സ്‌കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് വൻ കവർച്ച; അക്രമികളുടെ സിസി ടിവി ദൃശ്യം
കാലടി: കാലടിയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന പച്ചക്കറി കടയിലെ മാനേജറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ച് ലക്ഷങ്ങൾ കവർന്നു. കാഞ്ഞൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ തങ്കച്ചനെയാണ് കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നത്. കാലടിയിലെ വി കെ ഡി വെജിറ്റബിൾസിലെ മാനേജറാണ് തങ്കച്ചൻ. കാലടിയിലെ ഇവരുടെ ഓഫീസിൽ നിന്നും ഉടമയുടെ വീട്ടിലേക്ക് പോകും വഴി ചെങ്ങൽ ബിഎസ്എൻഎൽ റോഡിൽ വച്ച് വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത് ലക്ഷത്തോളം […]
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് […]
എം.ടിയുടെ ഓർമ്മയിൽ പാറപ്പുറം ഗ്രാമം
കാഞ്ഞൂർ: എം.ടി വാസുദേവൻ നായരുടെ ഓർമ്മയിലാണ് കാഞ്ഞൂർ പാറപ്പുറം ഗ്രാമം. എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ ചിത്രീകരണം കാഞ്ഞൂർ പാറപ്പുറത്തായിരുന്നു. ഗ്രാമജീവിതത്തിന്റെ നൈർമല്യം ഒപ്പിയെടുത്ത സിനിമയിൽ ഈ പ്രദേശവും ഒരു കഥാപാത്രമായി മാറി. പെരിയാറിന്റെ തീരത്തുള്ള പരത്തപ്പിള്ളി മോഹനചന്ദ്രന്റെ വീടായിരുന്നു പ്രധാന ലൊക്കേഷൻ. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീട്. എം.ടിയുടെ സിനിമാ ചിത്രീകരണക്കാലം പാറപ്പുറത്തിന് ഉത്സവമായിരുന്നു. നടവഴികളിലെല്ലാം ഒരേ സംസാരം എം ടി …. എം.ടി മാത്രം. സൂപ്പർ സ്റ്റാറിനെ കാണുന്നതുപോലെ ആബാലവൃദ്ധം […]
യാത്രക്കാർക്ക് അപകടകരമായി നിന്ന കാട്ടാനയെ കാടുകയറ്റിവിട്ട പോലീസുകാരന് പോലീസിന്റെ ആദരം
ചാലക്കുടി: യാത്രക്കാർക്ക് അപകടകരമായി അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തി വിട്ട പോലീസുകാരന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ആദരം. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ പ്രശംസാപത്രം നൽകി. .ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെ നിരവധി പേരാണ് മുഹമ്മദിന് അഭിനന്ദനവുമായി എത്തിയത്. കഴിഞ്ഞ ദിവസമാണ് ഏഴാറ്റുമുഖം ഗണപതി എന്ന പേരിലറിയപ്പെടുന്ന കാട്ടു […]
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തുകയായിരുന്നു. ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയാണ്. മകൻ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി കേസിൽ […]
കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ
അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലും വധശ്രമക്കേസുകളിലും കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണ്. സാഹസീകമായി കോക്കുന്നിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ […]
കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി
കാലടി: കാലടി സ്വദേശിനി അമ്പിളി രജീഷിനു സ്വപ്ന സാഫല്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി. നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടമാണ് അമ്പിളി അവതരിപ്പിച്ചത്. കാലടി ശ്രീ ശങ്കര സ്‌കൂൾ ഓഫ് ഡാൻസ് പുർവ്വ അദ്ധ്യാപികയാണ് അമ്പിളി. ഡാൻസ് സ്‌കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തു. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി […]
ദുർമന്ത്രവാദി അറസ്റ്റിൽ
കോതമംഗലം: ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തുന്നയാൾ അറസ്റ്റിൽ. ഇരമല്ലൂർ കുറ്റിലഞ്ഞി ആയത്തു വീട്ടിൽ നൗഷാദ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനം റെയ്ഡ് ചെയ്ത് മന്ത്രവാദവും ചികിത്സയും ആയി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, രഘുനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



