FEATURED

കുത്തിവെയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28)യാണ് മരിച്ചത്. വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷണ ഇഞ്ചക്ഷന്‍ എടുത്തതോടെ അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര ജനറല്‍ […]

FEATURED

വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ പിടിയിൽ; പ്രതി രണ്ട് തവണ വിവാഹിതൻ

കൊല്ലം: കടയ്ക്കലിൽ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 28 കാരനായ അഖിലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതി ബസിൽ വച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ലോഡ്ജിലേക്ക് കുട്ടിക്കൊണ്ട് പോയി പീഡിപിക്കുകയായിരുന്നു എന്നാണ് പരാതി. കടയ്ക്കൽ – കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അഖിൽ. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പെൺകുട്ടി. യാത്രക്കിടയിലെ പരിചയം പ്രണയമായി വളർന്നു. വിവാഹിതനാണന്ന വിവരം മറച്ച് വെച്ചാണ് പ്രണയം നടിച്ച്  പെൺകുട്ടിയെ വശത്താക്കിയത്. […]

FEATURED

അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും  ഇന്ന് ഷിരൂരിലെത്തുക. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും. അതേസമയം, തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും […]

FEATURED

നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

മലപ്പുറം: മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ബ്രൈറ്റ് ട്യൂഷൻ സെന്റ‍ര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള തിയ്യതികളിൽ  സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

FEATURED

നിപ സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദേശം

മലപ്പുറം : മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ  പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 […]

FEATURED

റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് സിഗ്നൽ; അർജുനായുള്ള തെരച്ചിൽ തുടരുന്നു

ബെം​ഗളൂരു: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുന്നു. നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സി​ഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്. 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സി​ഗ്നൽ ലഭിച്ച ഭാഗത്ത്‌ കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച […]

FEATURED

മലപ്പുറത്തെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. […]

FEATURED

ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു വിദ്യാർഥികളെ രക്ഷപ്പെടുത്തി

ചിറ്റൂർ: പാലക്കാട് ചിറ്റൂർ പുഴയിലിറങ്ങി, നടുവിൽ കുടുങ്ങിയ രണ്ടു കുട്ടികളെ അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തി. കുട്ടികൾ നിന്നിടത്തേക്ക് ഏണി എത്തിച്ചായിരുന്ന രക്ഷാപ്രവർത്തനം. ഏണിയിൽ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.പ്രദേശവാസികളായ മൂന്നു കുട്ടികളാണ് ചിറ്റൂർ പുഴയിൽ മീൻപിടിക്കാനും കുളിക്കാനും ഇറങ്ങിയത്. ഇതിൽ ഒരു കുട്ടി നീന്തി കരയ്ക്കെത്തി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സംഘം ഇവിടെയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് ദിവസം മുൻപ് മൈസുരു സ്വദേശികൾ കുടുങ്ങിയ നറണി […]

FEATURED

നിരന്തര കുറ്റവാളി കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിൽ

ആലുവ: നിരന്തര കുറ്റവാളി കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിൽ. പുതുവൈപ്പ് സൗത്ത് മാലിപ്പുറം മട്ടക്കൽ വീട്ടിൽ ആഷിക് (31) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ടവിമലാദിത്യയുടെ ഉത്തരവ് പ്രകാരംറൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന കാപ്പ ഉത്തരവുള്ളതാണ്. ഇത് ലംഘിച്ച ആഷികിനെ മാലിപ്പുറത്തുള്ള വീടിന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി 22 മുതൽ ആഗസ്റ്റ് 22 വരെ ആറുമാസമായിരുന്നു ഉത്തരവിന്റെ കാലാവധി. ഇയാൾക്കെതിരെ […]