FEATURED

നാടിന്റെ വേദനയായി ബിന്ദു; മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി. കണ്ടുനിന്ന പ്രദേശവാസികളിൽ‌‌ പലരും പൊട്ടിക്കരഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ വീട്ടിലേക്ക് ഒഴുകുകയാണ്. 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുക. ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ […]

FEATURED

സംസ്കൃത സർവ്വകലാശാല: അനാവശ്യ സമരം നടത്തിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി; ഏഴ് ദിവസത്തിനകം മറുപടി നൽകണം

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലഹരി വിമുക്തമാക്കാൻ സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുതിനും വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അനാവശ്യ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവ്വകലാശാല അറിയിച്ചു. ബുധനാഴ്ച 22 വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവ്വകലാശാല ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ട സമയത്ത് സർവകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റലുകൾ അടയ്ക്കാൻ  […]

FEATURED

തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോ​ഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം. കെട്ടിടം ഉപയോ​ഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോ​ഗികളുടെ പ്രതികരണം. ഉപയോ​ഗ ശൂന്യമെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോ​ഗിച്ചിരുന്നു എന്ന് ​രോ​ഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് […]

FEATURED

സംസ്‌കൃത സർവ്വകലാശാല: വിദ്യാർത്ഥി സമരം അനാവശ്യം; ലഹരി വിമുക്ത ക്യാമ്പസ് ഉറപ്പ് വരുത്തും; 22 വിദ്യാർത്ഥികൾക്ക് മെമ്മോ നൽകി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും  സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും  വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തി വരുന്നത് അനാവശ്യ സമരമാണെന്ന് സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാല ക്യാമ്പസിലേക്ക് രാത്രി  കാലങ്ങളിൽ അപരിചിത വാഹനങ്ങളും ക്യാമ്പസുമായി യാതൊരു ബന്ധമില്ലാത്തവരും വരുന്നതും തമ്പടിക്കുന്നതും അവസാനിപ്പിക്കാനും സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾ അല്ലാത്തവർ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിരവധി […]

FEATURED

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

അങ്കമാലി: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻ വീട്ടിൽ ഷിൻ്റോ (27) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. അപകടകരമായി ഓടിച്ചു വന്ന കാർ താബോർ ഭാഗത്ത് വച്ച്‌ പട്രോളിംഗ്‌ നടത്തുകയായിരുന്ന പോലീസ് തടഞ്ഞു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സിത്താര ,സി പി ഒ അജിതാ തിലകൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

FEATURED

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 13 ഷട്ടറുകള്‍ തുറന്നു. 10 സെ.മീ വീതമാണ് ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.  ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ എത്തിയതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. ഇന്നലെ രാത്രി 10 മണിയോടെ തന്നെ ജലനിരപ്പ് 136 അടിയില്‍ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ജലനിരപ്പ് 136.10 […]

FEATURED

ആംബുലൻസ് കിട്ടിയില്ല; സ്വന്തം കാർ ആംബുലൻസാക്കി ഡോക്ടർ രോഗിയെ രക്ഷിച്ചു

കാലടി∙ഹൃദയാഘാതം വന്ന രോഗിയെ സ്വന്തം കാറിൽ അടിയന്തര വിദഗ്ധചികിത്സയ്ക്കെത്തിച്ച് യുവ ഡോക്ടർ. കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെഹൻഷാ പരീതാണ് രോഗിക്ക് തക്കസമയത്ത് ചികിത്സകിട്ടാൻ തുണയായത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി ഒക്കൽ പിലാപ്പിള്ളി ഗോപിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്ന് ഇസിജി എടുക്കുകയും ചെയ്തപ്പോൾ കടുത്ത ഹൃദയാഘാതമാണെന്ന് മനസ്സിലായി. അടിയന്തര വിദഗ്ധചികിത്സ ആവശ്യമായതിനാൽ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആംബുലൻസ് കിട്ടിയില്ല. രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ടി.വി. അമ്പിളിയേയും കൂട്ടി […]

FEATURED

പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഏറ്റുവാങ്ങി

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഡിജിപി ഡോ: ഷെയ്ക്ക് ദർവേഷ് സാഹിബിൽ നിന്ന് ഏറ്റുവാങ്ങി.വിവേക് കുമാർ (മുൻ റൂറൽ എസ്.പി) എം.എം മഞ്ജുദാസ് (ഇൻസ്പെക്ടർ ) എസ്.എസ് ശ്രീലാൽ (എസ്.ഐ) എ.കെ.സന്തോഷ് കുമാർ (എസ്.ഐ), ജി.എസ് അരുൺ (എസ്.ഐ), ബോബി കുര്യാക്കോസ് (എ.എസ്.ഐ), കെ.ബി പ്രസാദ്’ (എ.എസ്.ഐ), എൻ.എം. മുഹമ്മദ് അമീർ (സി പി ഒ), മാഹിൻ ഷാ അബൂബക്കർ (സി.പി.ഒ), കെ.എം മനോജ് (സി പി […]

FEATURED

ഡിജെ പാർട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു

കൊച്ചി : എറണാകുളത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജെ പാർട്ടി പൊലീസെത്തി നിർത്തിവെപ്പിച്ചു .  ഡിജെ പാർട്ടിക്ക് എത്തിയ യുവതിയോട് ഒരാൾ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.