ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി
തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ക്ക് കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം […]
അവളെന്നെ ചതിച്ചു; മരണമൊഴിക്ക് പിന്നാലെ പൊലീസ്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോതമംഗലം: ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ […]
മലയാറ്റൂർ വീണ്ടും പുലിഭീതിയിൽ; കറവപ്പശുവിനെ പുലി കൊന്നു
മലയാറ്റൂർ : മണപ്പാട്ടുചിറയ്ക്കു സമീപം പാണ്ട്യൻചിറയിൽ പറമ്പിൽ കെട്ടിയിരുന്ന കറവപ്പശുവിനെ പുലി കൊന്നു. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ്. ക്ഷീര കർഷകനായ ചേലച്ചുവട് ആപ്പിള്ളി വീട്ടിൽ പാപ്പൂട്ടൻ വളർത്തുന്ന പശുവാണ്. പാണ്ട്യൻചിറ തോടിന്റെ കിഴക്കുഭാഗത്ത് മഞ്ഞപ്ര സ്വദേശി രാജുവിന്റെ തോട്ടത്തിലാണ് സംഭവം. പശുവിനെ രാവിലെ ഇവിടെ കൊണ്ടുവന്ന് കെട്ടിയതാണ്. ഉച്ചസമയത്താണ് പുലി പിടിച്ചിരിക്കുന്നത്. പകൽ സമയം പുലിയിറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. കാരേക്കാട് ചെക്‌പോസ്റ്റ് പരിസരത്ത് യൂക്കാലി കവലയിൽ കഴിഞ്ഞ ദിവസം മൂരിക്കിടാവിനെ പുലി കൊന്നിരുന്നു. രണ്ടാഴ്ച മുൻപും […]
ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി
ബംഗളൂരു: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മൂന്നാം ദിനവും നടത്തുന്ന തെരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്നും അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. ഇത് മനുഷ്യന്‍റെ അസ്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾകൂടിയാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം […]
കാലടി മറ്റൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കാഞ്ഞൂർ : കാലടി മറ്റൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ കാഞ്ഞൂർ കാച്ചപ്പിള്ളി ഔസേഫ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12:30 യോടെ മരണം സംഭവിക്കുകയായിരുന്നു.
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്
കൊച്ചി∙ റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര എസിപി ഷിജു പി.എസ്. മനോരമ ഓൺലൈനോട് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി […]
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ […]
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ
ആലുവ: കാലടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളിയെ കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.. സെക്രട്ടറി എം.വി. സനിൽ (അസി. സബ് ഇൻസ്പെക്ടർ , കൺട്രോൾ റൂം ആലുവ).. ‘ഖജാൻജി ടി. ടി ജയകുമാർ (എ.എസ്. ഐ. എസ് ബി ) വൈസ് പ്രസിഡൻ്റ് എ.കെ പ്രവീൺ കുമാർ (എസ്.ഐ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്) ) ജോയിൻ്റ് സെക്രട്ടറി പ്രമീള രാജൻ (എ. എസ്.ഐ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്. ബുധനാഴ്ച […]
കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു […]



