കാഞ്ഞൂർ പഞ്ചായിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു
കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. അരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി […]
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം
കാലടി: മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടി കടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), 5 വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്കൂളിലെ […]
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
കാലടി: മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടികടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് […]
കാലടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും; രണ്ട് വർഷം കൊണ്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകും
കാലടി: കാലടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചമുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. വായ്പയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാർ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച്, കരാർ ഉറപ്പിച്ചു. കളമശേരി എ.കെ. കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 12.5 കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ 6 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയശേഷമാണ് ടെണ്ടർ […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാലടി കളബാട്ടുപുരം പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോ മകൻ പോളി (49) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് 4.30ന് കൊറ്റമം സെന്റ് റോക്കി കപ്പേളയക്ക് സമീപം വെച്ച് കാറിടിച്ച് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നു പോളി. മാതാവ് അന്നം (കളബാട്ടുപുരം ഞാളിയൻ കുടുംബം) സഹോദരങ്ങൾ.ജോസഫ്, മേരി, സിസ്റ്റർ സെലിൻ (എംഎസ്എം സെന്റ്. ജോസഫ് കോൺവെന്റ് കർണ്ണാടക),
ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ
ആലുവ: ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഓവർ […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മുണ്ടങ്ങാമറ്റം റിട്ടയേഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഒരിക്കുംപുറത്ത് അയ്യപ്പൻ കുഞ്ഞ് മകൻ റിഷാൻ (പാച്ചു, 14 ) ആണ് മരിച്ചത്. നീലേശ്വരം എസ്എൻഡിപി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി ആണ്. രണ്ടാഴ്ച്ച മുൻപായിരുന്നു അപകടം.
അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
അങ്കമാലി: അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ.ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്. 2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി […]
പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പ്രതി അമ്മയുടെ ആൺ സുഹൃത്ത്
കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.



