FEATURED

”രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവും”; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കിപ്പനി ഒരു തവണ വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്ന ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേരിൽ മാത്രമേ തീവ്രമാകാനുള്ള സാധ്യതയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് രണ്ടാമത് ഡെങ്കിപ്പനി ബാധിച്ചാൽ സ്ഥിതി ഗുരുതരമാവും. ഡെങ്കിപ്പനിക്ക് 4 വകഭേദങ്ങളാണ് ഉള്ളത്. ആദ്യം ഡെങ്കിപ്പനി ബാധിക്കുന്ന ആൾക്ക് ഇത് ജീവിതക്കാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാക്കും. എന്നാൽ അതേ ആൾക്ക് മറ്റൊരു വകഭേദം […]

FEATURED

ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു; സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ഹേമന്ത് സോറൻ

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജികത്ത് സമർപ്പിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഹേമന്ത് സോറൻ രംഗത്തുണ്ട്. ചംപായ് സോറന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ഹേമന്ത് സോറനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തതായി വിവരങ്ങളുണ്ടായിരുന്നു. നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിയുന്ന ചംപായ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചെപായ് സോറനെ […]

FEATURED

ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി; പ്രതി പിടിയിൽ

ആലുവ: ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി. പറവൂർ കവലയ്ക്ക് സമീപത്തെ ഹോട്ടലിന് സമീപത്താണ് 70 വയസ്പ്രായം തോന്നിക്കുന്നയാളെ കുത്തി കൊലപ്പെടുത്തിയത്. ഏഴിക്കര സ്വദേശി ശ്രീകുമാർ (62) ആണ് കുത്തിയത്. വെളുപ്പിന്  5 മണിയോടെ ആയിരുന്നു സംഭവം. ഇന്നലെ രാത്രി ഇവർ ഒരുമിച്ച് മദ്യപിക്കുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു .ഈ വഴക്കിനേ തുടർന്ന് ഇന്ന് ചായകടയിൽ ചായ കുടിക്കാൻ വന്നപ്പോൾ ഉണ്ടായ വഴക്കിനേ തുടർന്നു കത്രിക കൊണ്ട് കുത്തി കൊല്ലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളെ […]

FEATURED

ഒഡീഷാ സ്വദേശിയുടെ കൊലപാതകം; പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

പെരുമ്പാവൂർ : ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായിക് (38) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് […]

FEATURED

എകെജി സെന്‍റര്‍ ആക്രമണക്കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിന്‍റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇയാൾ 2 വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. […]

FEATURED

വാഹനബ്രാന്റുകളുടെ ലോഗോ മനപ്പാഠം; ഗൗരീഷിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌

പെരുമ്പാവൂർ: അഞ്ചുവയസുകാരൻ ഗൗരീഷിന്റെ കുഞ്ഞു മനസ്സുനിറയെ വാഹനങ്ങളോടുള്ള ഇഷ്ടമാണ്. നിരത്തിൽക്കാണുന്ന ഇന്ത്യൻ വാഹനമായാലും വിദേശനിർമ്മിത വാഹനമായാലും അതിന്റെ ലോഗോയിലാണ് അവന്റെ ശ്രദ്ധ ആദ്യം ചെന്നെത്തുന്നത്. കാർ ബ്രാന്റുകളോടാണ് ഏറെ പ്രിയം. ഏറെ പ്രിയം ലോകത്തിലെ ഏതു വാഹനനിർമ്മാണക്കമ്പനിയുടെയും ലോഗോ ഗൗരീഷിന് മനഃപ്പാഠമാണ്. ലോകത്തിലെ ഏതുവാഹനത്തിന്റെയും ലോഗോ കണ്ടാലുടൻ വാഹനമേതെന്ന് പറയാനുള്ള ഈ കൊച്ചു മിടുക്കന്റെ കഴിവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരിക്കുകയാണ്. ലാപ്ടോപ്പിൽ പ്രദർശിപ്പിച്ച 110 കാർബ്രാന്റുകൾ ഒരു മിനുട്ട് മുപ്പത് സെക്കന്റുകൊണ്ട് തിരിച്ചറിഞ്ഞു പറഞ്ഞതിനാണ് […]

FEATURED

അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

പെരുമ്പാവൂർ: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു. രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം […]

FEATURED

മേയർ ആര്യാ രാജേന്ദ്രന് സിപിഎമ്മിന്‍റെ അന്ത്യശാസനം; തെറ്റ് തിരുത്താൻ അവസാന അവസരം നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ് തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം. മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി […]

FEATURED

ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

ആലപ്പുഴ: കരുവാറ്റയിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയ പാതിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. എറണാകുളത്തു നിന്നും കായംകുളത്തേക്കു വന്ന സൂപ്പർഫാസ്റ്റ് ബസും കൊല്ലത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് രോഗിയുമായി പോയ ആംബുലൻസുമാണ് അപകടത്തിൽപെട്ടത്. ആംബുലൻസിലുണ്ടായിരുന്ന 3 പേർക്കും ബസിലുണ്ടായിരുന്ന 2 പേർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.