FEATURED

അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നവജാത ശിശുവിന് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ പുതുജീവൻ

അങ്കമാലി: ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് അപ്പോള്ളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ നടത്തിയ വിശദമായ എക്കോ പരിശോധനയിൽ ഹൃദയസമ്മർദ്ദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപ്പർടെൻഷൻ ഉള്ളതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ […]

FEATURED

റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടമുണ്ടായത്.ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്. അപകടം […]

FEATURED

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊല്ലം : നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ‌ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും […]

FEATURED

ഡി.ലിറ്റ് നൽകാൻ പണമില്ലെന്ന് വി.സി; പരാമർശം വിവാദത്തിൽ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പണമില്ലാത്തതിനാലാണ് സിനിമാതാരം ശോഭന ഉൾപ്പെടെയുള്ളവർക്ക് ഡി.ലിറ്റ് ബിരുദം നൽകാൻ കഴിയാത്തതെന്ന വൈസ് ചാൻസിലർ ഡോ. ഗീതാ കുമാരിയുടെ വെളിപ്പെടുത്തൽ വിവാദമായി. ശോഭന, സംസ്‌കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്കാണ് 2021-ൽ ഡി.ലിറ്റ് പ്രഖ്യാപിച്ചിട്ടും ഇതുവരെയും ബിരുദം നൽകാത്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശം വി.സി. നടത്തിയത്. സർവകലാശാലയ്ക്ക് ഏകദേശം 13 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. വിരമിച്ച ജീവനക്കാർക്ക് […]

FEATURED

വൈദ്യുതി ബില്‍ അടച്ചില്ല, ആലുവ സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി

ആലുവ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെതുടര്‍ന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെന്‍ട്രൽ ജിഎസ്ടടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്‍റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.

FEATURED

ജി എസ് റ്റി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ

കോടനാട്: ജി എസ് റ്റി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ  ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കഴിഞ്ഞ 25 ന് വൈകിട്ട് ഐമുറി ഭാഗത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ചെല്ലുകയും, അനൂപ് ജി എസ് റ്റി ഉദ്യോഗസ്ഥനാണെന്നും പണം നൽകിയില്ലെങ്കിൽ ഫൈൻ അടപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പുത്തി ആയിരം രൂപ […]

FEATURED

വാക്കു തർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊലപാതകം ഒഡീഷ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ: വാക്കു തർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊലപാതകം ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു 36 ) യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒഡീഷ സംസ്ഥാനത്തിൽ കേന്ദ്രപാറ സ്വദേശി .രാകേഷ് ബെഹ്റ (26)യാണ് കുത്തേറ്റ് മരണപ്പെട്ടത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതി ഹാക്സോ ബ്ലേഡ് കൊണ്ടുള്ള കത്തി ഉപയോഗിച്ച് രാകേഷ് ബെഹ്റയുടെ […]

FEATURED

ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. ഇതിനായി 12 ന് വീണ്ടും സ്വർണത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കും. ഭാഭാ അറ്റൊമിക് റിസർച്ച് സെന്‍ററിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയക്കും. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും.അതേസമയം, കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മിഷണർ എൻ. വാസു സമർപ്പിച്ച ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ററിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിനാൽ സ്വഭാവിക ജാമ്യത്തിന് എൻ. വാസു അർഹനാണ്.

FEATURED

16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജോത്സ്യൻ ഒളിവിൽ

പുത്തൂർ : അമ്മയ്ക്കൊപ്പം പൂജയ്ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ജോത്സ്യൻ. കൊല്ലം വെണ്ടാറിലാണ് സംഭവം. വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻബാബുവിനെതിരെ  പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണ്. പുത്തൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയുടെ ശരീരത്തിൽ കയറിയ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ജോത്സ്യൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയാണ് ജോത്സ്യൻ പീഡനത്തിനു മുതിർന്നത്. പെൺകുട്ടി ബഹളം വച്ചപ്പോൾ ജോത്സ്യൻ വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: പെൺകുട്ടിയും മാതാവും […]