മെട്രോ തൃശ്ശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും; സുരേഷ് ഗോപി
തൃശ്ശൂർ: കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി. സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മുമ്പത്തെ എം.ഡി. മുഹമ്മദ് ഹനീഷുമായും ഇതേ കാര്യം സംസാരിച്ചിരുന്നു. ഈ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാൻ ശ്രമിച്ചത്. എന്നാല്‍, ഇവിടുത്തെ ചില ആളുകള്‍ അത് ചാണകമായി മാറുമെന്ന് പറഞ്ഞു. ഇനി ഇപ്പോ അവര്‍ പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെ. […]
സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊറയൂർ വി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് മുസ്ലിയാരങ്ങാടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല
സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചു. എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തർക്കത്തിനിടയിൽ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അക്രമത്തിൽ ഒരാളെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നവജാതശിശു മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളെജിൽ വനജാതശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച് തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകൾ വാങ്ങിനൽകിയതായി ബന്ധുക്കൾ പറഞ്ഞു. ഇത്രയും ദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവർ ആരോപിച്ചു. സൗമ്യയെ പ്രസവവേദനയുമായെത്തിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്നമാണ് പ്രസവിക്കാൻ സമയമായില്ലെന്ന് ഡോക്ടർ […]
കാലടി ആദിശങ്കരയിൽ ഇൻഡോ-യൂഎഇ കാർഷിക-വിദ്യാഭ്യാസ സംരംഭം
കാലടി : കാലടി ആദി ശങ്കര എഞ്ചിനീറിങ് കോളേജ്, യൂ.എ.ഇ ആസ്ഥാനമായുള്ള സായിദ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ദി എൻവയോൺമെന്റുമായി കൈകോർക്കുന്നു. യൂ എൻ മാർഗദർശങ്ങൾക്കനുസരിച്ചുള്ള കാർഷിക-വിദ്യാഭ്യാസ പദ്ധതി ആദി ശങ്കരയിൽ നടപ്പിലാക്കുകയാണ്. പദ്ധതിലൂടെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും കൃഷിയിലേക്ക് യുവ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും. സ്ഥിരതയുള്ള ഓർഗാനിക് ഫാർമിംഗ്, ജലസംരക്ഷണം, ജൈവവൈവിധ്യം സംരക്ഷിക്കൽ, സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക ജൈവ പച്ചക്കറികളും ധാന്യങ്ങളുടെ ഉത്പാദിപ്പിക്കൽ എന്നീ ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്നു. കൂടാതെ, […]
കോട്ടയത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം
കോട്ടയം: കേരളകോൺഗ്രസും (എം (ജോസ്)) കേരളാകോൺഗ്രസും (ജോസഫ്) തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജ്. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടൻ രണ്ടാം സ്ഥാനത്തെത്തി. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ എം ജോര്‍ജിന്റെ മകനായ അദ്ദേഹം 2014ല്‍ മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍, 2020ല്‍ പാര്‍ട്ടി […]
ചാലക്കുടി ബെഹനാനെ കൈവിട്ടില്ല
ചാലക്കുടി: തുടക്കത്തിലൊന്നു കിതച്ചു, പിന്നീട് സേഫ് ആയി ഒന്നാമത്. ചാലക്കുടിയിലെ സിറ്റിംഗ് എംപിയായ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ മണ്ഡലത്തിലെ ജനം കൈവിട്ടില്ല. ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥ് രണ്ടാം സ്ഥാനത്തും, എൻഡിഎ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണൻ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് തവണ നിയസമഭ അംഗമായിരുന്ന ബെന്നി ബെഹനാന് നിലവില്‍ ചാലക്കുടിയിലെ സിറ്റിങ്ങ് എംപിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനമായ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. കഴിഞ്ഞ തവണ നടനും സിപിഐഎം സിറ്റിങ്ങ് എംപിയുമായ ഇന്നസെന്റിനെ 1,32,274 വോട്ടുകള്‍ക്ക് […]
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന […]
മോദി രാജിവച്ച് ഹിമാലയത്തിൽ പോകണം: കോൺഗ്രസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതെന്നും, അദ്ദേഹം രാജിവച്ച് ഹിമാലയത്തിൽ പോകണമെന്നും കോൺഗ്രസ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ സാധിക്കില്ലെന്നാണ് വോട്ടെണ്ണൽ പ്രവണതകൾ കാണിക്കുന്നത്. താൻ അസാധാരണനാണെന്നു ഭാവിച്ചിരുന്ന മോദിക്കാണ് ഇതിന്റെ ധാർമിക ഉത്തരവാദിത്വമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. ”അവർക്ക് എന്നെ പരമാവധി എന്താണു ചെയ്യാൻ സാധിക്കുക? ഞാനൊരു ദരിദ്രനാണ്, ഞാനെന്റെ സഞ്ചിയുമെടുത്ത് രംഗമൊഴിയും”, മോദി 2016 ഡിസംബർ മൂന്നിന് […]