സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെലോ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി 7 ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും […]
30 കോടിയുടെ 95 കൊക്കയിൻ ക്യാപ്സൂളുകൾ വിഴുങ്ങി ടാന്‍സാനിയന്‍ യുവതി
കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ കോടികളുടെ കൊക്കെയ്ൻ വിഴുങ്ങി കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ്) രേഖപ്പെടുത്തി. 30 കോടിയുടെ കൊക്കെയ്നാണ് ടാന്‍സാനിയക്കാരിയായ വെറോനിക്ക അഡ്രഹെലം നിഡുങ്കുരു വിഴുങ്ങിയത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 1.342 കിലോ വരുന്ന 95 കൊക്കയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യുവതിയെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ […]
കുറഞ്ഞ നിരക്കിൽ ഇനി ഡ്രൈവിങ് പഠിക്കാം; കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കുറഞ്ഞ നിരക്കിലാണ് ഡ്രൈവിങ് പഠനം കെഎസ്ആർടിസി ഒരുക്കുന്നത്. ഏകദേശം 40 ശതമാനത്തോളം ഇളവാണ് ലഭിക്കുക. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ […]
ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. റയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. മൃതദേഹം മാറാഞ്ചേരിയിലെ വീട്ടിലെത്തിച്ചിരിക്കുകയാണ്. കബറടക്കം അൽപസമയത്തിനകം നടക്കും.
ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: കളിയിക്കവിള കൊലപാതകത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്. ഇയാളെ തമിഴ്‌നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് വിവരം. തിരുവനന്തപുരം മലയം സ്വദേശിയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം പ്രതി 400 കിലോമീറ്റർ ഓളം സഞ്ചരിച്ചതായും അന്വേഷണസംഘം പറഞ്ഞു. കൊല്ലപ്പെട്ട ദീപുവിന് ക്വാറിയുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായയാളെന്നാണ് സൂചന. കഴിഞ്ഞ […]
പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ് മരിച്ചത്. എ ആർ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്‍റെ കുളത്തിലായിരുന്നു അപകടം. ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വൈകിട്ട് ആറ് മണിക്ക് കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പരിശീലനം പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുന്‍പാണ് ശ്രീജിത്ത് പൊലീസ് സേനയില്‍ ചേര്‍ന്നത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കാഞ്ഞൂരിലെ അപകട കുഴി; കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ കൈയ്ക്ക് പൊട്ടൽ. വിദേശയാത്ര മുടങ്ങി
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ വാര്യട്ടുപുരം കോഴിക്കാടൻ പടി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ കൈയ്ക്ക് പൊട്ടൽ. വീട്ടമ്മയുടെ വിദേശയാത്ര മുടങ്ങി. വാര്യാട്ടുപുരം ക്ഷേത്രത്തിന് എതിർ വശത്തുള്ള റോഡിലെ കുഴിയിലാണ് വീണത്. തിങ്കളാഴ്ച്ച രാവിലെയാണ് സ്കൂട്ടറിൽ വരികയായിരുന്ന വീട്ടമ്മ റോഡിലെ വൻ കുഴിയിൽ വീഴുന്നത്. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്തയാഴ്ച്ച വിദേശത്തുള്ള മകളുടെ അടുത്ത് പോകാനിരുന്നതായിരുന്നു വീട്ടമ്മ. കൈയ്ക്ക് പൊട്ടൽ സംഭവിച്ചതോടെ യാത്രയും മുടങ്ങി. വൻ അപകട കെണിയാണ് ഇവിടെ. കുത്തനെയുള്ള ഇറക്കത്തിന് സമീപത്ത് […]
അങ്കണവാടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നും വീണ് നാലു വയസുകാരിക്ക് ഗുരുതര പരുക്ക്
ഇടുക്കി: ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നും വീണ് നാലു വയസുകാരിക്ക് ഗുരുതര പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിൽ നിന്നുമാണ് കുട്ടി വീണത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നിലവിൽ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആന്‍റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരുക്കേറ്റിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തിക്കുന്നത് രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തില്‍ കെട്ടിടത്തില്‍ […]
വിമാനത്തിൽ നിന്നും കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റു; പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: വിമാന കമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ സുഹൈബിനെ നെടുമ്പാശേരി വിമാനത്താവളം സുരക്ഷാ ജീവനക്കാർ പിടികൂടി. ഒരാഴ്ച മുൻപ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ കുട്ടിയ്ക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇക്കാര്യം ചൂട്ടിക്കാട്ടിയിട്ടും അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇതിന് […]



