സിപിഎം സമ്മേളന നഗറിൽ ജൈവ പച്ചക്കറി വിൽപ്പനയും; നിരവധി പേരാണ് പച്ചക്കറികൾ വാങ്ങിയത്
കാലടി: സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സമ്മേളനനഗരിയായ കാഞ്ഞൂർ മാഗസ് ആഡിറ്റോറിയത്തിലെ കെ പൊന്നപ്പൻ നഗറിൽ നടത്തിയ ജൈവ കാർഷികോൽപ്പന്നങ്ങളുടെ വില്പനമേള ശ്രദ്ധേയമായി. കേരളകർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേളയിൽ നിരവധി ജൈവ പച്ചക്കറിയിനങ്ങളും അൻപത് ശതമാനം തവിടുള്ള ജൈവ അരിയും വിൽപ്പനയ്ക്കുണ്ടായിരുന്നു. പാർട്ടി കാഞ്ഞൂർ ലോക്കൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ കെ പി ബിനോയ് കനിവ് പാലിയേറ്റിവ് നഴ്സ് രമ ശശിക്ക് ആദ്യവില്പന നടത്തി മേള ഉദ്ഘാടനം ചെയ്തു.കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ […]

അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: ചെറുതുരുത്തി ജ്യോതി എൻജിനീയറിങ്ങ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജി ജേതാക്കളായി. 15,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. സെമി ഫൈനലിൽ തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നെയും, ഫൈനലിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരവും, ഫൈനലിലെ മികച്ചകളിക്കാരനായും, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുത്തു.
അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ്; ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണം. കെ.പി റെജീഷ് സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി
കാലി: നിർദ്ദിഷ്ട അങ്കമാലി – കുണ്ടന്നൂർ റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് സിപിഎം അങ്കമാലി ഏരിയാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. അങ്കമാലി മേഖലയിലെ മലയാറ്റൂർ,അയ്യമ്പുഴ,മഞ്ഞപ്ര,മൂക്കന്നൂർ പ്രദേശങ്ങളിൽ നേരിടേണ്ടിവരുന്ന വന്യജീവിആക്രമണങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏറ്റവും മാതൃകാപരമായ രീതിയിൽ സ്ഥലമെടുപ്പ് നടത്തിയ എൻ എച്ച് 66 ന്റെ മാതൃകയിൽ സ്ഥലവിലയും ആനുകൂല്യങ്ങളും കുണ്ടന്നൂർ പാതയ്ക്ക് സ്ഥലം നഷ്ടപ്പെടുന്നസിസ്റർക്ക് നൽകണം. വീടൊഴിയേണ്ടിവരുന്നവർക്ക് പുനരധിവാസ പാക്കേജ് ആവിഷ്ക്കരിക്കണം. റവന്യു രേഖകളിൽ നിലം എന്ന് രേഖപെടുത്തിയിട്ടുള്ള […]

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
പെരുമ്പാവൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭായി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷിബാ ബഹാദൂർ ച്ഛേത്രി (51) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മാമുനി ച്ഛേത്രി (39)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനേഴ് വർഷമായി. പത്ത് വർഷമായി കേരളത്തിലുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഭായി കോളനിയിൽ വച്ച് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ […]
കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു; പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന്
കാലടി: കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു. പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന് രാവിലെ 11 ന് റോജി എം ജോൺ എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അമ്പിക ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുക്കും. 35 ലക്ഷം രൂപ ചിലവിലാണ് 5 […]
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും
പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി […]
ബാലഭാസ്കറിനെ കൊലപ്പെടുത്തിയത് അർജുൻ തന്നെ; ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ അച്ഛൻ ആരോപണമുന്നയിച്ചത്. ‘ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണ്. തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആദിശയിൽ ഉണ്ടായില്ല. അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയത്. അർജുൻ തനിക്കെതിരെ മാനനഷ്ടത്തിന് […]