞ്ഞൂർ സ്വദേശിനി ടി.എസ് ഹരിനന്ദന സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിൽ തറനിലത്ത് വീട്ടിൽ ടി.എം സന്തോഷിന്റെയും ഷീജയുടെയും മകളാണ് ഹരിനന്ദന. ചെങ്ങൽ സെന്റ്. ജോസഫ് സ്‌കൂളിലെ പ്ലസ് വൺ ബയോമാക്‌സ് വിദ്യാർത്ഥിനിയാണ്. പാഠ്യവിഷയങ്ങളിലും മിടുക്കിയാണ് . പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയിരുന്നു.

കാലടി മരോട്ടിചുവടിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കാലടി: കാലടി മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി (22) അണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടി ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് അപകട കാരണം. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നത്.

മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിൽസൻ കോയിക്കര രാജിവച്ചു. യുഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോയി അവോക്കാരൻ അടുത്ത പ്രസിഡന്റാകാനാണ് സാധ്യത. മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് മാറിവരുന്നത്. ആദ്യത്തെ 2 വർഷം സെബി കിടങ്ങേനായിരുന്നു പ്രസിഡന്റ്.