FEATURED

ഏകാകി; ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ

ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ സംസ്കൃത ചിത്രം ഏകാകി തിരഞ്ഞെടുത്തു. പ്രസാദ് പാറപ്പുറം, ഫാദർ: ജോൺ പുതവ ,ഹരികുമാർ അയ്യമ്പുഴ എന്നിവർ ചേർന്നാണ് സിനിമയുടെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കാലടിയാണ് ഏക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷിജോ വർഗീസ് കോ-ഡയറക്ഷനും, സിനേഷ് ഓടക്കാലി എഡിറ്റിംഗും, പ്രശാന്ത് പാറപ്പുറം ഏകോപനവും, സുജിത് ശിവ ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു. പ്രൊജക്ട് ഡിസൈനർ നിസാർ വരാപ്പുഴ. മികച്ച സംസ്കൃത ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ഏകാകി നേടിയിരുന്നു.

FEATURED

വെടിക്കെട്ട് ഒഴിവാക്കി മാതൃകയായി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം

കാലടി: വെടിക്കെട്ട് ഒഴിവാക്കി മാതൃകയായി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം. 7 ആനയുടെ പൂരം നടക്കുന്ന ജനുവരി 29ന് വലിയതോതിൽ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞവർഷം വെടിക്കെട്ട് നടത്തിയപ്പോൾ ഉണ്ടായ ചെറിയ അപകടമാണ് ഇനിയൊരിക്കലും വെടിക്കെട്ട് ക്ഷേത്രത്തിൽ വേണ്ടെന്ന് തീരുമാനിച്ചത് വെടിക്കെട്ട് ഒഴിവായി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപയുടെ ലാഭം ഉണ്ടായതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് ടി പി വേണു സെക്രട്ടറി എ വി രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു ഇത്തവണ പൂരത്തിന് കൊണ്ടുവരുന്ന ഏഴ് […]

FEATURED

വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]

FEATURED

വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]

FEATURED

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട ഉടമ ജയരാജൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള […]

FEATURED

ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

.അങ്കമാലി ചെമ്പന്നൂർ പാറയിൽ വീട്ടിൽ ഷെര്‍ലി മാർട്ടിൻ ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ദേശീയപാതയിൽ കരിയാട് സിഗ്നൽ ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ജീവനക്കാരി ആയിരുന്നു. ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

FEATURED

‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’ ; പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് […]

FEATURED

നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ കാലടിയിൽ പിടിയിൽ

കാലടി; നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ്’ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അർജദ് ഹുസൈൻ (22 ), അജാജുൽ മണ്ഡൽ (42) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച രാത്രി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് പിടികൂടിയത്. ബൈക്കിൽ കറങ്ങി നടന്നായിരുന്നു കഞ്ചാവ് വില്പന.. കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് […]

FEATURED

ഇടഞ്ഞ ആനയുടെ ആക്രമണം; യുവാവ് മരിച്ചു

അങ്കമാലി: തിരുനായത്തോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൊവ്വര സ്വദേശി സൂരജ് (31) ആണ് മരിച്ചത്. യൂടൂബർ ആണ് സൂരജ്. ഉത്സവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ആന ഇടയുകയായിരുന്നു. 16 പേർക്കാണ് പരിക്കേറ്റിരുന്നത്. ബുധൻ രാവിലെ 11.45നായിരുന്നു സംഭവം. രാവിലെ 9 അഞ്ച് ആനകൾ പങ്കെടുത്ത ശീവേലിയിൽ തിടമ്പേറ്റിയ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേർ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതിൽ ഒരാൾ താഴെ വീണു. […]