മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡി റെയ്ഡ്
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി […]
ചാരിറ്റി ബോക്സ് മോഷണം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ
ആലുവ: ചാരിറ്റി ബോക്സ് മോഷണം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം മാരിഗോൺ ജില്ലയിലെ ബോർബോറി ഗ്രാമത്തിൽ ആഷദുൽ ഇസ്ലാം (30)നെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്. മാളികം പീടികയിലെ ചായക്കട കുത്തിത്തുറന്ന് ആറായിരത്തോളം രൂപ അടങ്ങിയ മൂന്ന് ചാരിറ്റി ബോക്സുകളാണ് മോഷ്ടിച്ചത്. ഈ ബോക്സുകൾ ഇയാൾ സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടു വച്ചു. സംശയം തോന്നിയ വീട്ടുടമ പോലീസിൽ അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജസ്റ്റിൻ, എസ്.ഐമാരായ രാജേഷ് കുമാർ, അൻസാർ സീനിയർ സി പി ഒ മാരായ […]
ബസ് യാത്രക്കാരിയായ യുവതിയെ ഉപദ്രവിച്ച സഹയാത്രികൻ അറസ്റ്റിൽ
ഊന്നുകൽ: ബസ് യാത്രക്കാരിയായ യുവതിയെ ഉപദ്രവിച്ച കേസിൽ സഹയാത്രികൻ അറസ്റ്റിൽ. കീഴില്ലം ത്രിവേണി ഭാഗത്ത് മാടവന വീട്ടിൽ ബിജു കുര്യാക്കോസ് (48) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം മൂന്നാറിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസിൽ നേര്യമംഗലം ഭാഗത്ത് വച്ചായിരുന്നു യുവതി അതിക്രമം നേരിട്ടത്. എസ്. ഐ ഷാജി മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഓണം ബമ്പര് ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്
ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പര് അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. ഏജന്റ് ലതീഷിൽ നിന്നാണ് ഇയാൾ ലോട്ടറിയെടുത്തത്. ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര് സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ […]
സ്വര്ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോര്ട്ട് നൽകണമെന്നും ഹൈക്കോടതി നിര്ദേശിക്കുന്നു. അന്വേഷണ റിപ്പോര്ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു […]
തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ
കണ്ണൂര്: കണ്ടക്കൈയില് തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില് കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്ത്തകന് കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള് വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള് അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള് കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ […]
പാലിയേക്കരയിലെ ടോള് പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി
കൊച്ചി: പാലിയേക്കരയിലെ ടോള് പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട് സുരക്ഷപ്രശ്നങ്ങളുണ്ട് .നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഹൈകോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകൾ പൂർണ്ണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ല പകുതി മാത്രമേ […]
ആലുവയിൽ 1.5 കോടി രൂപയോളം വിലമതിക്കുന്ന ആംബർഗ്രീസുമായി ആറംഗസംഘം പിടിയിൽ
ആലുവ: ആലുവയിൽ വൻ ആംബർഗ്രീസ് (തിമിംഗല ഛർദ്ദി) വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി. ഒരു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ആംബർഗ്രീസ്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി ഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശി ജിലീഷ് മോൻ (35), കോട്ടയം കുറിച്ചി സ്വദേശികളായ അഖിൽ കെ അനിൽകുമാർ (31) സബിൻ […]
തിരുവോണം ബമ്പർ നറുക്കെടുത്തു: TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം
തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു […]



