FEATURED

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്, 30നകം മറുപടി നൽകണം

കൊച്ചി:. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് […]

FEATURED

മലയാറ്റൂർ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ 42 മത് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോയ് കണ്ണമ്പുഴ ഉത്ഘാടനം ചെയ്തു. തുടർന്ന് ‘കുടുംബ ജീവിത വിശുദ്ധീകരണം’ എന്ന വിഷയത്തിൽ ആലുവ മംഗലപുഴ മേജർ സെമിനാരി പ്രൊഫസർ റെവ. ഡോ. അഗസ്റ്റിൻ കല്ലേലി സംസാരിച്ചു. എല്ലാ ദിവസവും വൈകീട്ട് 4.45 മണിക്ക് ജപമാലയും, 5.15 മണിക്ക് വി.കുർബാനയും, തുടർന്ന് തിരുവചന സന്ദേശവും, പരിശുദ്ധ കുർബാനയുടെ ആരാധനയും ആശീർവാദവും ഉണ്ടാകും. കൺവെൻഷൻ ദിവസങ്ങളിൽ കാലടി, ഇല്ലിത്തോട് […]

FEATURED

ഫെസ്റ്റിനൊരുങ്ങി തിരുവൈരാണിക്കുളം; തിരുവൈരാണിക്കുളം ഫെസ്റ്റ്‌ 6 മുതൽ 12 വരെ

കാലടി: ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, വടംവലി, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. 6ന് വൈകീട്ട് 6:30ന് സിനിമാ സംവിധായകൻ വിനയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമ […]

FEATURED

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കൊച്ചി: കൊച്ചി കായലിലേക്ക് വീട്ടില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകര്‍ത്തുകയായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. ഗായകന്‍റെ വീട്ടില്‍ നിന്നാണെന്ന് മാലിന്യം വലിച്ചെറിയുന്നതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാന്‍ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. […]

FEATURED

ഇടിമിന്നലും ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്; 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ടുള്ള വിവിധ ജില്ലകൾ വ്യാഴം : പത്തനംതിട്ട, ഇടുക്കി, […]

FEATURED

കെഎസ്ആർടിസി യിൽ രക്ഷകനായി വളയംപിടിച്ചത് കറുകുറ്റി സ്വദേശി ഷൈൻ ജോർജ്

നെടുമ്പാശ്ശേരി : നിയമപരമായി ഉണ്ടായേക്കാവുന്ന നൂലാമാലകൾ ഭയന്നാണ് ആർക്കും പിടികൊടുക്കാതെ പോയതെന്ന് കെഎസ്ആർടിസി ഡ്രൈവറുടെ രക്ഷകനായ ഷൈൻ ജോർജ് . ഡ്രൈവിങ്ങിനിടെ ദേശീയപാതയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത് അതേ ബസിലെ യാത്രക്കാരനായിരുന്ന കറുകുറ്റി സ്വദേശി ഷൈൻ ജോർജായിരുന്നു. ബസ് ഒാടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ച ഷൈൻ, ദൗത്യം പൂർത്തിയാക്കിയശേഷം ആരോടും മിണ്ടാതെ സ്ഥലംവിട്ടിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കണ്ടെയ്‌നർ ഡ്രൈവറായ കുറുകുറ്റി പള്ളിയങ്ങാടി തെക്കേക്കുന്നേൽ ഷൈൻ ജോർജ് (40) ചൊവ്വാഴ്ച വൈകീട്ട് കളമശ്ശേരിയിലെ സർവീസ് സെന്ററിലേക്ക്‌ […]

FEATURED

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ കമ്മിഷന്‍ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ബാധകമാണിത്. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഹൈക്കോടതി […]

FEATURED

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കൾക്ക് ദാരുണാന്ത്യം

തമംഗലം: കുട്ടമ്പുഴ വടാട്ടുപാറ പലവൻപടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി സ്വദേശി അബുഫായിസ് (22) ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇവർ. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ആയിരുന്നു ഇവർ. മൂന്നു വണ്ടികളിലായാണ് ഇവർ ഇവിടെ എത്തിയത്. രാവിലെ എത്തിയ സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും, സിദിഖും വെള്ളത്തിൽ താണു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചെ എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും […]

FEATURED

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു

കോതമംഗലം: കുട്ടമ്പുഴ വടാട്ടുപാറ പലവൻപടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി  സ്വദേശി അബുഫായിസ് (22) ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇവർ. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ആയിരുന്നു ഇവർ. മൂന്നു വണ്ടികളിലായാണ് ഇവർ ഇവിടെ എത്തിയത്. രാവിലെ എത്തിയ സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും, സിദിഖും വെള്ളത്തിൽ താണു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചെ എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും […]