FEATURED

കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ മരിച്ചു

ഇടുക്കി: അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ […]

FEATURED

അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണത്തിന് 30 ലക്ഷം രൂപ അനുവദിച്ചു: റോജി എം. ജോണ്‍ എം.എല്‍.എ

അങ്കമാലി: ശോചനീയമായി കിടക്കുന്ന അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ യാര്‍ഡ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും യാര്‍ഡ് നവീകരണ പദ്ധതിക്ക് ആദ്യം ശുപാര്‍ശ നല്‍കിയെങ്കിലും അറ്റകുറ്റ പണികള്‍ക്ക് എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ കഴിയില്ലായെന്ന് കാണിച്ച് സര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളിയിരുന്നു. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതല്‍ […]

FEATURED

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം രാഷ്ട്രീയ വിവാദം ആളിക്കത്തിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ച് മാസത്തിനിപ്പുറവും എങ്ങുമെത്തിയില്ല എന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് വലിയ […]

FEATURED

14 കോടിയുടെ ഹീവാൻ തട്ടിപ്പ്; ഡയറക്ടർ അനിൽകുമാർ അറസ്റ്റിൽ

തൃശൂര്‍: 14 കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് നിക്ഷപ തട്ടിപ്പ് കേസിലെ പ്രതി പീച്ചി വാണിയമ്പാറ സ്വദേശിയായ പൊട്ടിമട ദേശത്ത് ചൂണ്ടേക്കാട്ടില്‍ വീട്ടില്‍ അനില്‍കുമാര്‍ (45) അറസ്റ്റില്‍. തൃശൂര്‍ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സൊനാവ് ലി എന്ന നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളായ പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്‌ളാറ്റിലെ താമസക്കാരന്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ […]

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി സോണിയാണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

FEATURED

ഗുരുവായൂരപ്പന് വഴിപാടായി പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍

തൃശൂര്‍: ഗുരുവായൂരപ്പന് ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ആനയും സ്വര്‍ണവും രത്‌നവും ഒക്കെ ഇങ്ങനെ സമര്‍പ്പിക്കുന്ന വഴിപാടുകളില്‍ ഉള്‍പ്പെടും. വാഹനങ്ങള്‍ ലഭിക്കുന്ന സംഭവങ്ങളുമുണ്ട്. ഇപ്പോഴും അങ്ങനെയൊരു വാഹനമാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ്.ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ […]

FEATURED

തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം കലാമണ്ഡലം സംഗീത് ചാക്യാർക്ക്

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് നൽകിവരുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരത്തിന് ഈ വർഷം പ്രശസ് കുത്ത് – കൂടിയാട്ടം കലാകാരൻ കലാമണ്ഡലം സംഗീത് ചാക്യാരെ തിരഞ്ഞെടുത്തു. 30000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കഥകളി നിരൂപകനും, കേരള കലാമണ്ഡലം മുൻ ഡപ്യുട്ടി രജിസ്ട്രാറുമായ ഡോ. വി. കലാധരൻ, കലാതത്വവേദിയും സഹൃദയനുമായ തൃപ്പൂണിത്തുറ രമേശൻ തമ്പുരാൻ, ഭാഷാ അദ്ധ്യാപകനും ക്ഷേത്രകലാപണ്ഡിതനുമായ നടുവം ഹരി നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഒക്ടോബർ 6ന് […]

FEATURED

കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് പലചരക്ക്-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സിപിഎം

കാലടി: സിപഐ(എം ) പുളിയേലിപ്പടി ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ചിലെ പാലിയേറ്റീവ് കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് പലചരക്ക്- പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാരീരിക അവശത അനുഭവിക്കുന്ന പഴയ കാല പാർട്ടി അംഗങ്ങളെ സിപിഐ (എം ) ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രായമേറിയ കർഷക തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം സിജോ. ചൊവ്വരാൻ ആദരിച്ചു. വി.എസ് മുരളി, രാജു നാരായണൻ, പി.വി.ജോഷി, ലിപ്സൺ പാലേലി എന്നിവർ നേതൃത്വം നൽകി

FEATURED

എം എം ലോറൻസ് അന്തരിച്ചു

കൊച്ചി : മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.