സ്വകാര്യ ബസുടമകളുടെ സൂചനാ സമരം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
വിദ്യാർഥിനി പനി ബാധിച്ച് മരിച്ച സംഭവം; സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ
കാലടി: അയ്യമ്പുഴ ചുള്ളിയിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ച സംഭവം. കുട്ടിയുടെ വീടിന്റെ സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ. കുട്ടി മരിച്ച ശനിയാഴ്ച്ചയാണ് നായ ചത്തത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി മരിക്കുന്നതിന് 6 ദിവസം മുൻപ് കുട്ടിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മെഡിക്കൽ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി പരിശോധനകൾ നടത്തി. പടയാട്ടിൽ ഷിജു മകൾ ജനിറ്റയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. മരണകാരണം പേവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല പോസ്റ്റുമോർട്ടം […]
അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു
ആലുവ: ആലുവ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജന്‍ (48) ആണ് മരിച്ചത്. നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷ്റഫാണ് കുത്തിയത്. അഷ്റഫും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സാജനെ അഷറഫ് കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സാജൻ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അഷറഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് […]
മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
ആലുവ : മദ്യപിച്ച് വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് യുവാവിന് കുത്തേറ്റു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ്. യുസി കോളേജിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ സാജനാണ് (48) കുത്തേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ആലുവ മാർക്കറ്റ് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സാജനു കുത്തേൽക്കുന്നതിൽ കലാശിച്ചത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർക്കറ്റിനു സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി […]
പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കാലടി: പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അയ്യംമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകൾ ജെനീറ്റ (12) ആണ് മരിച്ചത്. രണ്ട് ദിവസമായി ജെനീറ്റക്ക് പനിയാരുന്നു. അതിന്റെ ചികിത്‌സയിലായിരുന്നു. ഇന്ന് രാവിലെ പനി കൂടിയതിനെ തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്ര സെന്റ്. മേരീസ് യൂപി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.
സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ല; പ്രൊഫ. കെ. കെ. ഗീതാകുമാരി, അഡ്വ. കെ. എസ്. അരുൺകുമാർ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാറും പറഞ്ഞു. സർവ്വകലാശാലയിൽ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളിന്മേൽ സർവ്വകലാശാലയിലെ അധ്യാപക–അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുളളതാണ്. ആരൊക്കെ എതിർത്താലും കൃത്യമായി നടപ്പിലാക്കിയിരിക്കും. സർവ്വകലാശാലയിലെ അധ്യാപക – അനധ്യാപക ജീവനക്കാരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവ്വകലാശാലയുടെ യശസ്സിന് […]
അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിന്റെ നോവായി ബിന്ദു;കണ്ണീരോടെ വിടനൽകി
കോട്ടയം: കേരളത്തിന്റെ നോവായി മാറിയ ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ് സംസ്കാര ചടങ്ങിലും പൊതുദർശനത്തിലും നടന്നത്. അമ്മാ…ഇട്ടേച്ച് പോകല്ലമ്മാ..’ എന്ന് നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഇതിനിടയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയ്ക്ക് അരികിൽ ഇരുന്നത്. തന്നെയും മക്കളെയും വിട്ടുപോയ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതൻ പലപ്പോഴായി വിതുമ്പി. ബിന്ദുവിന്‍റെ […]
ആദ്യശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ മൃതദേഹം, നവനീതിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല
തലയോലപ്പറമ്പ്: ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്. കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു […]



