FEATURED

കോൺഗ്രസിന് തിരിച്ചടി; വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ മുട്ടട വാര്‍ഡിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുട്ടടയിൽ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. വൈഷ്ണക്കെതിരേ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് കമ്മീഷന്‍റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്‍റെ പേരില്ല. വൈഷ്ണ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം തെറ്റാണെന്നും, പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നൽകിയിരുന്നത്. വൈഷ്ണ നൽകിയ […]

FEATURED

ഡൽഹി സ്ഫോടനം: 2 ഡോക്റ്റർമാർ കൂടി കസ്റ്റഡിയിൽ

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം കാർ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട ഭീകര മൊഡ്യൂൾ കേസിൽ ഹരിയാനയിലെ അൽ ഫലാ യൂനിവേഴ്‌സിറ്റിയിലെ രണ്ട് ഡോക്റ്റർമാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടന സമയത്ത് കാറോടിച്ച ഡോ. ഉമർ നബിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അധികൃതർ. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ദേശീയ അന്വേഷണ ഏജൻസി (NIA) സംഘവും ചേർന്ന് ഹരിയാനയിലെ ധൗജ്, നൂഹ്, സമീപ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകൾക്കൊടുവിലാണ് ഇവരെ പിടികൂടിയത്. നൂഹിൽ നിന്നാണ് അൽ […]

FEATURED

പാലത്തായി പീഡനം: ബിജെപി നേതാവിന് ജീവപര്യന്തം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് തലശേരി അതിവേഗ പോക്സോ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജൻ അറസ്റ്റിലായത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ […]

FEATURED

കാലടി പഞ്ചായത്ത് : എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാലടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.   സ്ഥാനാർത്ഥികൾ വാർഡ് 1 ജൂലി സണ്ണി വാർഡ് 2 പി.എൻ ആന്റു വാർഡ് 3 സി.വി സജേഷ് വാർഡ് 4 ടിനു മിഥുൻ വാർഡ് 5 സിന്ധു രാജു വാർഡ് 6 സോഫി വർഗീസ് വാർഡ് 7 ഷീബ ഷാജി വാർഡ് 8 പുഷ്പ രാജു വാർഡ് 9 ഷിജി ഷിജോ വാർഡ് 10 ഷിൻ മാത്യു വാർഡ് 11 പ്രതിഭ അനിൽ വാർഡ് 12 ഇ.ഡി പീറ്റർ […]

FEATURED

താലൂക്ക് ആശുപത്രിയിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറി; താൽക്കാലിക ജീവനക്കാരി പിടിയിൽ

പറവൂർ:  പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ.പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്. 2025 ഏപ്രിൽ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള ലാബ് ടെസ്റ്റ് ഇനത്തിലെ ബില്ലുകളിൽ പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. ആശുപത്രിയിലെ ബിൽ കൗണ്ടറിലെ താൽക്കാലിക ജീവനക്കാരിയാണ്. താലൂക്ക് ആശുപത്രിയുടെ ബിൽ കൗണ്ടറിൽ നിന്നും അടച്ച രസീതുകളുടെ ബില്ലുകൾ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകൾ തിരിമറി […]

FEATURED

മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റ്; സംഘാടക സമിതി രൂപീകരിച്ചു

കാലടി: മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികൾ: അൻവർ സാദത്ത് എംഎൽഎ, കെ.ജി ഹരിദാസ്, ടി.ആർ മോഹൻ ദാസ്, ശ്രീമൂലനഗരം മോഹൻ, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ചെയർമാൻ: എ. മോഹൻകുമാർ, വൈസ് ചെയർമാൻ: മുഹമ്മദാലി തെക്കിനേത്ത്, ടോമി വെളുത്തേപ്പിള്ളി, ജനറൽ കൺവീനർ: എ.എൻ മോഹനൻ, കൺവീനർ: കെ.എ പ്രസൂൺ കുമാർ ജോയിന്റ് കൺവീനർ: സി.എച്ച് റസാഖ്, എം.കെ ജയകുമാർ ട്രഷറർ: പി.യു രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന 100 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. 2026 ഏപ്രിൽ 5 […]

FEATURED

കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടയാൾ ആക്രമണ കേസിൽ അറസ്റ്റിൽ

കാലടി: കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടയാൾ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിൽ. കാഞ്ഞൂർ വടക്കും ഭാഗം ചെങ്ങൽ അമ്പലനട ഭാഗത്ത് ഷിൻ്റോ ( തംബുരു 40) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി അമ്പലനടയ്ക്ക് സമീപം വച്ച് അമ്പലനട സ്വദേശിയായ യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരാതിക്കാരനായ യുവാവിൻ്റെ സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറുമായി ഷിൻ്റോ കടന്നു കളഞ്ഞു. തൃശൂർ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. […]

FEATURED

മുൻ തിരുവാഭരണം കമ്മിഷണർ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : ശബരിമല സ്വർണപ്പാളി കവർച്ച കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ സ്വർണം ആസൂത്രിതമായി കവർന്ന കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര […]

FEATURED

അസ്ഥിരോഗ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം: ഗവേഷണ പ്രബന്ധത്തിന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം

കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം. ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് ‘മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്’ ഡോ. പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്. “സിടി സ്കാൻ ഉപയോഗിച്ച് തോൾ എല്ലുകളിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis) കണ്ടെത്തുന്നതിനായുള്ള […]