ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം; സിപിഐ നേതാവിനെതിരേ പരാതി നൽകി ഭർത്താവ്
പാലക്കാട്: ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ സുഹൃത്തും സിപിഐ നേതാവുമായ യുവാവിനെതിരേ പരാതി നൽകി ഭർത്താവ് സാദിഖ്. സിപിഐ ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. സിപിഐ നേതാവായ സുഹൃത്തിന്‍റെ ഇടപെടലുകളിലൂടെ ഷാഹിനയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതായും തന്‍റെ കുടുംബസ്വത്ത് വിറ്റാണ് ബാധ്യത തീർത്തതെന്നും സാദിഖ് പറയുന്നു. ഇതാണ് ഷാഹിനയുടെ ആത്മഹത്യക്കു പിന്നിലെന്നും സാദിഖ് ആരോപിച്ചു. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ […]
അഞ്ചൽ രാമഭദ്രൻ വധക്കേസ്: സിപിഎമ്മുകാരായ 14 പേർ കുറ്റക്കാർ; ശിക്ഷാ വിധി 30ന്
കൊല്ലം: ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ കണ്ടെത്തൽ. 18 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ ഉൾപ്പെട കേസിൽ 4 പേരെ വെറുതെ വിട്ടു. പ്രതികളിൽ ഒരാൾ മരിച്ചിരുന്നു. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്. കേസിൽ ഈ മാസം 30 ന് ശിക്ഷ വിധിക്കും. 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2010 ഏപ്രിൽ 10 നാണ് വീട്ടിനുള്ളിൽ കയറി മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന […]
ക്രിമിനൽ കേസ് പ്രതി പാണ്ഡെയെ സ്പായ്ക്കുള്ളിൽ കയറി വെട്ടിക്കൊന്നു
മുംബൈ: നിരവധി ക്രിമിനൽ കേസുകളിൽ ഗുരുസിദ്ധപ്പ വാഗ്മറെ എന്നറിയപ്പെടുന്ന ചുൽബുൾ പാണ്ഡെ(50)യെ സ്പായ്ക്കുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വർളിയിലെ ഒരു സ്പായ്ക്കുള്ളിൽ അക്രമം നടന്നത്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി ഏറെ വൈകി ഇയാൾ കാമുകിക്കൊപ്പം സയൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ കയറി മദ്യപിച്ച ശേഷം വർളി നാക്കയ്ക്ക് സമീപമുള്ള സോഫ്റ്റ് ടച്ച് സ്പായിലേക്ക് പോയിരുന്നു. ഇരുവരും സ്പായ്‌ക്കുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് അജ്ഞാതരായ മൂന്ന് പേർ എത്തിയത്. കാമുകി വാതിൽ […]
മണാലിയിൽ മേഘവിസ്ഫോടനം; 2 വീടുകൾ ഒലിച്ചു പോയി
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയിൽ മിന്നൽ പ്രളയം. വ്യാഴാഴ്ച പുലർച്ചയോടെയാണ് മണാലിയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ പാൽച്ചാനിലെ രണ്ട് വീടുകൾ ഒഴുകിപ്പോയി. ആളപായമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മാണ്ഡിയിലെ 12 റോഡുകൾ അടക്കം ആകെ 15 പാതകളിൽ ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്തെ 62 ട്രാൻസ്ഫോർമറുകൾ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ അത്യാവശ്യമെങ്കിൽ […]
അർജുന്‍റെ കുടുംബത്തിനു നേരെ സൈബറാക്രമണം; പരാതി നൽകി കുടുംബം
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തിനു നേരെ ശക്തമായ സൈബർ ആക്രമണം. കർണാടക സർക്കാരിന്‍റെയും സൈന്യത്തിന്‍റെയും രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് അർജുന്‍റെ അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ഇതോടെ അർജുന്‍റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് ആക്രമണം നടത്തുന്നുവെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. രണ്ട് യുട്യൂബ് ചാനലുകൾക്കെതിരേ ചേവായൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുകയാണ്. അർജുന്‍റെ അമ്മയുടെ […]
പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 നാണ് പള്ളിയുടെ പാചക പുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി […]
ആലുവ പീഡന കേസിലെ പ്രതി കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്
പെരുമ്പാവൂർ: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജ് കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി. ആലുവയെ ഞെട്ടിച്ച അതിക്രൂരമായ പീഡനകേസിലെ പ്രതിയാണ് കോടതി വരാന്തയിൽ വച്ച് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശ്ശൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതി വരാന്തയിൽ […]
ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ
ആലുവ: ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസൽ (34 ) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. റയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്. റെയിൽവേ സ്ക്വയറിൽ കട തല്ലിപൊളിച്ച കേസിൽ 8 മാസം ജയിലിൽ ആയിരുന്നു. ആലുവ കെ. എസ്. ആ. ടി. സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആലുവ ഡി. വൈ. എസ്. പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു […]



