വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ
കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ. മഞ്ഞുമ്മൽ സ്വദേശി ഡ്രൈവർ ജിതിനായിരുന്നു ആർടിഒയുടെ സ്റ്റഡി ക്ലാസ്. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ പോയി കുടുങ്ങിയത്. ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ 2 മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9 നായിരുന്നു സംഭവം. ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ […]
വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി ബിപിനാണ് എക്സൈസിന്‍റെ പിടിയിലായത്. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ സംഘവും […]
ഒളിംപിക്സിന് ഇന്ന് തിരിതെളിയും
പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ […]
ഐതിഹാസിക വിജയത്തിന്‍റെ കാൽ നൂറ്റാണ്ട്
ന്യൂഡൽഹി: കാർഗിൽ വിജയത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികത്തിൽ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും. നുഴഞ്ഞു കയറിയ പാകിസ്ഥാൻ സൈന്യത്തിന്‍റെയും ഭീകരവാദികളുടെയും അധീനതയിൽ നിന്ന് ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ പ്രദേശങ്ങൾ സൈന്യം തിരിച്ചു പിടിച്ചതിന്‍റെ ഓർമ പുതുക്കുകയാണ് രാജ്യം. 1999 മേയിലാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ജൂലൈ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 490 […]
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി
തൃശ്ശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ […]
സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞൂർ: സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ സെന്റ്. സെബാസ്‌റ്യൻ ഹൈസ്‌കൂളിലെ ഡ്രൈവർ കാഞ്ഞൂർ സ്വദേശി ശ്രീരാമകൃഷ്ണൻ (ഉണ്ണി, 60) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ വീടുകളിലാക്കി മടങ്ങുമ്പോയിരുന്നു കുഴഞ്ഞ് വീണത്. അസ്വസ്ഥത തോന്നിയ ഉണ്ണി സ്‌കൂളിന് സമീപത്ത് ബസ് നിർത്തി സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം
മലപ്പുറം കൊണ്ടോട്ടിയിൽ 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താത്ക്കാലികമായി അടച്ചു
പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.
”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി
കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ആ വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദ പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ഒരു സാങ്കേതിക തടസങ്ങളും കാട്ടി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ സാധിക്കുന്നില്ലെന്നു കാട്ടിയാണ് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും ഹിന്ദു മതത്തിൽ ജനിച്ചവരും ഇതേ മതത്തിൽ വിശ്വസിച്ച് പിന്തുടർന്ന് പോന്നിരുന്നവരുമാണ്. 2017 ൽ ഇവർ […]



