ഏകമകൻ ലഹരിക്കടിമ; ദമ്പതികൾ കാറിനുളളിൽ സ്വയം തീകൊളുത്തി മരിച്ചു
പത്തനംതിട്ട: ഏകമകൻ ലഹരിക്കടിമ. ദമ്പതികൾ സ്വയം തീകൊളുത്തി മരിച്ചു.തിരുവല്ല വേങ്ങലിൽ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്. ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവർ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് […]
മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം സിഎംആർഎൽ പണം നൽകിയതായി ആദായ നികുതി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹർജിക്കാരന്‍റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മാസപ്പടി കേസിൽ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ […]
വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ
കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ. മഞ്ഞുമ്മൽ സ്വദേശി ഡ്രൈവർ ജിതിനായിരുന്നു ആർടിഒയുടെ സ്റ്റഡി ക്ലാസ്. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ പോയി കുടുങ്ങിയത്. ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ 2 മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9 നായിരുന്നു സംഭവം. ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ […]
വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി ബിപിനാണ് എക്സൈസിന്‍റെ പിടിയിലായത്. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ സംഘവും […]
ഒളിംപിക്സിന് ഇന്ന് തിരിതെളിയും
പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ […]
ഐതിഹാസിക വിജയത്തിന്‍റെ കാൽ നൂറ്റാണ്ട്
ന്യൂഡൽഹി: കാർഗിൽ വിജയത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികത്തിൽ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും. നുഴഞ്ഞു കയറിയ പാകിസ്ഥാൻ സൈന്യത്തിന്‍റെയും ഭീകരവാദികളുടെയും അധീനതയിൽ നിന്ന് ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ പ്രദേശങ്ങൾ സൈന്യം തിരിച്ചു പിടിച്ചതിന്‍റെ ഓർമ പുതുക്കുകയാണ് രാജ്യം. 1999 മേയിലാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ജൂലൈ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 490 […]
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി
തൃശ്ശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ […]
സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞൂർ: സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ സെന്റ്. സെബാസ്‌റ്യൻ ഹൈസ്‌കൂളിലെ ഡ്രൈവർ കാഞ്ഞൂർ സ്വദേശി ശ്രീരാമകൃഷ്ണൻ (ഉണ്ണി, 60) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ വീടുകളിലാക്കി മടങ്ങുമ്പോയിരുന്നു കുഴഞ്ഞ് വീണത്. അസ്വസ്ഥത തോന്നിയ ഉണ്ണി സ്‌കൂളിന് സമീപത്ത് ബസ് നിർത്തി സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം



