22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
554 views 27 sec 0 Comment

ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു

admin - October 9, 2025

കൊച്ചി: ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ (86)അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ സംസ്കാരം തന്ത്രവിദ്യാപീഠത്തിൽ.

പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ പി. മാധവ്ജിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 1999ല്‍ സഹപ്രാന്തസംഘചാലക് എന്നീ ഉത്തരവാദിത്തമേറ്റെടുത്തു.

സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു.
മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി.ഇ.ബി. മേനോന്‍.

തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്‌ട്രധര്‍മ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

PREVIOUS

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയിൻ നി​ഗം പടം ‘ഹാൽ’ സെൻസർ കുരുക്കിൽ

NEXT

ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് കാലടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Related Post
August 4, 2024
മധ‍്യപ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 9 കുട്ടികൾക്ക് ദാരുണാന്ത‍്യം
August 26, 2023
പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ
June 16, 2025
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
May 2, 2024
സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി
Comments are closed.
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
News Vision
News Vision
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്;
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്

Recent Posts

  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
© Copyright 2025 - Newsvision. All Rights Reserved