13

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,163 views 0 sec 0 Comment

കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി

admin - December 22, 2024

കാലടി: കാലടി സ്വദേശിനി അമ്പിളി രജീഷിനു സ്വപ്ന സാഫല്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി. നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടമാണ് അമ്പിളി അവതരിപ്പിച്ചത്. കാലടി ശ്രീ ശങ്കര സ്‌കൂൾ ഓഫ് ഡാൻസ് പുർവ്വ അദ്ധ്യാപികയാണ് അമ്പിളി. ഡാൻസ് സ്‌കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തു. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവ് രജീഷ്‌കുമാറി നോടൊപ്പമാണ് താമസിക്കുന്നത് .

 കുവൈറ്റിലും നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. കുവൈറ്റ് സിറ്റിയിൽ വെച്ചാണ് അമ്പിളിക്കു പ്രധാനമന്ത്രിയുടെ മുൻപിൽ നൃത്തം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചത്.കഥകളിയും പഞ്ചവാദ്യവും വടക്കേ ഇന്ത്യൻ നൃത്ത രുപങ്ങളും അരങ്ങേറി. പരിപാടി അവതരിപ്പിച്ച ഓരോ കലാകാരന്മാരേയും പ്രധാനമന്ത്രി വ്യക്തിപരമായി അഭിനന്ദിച്ചതായി അമ്പിളി പറഞ്ഞു. പഞ്ചവാദ്യത്തിന്റെ പേരെടുത്ത് പ്രധാനമന്ത്രി പറഞ്ഞത് കലാ ട്രൂപ് അംഗങ്ങളെ ആവേശഭരിതരാക്കി. മധുരൈ ആർ.മുരളീധരന്റെ മയിൽ കവിതൈ എന്ന കവിതയുടെ കുച്ചിപ്പുടി ഗ്രൂപ്പ് കോറിയോഗ്രഫിയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനു ബന്ധിച്ചു നടന്ന മറ്റൊരു ചടങ്ങിൽ അമ്പിളി അവതരിപ്പിച്ചു.

സീനിയർ ഗുരു സുധാ പീതാംബരന്റെ ശിഷ്യയാണ് അമ്പിളി. ഇപ്പോൾ നർത്തകി ഗീതാ പദ്മകുമാറിന്റെ കീഴിൽ കുച്ചിപ്പുടിയും പരിശീലിക്കുന്നു. കുവൈറ്റിൽ എഞ്ചിനീയറായ ഭർത്താവ് രജീഷ് കുമാറാണ് അമ്പിളിയുടെ നൃത്തമോഹങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. അച്ഛൻ കാലടിയിൽ സുഗന്ധ ഫ്‌ലവർ മാർട്ട് നടത്തിയിരുന്ന പരേതനായ എ. എൻ കുട്ടൻ. അമ്മ ലതാദേവി. മകൾ പാർവണ രജീഷ്, അമ്പിളിയുടെ കീഴിൽ നൃത്തം പഠിക്കുന്നു. ഇളയ മകൾ പ്രാർത്ഥന. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

PREVIOUS

ദുർമന്ത്രവാദി അറസ്റ്റിൽ

NEXT

കാഞ്ഞൂർ മഞ്ഞപ്പെട്ടി ജങ്കാർ കടവിൽ അഞ്ജാത മൃതദേഹം
Related Post
May 28, 2024
സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്
October 14, 2023
മണ്ണ് ശേഖരണവും അമൃതകലശ യാത്രയും
June 10, 2024
സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച ആൾതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
January 27, 2024
ദേശീയ പതാക ചരിത്ര പ്രദർശനം
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved