FEATURED

കാലടിയിൽ ആദ്യ ടേമിൽ പൗളി ബേബി പ്രസിഡന്റ്. പി.വി.സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡന്റ്‌

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് പദവികൾ സംബന്ധിച്ച് യു.ഡി.എഫ്.ൽ ധാരണയായി. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികൾക്ക് 2 ടേം നിശ്ചയിച്ചു. ആദ്യ ടേമിൽ 18-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പൗളി ബേബി പ്രസിഡന്റും 15-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.വി. സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡൻ്റും ആകും. ആദ്യ 3 വർഷമായിരിക്കും പൗളി ബേബി പ്രസിഡൻ്റ് പദം അലങ്കരിക്കുന്നത്. തുടർന്നുള്ള രണ്ടു വർഷം 7-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹർഷ മനോജ് പ്രസിഡൻ്റ് പദമലങ്കരിക്കും. […]

FEATURED

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഇതുകണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി ആദമിനെ പുറത്തെടുത്തു. എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച അവസ്ഥയിലും, അപസ്മാര ലക്ഷണങ്ങളോടെയുമാണ് കുട്ടിയെ ആശുപത്രിയിൽ […]

FEATURED

എം.എല്‍.എ കപ്പ് ടൂര്‍ണ്ണമെന്‍റിന് ആവേശകരമായ സമാപനം; പെരിയാര്‍ റൈസ് ജേതാക്കള്‍

കാലടി: റോജി എം. ജോണ്‍ എം.എല്‍.എ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച എം.എല്‍.എ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സീസണ്‍ 3 യില്‍ പെരിയാര്‍ റൈസ് കാലടി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ പെരിയാര്‍ റൈസ് കാലടിയും ബാഡ് ബോയ്സ് മഞ്ഞപ്രയും തമ്മില്‍ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരിയാര്‍ റൈസ് കാലടി വിജയിച്ചത്. ടൂര്‍ണ്ണമെന്‍റില്‍ വിക്ടോറിയന്‍സ് പാറക്കടവ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലഹരിക്കെതിരായ പ്രതിരോധം തീര്‍ക്കുവാന്‍ ‘അഡിക്റ്റഡ് ടു സ്പോര്‍ട്ട്സ്’ എന്ന തീമിലാണ് കഴിഞ്ഞ 2 വര്‍ഷമായി വിജയകരമായി […]

FEATURED

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് […]

FEATURED

കാഞ്ഞൂർ തിരുനാൾ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിളിച്ചു വിളികേട്ട വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ തിരുനാൾ1025 വർഷത്തെ ജൂബിലി നിറവിൽ ആഘോഷിക്കുന്നു.തിരുനാൾ സുഗമമായി നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.തിരുനാൾ ദിവസങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്ത് പോലീസിന്റെ […]

FEATURED

ശങ്കര പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്; ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല  ശില്പവും 20 ന് സമ്മാനിക്കും

കാലടി: ആദിശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശങ്കര പുരസ്കാരം മലയാള സിനിമയിലെ ഗാനരചയിതാവും ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല  ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 20 ന് വൈകിട്ട് 6 ന് ശ്രീശാരദ വിദ്യാലയത്തിൽ ചേരുന്ന ചടങ്ങിൽ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിക്കും. റോജി എം.ജോൺ എം.എൽ.എ., സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും ഗായകനുമായ കെ.എസ്. സുദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലയാള […]

FEATURED

വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; യുവതി അറസ്റ്റിൽ

വരാപ്പുഴ: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയൽവക്കത്ത് താമസിക്കുന്ന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ വരുന്ന സ്വർണ്ണ മാലയാണ് കവർച്ച ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വതിക്കെതിരെ തൃക്കാക്കര ഭാഗത്ത് എം.ഡി എം എ കൈവശം വച്ചതിനും, ഞാറക്കൽ ഭാഗത്ത് ഒരു വീട്ടിൽ […]

FEATURED

മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി

മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 13. എൽഡിഎഫ് 4. സ്വതന്ത്രൻ 1 വാർഡ് 1 – ലിനി ആന്റണി udf വാർഡ് 2 – ജിൻസി ldf വാർഡ് 3 – പി.ഡി ഷിജി udf വാർഡ് 4 – പോൾസൻ പറപ്പിളളി udf വാർഡ് 5 – സേവ്യർ വടക്കുംഞ്ചേരി സ്വതന്ത്രൻ വാർഡ് 6 – മാർട്ടിൻ കൊളക്കാട്ടുശേരി udf വാർഡ് 7 – വിജി സന്തോഷ് udf വാർഡ് 8 […]

FEATURED

അങ്കമാലി നഗരസഭയിൽ വിജയിച്ച സ്ഥാനാർത്ഥികൾ

വാർഡ് 1 : സാജൻ വർക്കി UDF വാർഡ് 2 : പ്രസന്ന ദാസൻ LDF വാർഡ് 3 : ഷീന മനോജ് BJP വാർഡ് 4 : ഗ്രേസി ദേവസി LDF വാർഡ് 5 : ജയൻ കെ.ഡി UDF വാർഡ് 6 : ടിൻ്റു വിപിൻ UDF വാർഡ് 7: റീത്ത പോൾ UDF വാർഡ് 8 : ബിജി റെജി LDF വാർഡ് 9 : ബിനി കൃഷ്ണൻകുട്ടി ( സ്വതന്ത്ര സ്ഥാനാർത്ഥി) […]