23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
291 views 29 sec 0 Comment

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ

admin - October 29, 2025

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്‌ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്സ് ആം റെസ്ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി.

ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു ഈ സംരംഭത്തിലൂടെ അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റൽ ലക്ഷ്യമിട്ടത്. സൈക്ലത്തോണിൽ പങ്കെടുത്തവർക്ക് ഹെൽത്ത് ചെക്കപ്പ് കൂപ്പൺ, സർട്ടിഫിക്കറ്റ് എന്നിവ നൽകി. തുടർന്ന് രാവിലെ 7 മണിക്ക് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യ ക്ലാസ്സുകളും സി.പി.ആർ. പരിശീലനവും നടന്നു. ഡോ ഹർഷ ജീവൻ, സീനിയർ കൺസൾട്ടന്റ് ആന്റ് എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം, ഡോ. റിനെറ്റ് സെബാസ്റ്റ്യൻ സീനിയർ കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്‌ക്കുലാർ സർജറി, എന്നിവർ ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് വിശദമായ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എമർജൻസി ആൻഡ് ട്രോമാ കെയർ വിഭാഗം കൺസൾട്ടന്റ് ആന്റ് എച്ച്.ഒ.ഡി, ഡോ. ബിനോയി സേവ്യറുടെ നേതൃത്വത്തിൽ നടന്ന സി.പി.ആർ. ആൻഡ് ബി.എൽ.എസ്. പരിശീലനം അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക അറിവ് പൊതുജനങ്ങൾക്ക് പകർന്നു നൽകി. കൂടാതെ ആരോഗ്യബോധം വർദ്ധിപ്പിക്കുന്നതിനായി ഫിറ്റ്നസ് ചലഞ്ചും ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ‘ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ ഈ സംരംഭം ഏറ്റെടുത്തത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്.’ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

 

PREVIOUS

അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

NEXT

പൊലീസ് മർദ്ദനം; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
Related Post
October 29, 2025
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്
November 3, 2025
ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തി; പ്രതി പിടിയിൽ
September 28, 2025
വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത
March 17, 2026
കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved